Covid19|കശ്മീരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് ഭീകരർക്ക് കോവിഡ്

കുൽഗാമിലെ അറാ മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് ഹിസ്ബുൾ മുജാഹിദീൻ ഭീകരർ കൊല്ലപ്പെട്ടത്. ഇവരിൽ ഒരാൾ പാകിസ്ഥാൻ സ്വദേശിയാണ്.

News18 Malayalam | news18-malayalam
Updated: July 5, 2020, 7:46 PM IST
Covid19|കശ്മീരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് ഭീകരർക്ക് കോവിഡ്
പ്രതീകാത്മക ചിത്രം
  • Share this:
ശ്രീനഗർ: കശ്മീരിലെ കുല്‍ഗാമില്‍ ശനിയാഴ്ച ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് ഭീകരര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ശ്രീനഗറിലെ സി.ഡി ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് വ്യാപനത്തിന് പിന്നാലെ ഇതാദ്യമായിട്ടാണ് ഭീകരർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. അലി ഭായ്-ഹൈദര്‍, ഹിലാല്‍ അഹമ്മദ് മാലിക് എന്നിവരാണ് ശനിയാഴ്ച വൈകുന്നേരം കുല്‍ഗാമില്‍ സുരക്ഷാസൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇവരുടെ സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

TRENDING:Viral Photo|മകളെപ്പോലെ അമ്മയും; സാറാ അലിഖാന്റെ 'മമ്മീസ് ഡേ ഔട്ട്' ചിത്രങ്ങൾ വൈറൽ
[NEWS]
Shocking|ബിൽ അടയ്ക്കാത്തതിന് കോവിഡ് രോഗിയായ വനിതാ ഡോക്ടറെ ആശുപത്രി അധികൃതർ തടഞ്ഞുവെച്ചതായി പരാതി
[NEWS]
COVID 19 | സംസ്ഥാനത്ത് ഇന്ന് 225 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
[NEWS]


കുൽഗാമിലെ അറാ മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് ഹിസ്ബുൾ മുജാഹിദീൻ ഭീകരർ കൊല്ലപ്പെട്ടത്. ഇവരിൽ ഒരാൾ പാകിസ്ഥാൻ സ്വദേശിയാണ്. മൃതദേഹങ്ങള്‍ കുടുംബത്തിന് കൈമാറണണെന്നാണ് ചട്ടമെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന ഭീകരവാദികളുടെ മൃതദേഹങ്ങള്‍ പൊലീസ് മേല്‍നോട്ടത്തിലാണ് സംസ്‌കരിക്കുന്നത്.

നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ബാരാമുള്ളയില്‍ സംസ്‌കരിക്കുമെന്ന് കശ്മീര്‍ പൊലീസ് പറഞ്ഞു.
First published: July 5, 2020, 7:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading