HOME /NEWS /Corona / COVID 19| രണ്ട് പഞ്ചായത്തുകള്‍ കൂടി ഹോട്ട്സ്പോട്ട് പട്ടികയില്‍; ആകെ എണ്ണം 102 ആയി

COVID 19| രണ്ട് പഞ്ചായത്തുകള്‍ കൂടി ഹോട്ട്സ്പോട്ട് പട്ടികയില്‍; ആകെ എണ്ണം 102 ആയി

news18

news18

Covid 19 Hotspots | സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഹോട്ട്‌സ്‌പോട്ടുകള്‍ ഉള്ളത് കണ്ണൂര്‍ ജില്ലയിൽ

  • Share this:

    തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പഞ്ചായത്തുകളെക്കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കിയിലെ വണ്ടിപ്പെരിയാര്‍, കാസർഗോഡ് ജില്ലയിലെ അജാനൂര്‍ എന്നീ പഞ്ചായത്തുകളെയാണ് പുതിയതായി ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 102 ആയി.

    സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഹോട്ട്‌സ്‌പോട്ടുകള്‍ ഉള്ളത് കണ്ണൂര്‍ ജില്ലയിലാണ്. 28 ഹോട്ട്‌സ്‌പോട്ടുകളാണ് ജില്ലയിലുള്ളത് .ഇവിടെ 47 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്. ഇടുക്കിയില്‍ 15 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്. ഇവിടെ 14 പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചികിത്സയിലുമാണ്.

    Best Performing Stories:സാലറി കട്ട്; ഹൈക്കോടതി ഉത്തരവ് മറികടക്കാൻ ഓർഡിനൻസുമായി സംസ്ഥാന സർക്കാർ [NEWS]''ഭക്തവിലാസം ലോഡ്ജിലെ 'മന്ത്രന്മാർ' മൂക്ക്‌ ചീറ്റി കരയരുത്‌; ആവശ്യത്തിനു സെന്റിമെന്റ്സ്‌ 4 കൊല്ലം കൊണ്ട്‌ സഹിച്ചിട്ടുണ്ട്': കെ.എം. ഷാജി [NEWS]പെരിയ കേസിലെ അഭിഭാഷകർക്ക് ബിസിനസ് ക്ലാസ് യാത്രയ്ക്ക് പണം അനുവദിച്ച് സർക്കാർ; വിമർശിച്ച് ഷാഫി പറമ്പിൽ [NEWS]

    കോട്ടയം 18, കൊല്ലം 15, കാസർഗോഡ് 13, തിരുവനന്തപുരം 2, പത്തനംതിട്ട 2, എറണാകുളം 1, പാലക്കാട് 6, മലപ്പുറം 1, കോഴിക്കോട് 5 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ ചികിത്സിയിലുള്ളത്. അതേസമയം തൃശൂര്‍, ആലപ്പുഴ, വയനാട് ജില്ലകളില്‍ കൊറോണ വൈറസ് ബാധിതരില്ല. സംസ്ഥാനത്ത് ഇന്ന് പത്ത് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പത്ത് പേർക്ക് രോഗം ഭേദമാവുകയും ചെയ്തു.

    First published:

    Tags: Covid 19 Hotspot Districts, Covid 19 Non Hotspot Districts, Hotspot in Kerala, Hotspot list