COVID 19| രാജ്യത്ത് രോഗ ബാധിതർ രണ്ടര ലക്ഷം കവിഞ്ഞു; മരണസംഖ്യ 7207
കോവിഡ് പ്രഭവ കേന്ദ്രമായ ചൈനയേക്കാൾ രോഗികളുടെ എണ്ണം വർധിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിൽ

covid
- News18 Malayalam
- Last Updated: June 8, 2020, 9:25 AM IST
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. ഞായറാഴ്ച 10,864 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 261 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 7207 ആയി ഉയർന്നു. 1.23 ലക്ഷം പേർക്ക് ഇതുവരെ രോഗമുക്തി നേടാനായെങ്കിലും 1,26,423 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം കുതിക്കുകയാണ്. ഞായറാഴ്ച 3007 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതർ 85,975 ആയി. കോവിഡ് പ്രഭവ കേന്ദ്രമായ ചൈനയേക്കാൾ രോഗികളുടെ എണ്ണം വർധിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിൽ. TRENDING:'Covid19|മുംബൈയ്ക്ക് കേരളത്തിൻറെ കൈത്താങ്ങ്| രണ്ടാമത്തെ ദൗത്യസംഘം ഇന്ന് യാത്ര തിരിക്കും [NEWS]Unlock 1.0 Kerala | കേരളത്തിൽ ഇന്നുമുതൽ കൂടുതൽ ഇളവുകൾ; മാർഗനിർദേശങ്ങൾ ഇങ്ങനെ [NEWS]വൈദ്യുതി ബിൽ കണ്ട് ഞെട്ടിയോ? അമിതനിരക്കിൽ 'ഷോക്കടിച്ച്' ജനങ്ങൾ [NEWS]
തമിഴ്നാട്ടിൽ 1515 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗികൾ 31,667 ആയി. ഡൽഹിയിൽ 1282 പേർക്കുകൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 28,936 ആയി. ഗുജറാത്തിൽ 480 പേർക്ക് കൂടി സ്ഥിരീകരിച്ചതോടെ 20,097 രോഗികളായി.
കേരളത്തിൽ 107 പേർക്കാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികൾ 1915 ആയി. 1096 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 803 പേർ രോഗമുക്തി നേടി.
മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം കുതിക്കുകയാണ്. ഞായറാഴ്ച 3007 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതർ 85,975 ആയി. കോവിഡ് പ്രഭവ കേന്ദ്രമായ ചൈനയേക്കാൾ രോഗികളുടെ എണ്ണം വർധിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിൽ.