Covid 19| ദുബായിൽ കോവിഡ് ബാധിച്ച് രണ്ടു മലയാളികൾ കൂടി മരിച്ചു; വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 40 ആയി

Covid 19| യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഇതോടെ ഒമ്പത് ആയി. ഗൾഫിൽ ഇതുവരെ 13 മലയാളികളാണ് രോഗബാധിതരായി മരിച്ചത്.

News18 Malayalam | news18-malayalam
Updated: April 20, 2020, 7:34 PM IST
Covid 19| ദുബായിൽ കോവിഡ് ബാധിച്ച് രണ്ടു മലയാളികൾ കൂടി മരിച്ചു; വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 40 ആയി
Coronavirus
  • Share this:
ദുബായ്: കോവിഡ് 19 ബാധിച്ച് ദുബായിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. ഒറ്റപ്പാലം മുളഞ്ഞൂർ നെല്ലിക്കുറിശ്ശി സ്വദേശി അഹമ്മദ് കബീർ(47), പത്തനംതിട്ട തുമ്പമൺ സ്വദേശി കോശി സക്കറിയ(51) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും സംസ്ക്കാരം ദുബായിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ശ്വാസംമുട്ട് അനുഭവപ്പെട്ട അഹമ്മദ് കബീറിനെ വ്യാഴാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ഥിതി ഗുരുതരമായതോടെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. കടുത്ത ന്യൂമോണിയയും ബാധിച്ചു. ഇതിനിടെയാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

You may also like:രണ്ടു സന്യാസിമാരടക്കം മൂന്നുപേരെ ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവം: കേന്ദ്രം മഹാരാഷ്ട്ര സർക്കാരിനോട് റിപ്പോർട്ട് തേടി [NEWS]കോവിഡ് പരത്തുമെന്ന് ഭീതി: ബ്ലീഡിംഗായെത്തിയ ഗര്‍ഭിണിയെക്കൊണ്ട് ചോര തുടപ്പിച്ച് ആശുപത്രി അധികൃതര്‍ [NEWS]ലോക്ക്ഡൗണ്‍ ഇഫക്ട്; മക്കളുടെ മുടിമുറിച്ച് മന്ത്രിയും; വൈറലായി വീഡിയോ [NEWS]
യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഇതോടെ ഒമ്പത് ആയി. ഗൾഫിൽ ഇതുവരെ 13 മലയാളികളാണ് രോഗബാധിതരായി മരിച്ചത്.

ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 40 ആയി. ഇതിൽ 23 പേർ മരിച്ചത് അമേരിക്കയിലാണ്. കഴിഞ്ഞദിവസം കുവൈറ്റിലും അമേരിക്കയിലുമായി ഓരോ മരണം സ്ഥിരീകരിച്ചിരുന്നു.
First published: April 20, 2020, 7:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading