Covid Death | കോവിഡ് ബാധിച്ച് കൊച്ചിയില്‍ തിങ്കളാഴ്ച മരിച്ചത് രണ്ട് പേർ

തൊടുപുഴ അച്ചന്‍കവല സ്വദേശിനി ചെമ്മനംകുന്നേല്‍ ലക്ഷ്മി കുഞ്ഞന്‍ പിള്ള, ഫോര്‍ട്ട് കൊച്ചി തുരുത്തി സ്വദേശി ഇ കെ ഹാരിസ് എന്നിവരാണ് മരിച്ചത്.

News18 Malayalam | news18-malayalam
Updated: July 20, 2020, 11:15 PM IST
Covid Death | കോവിഡ് ബാധിച്ച് കൊച്ചിയില്‍ തിങ്കളാഴ്ച മരിച്ചത് രണ്ട് പേർ
പ്രതീകാത്മക ചിത്രം
  • Share this:
കൊച്ചി: കോവിഡ് ബാധിച്ച് കൊച്ചിയില്‍ തിങ്കളാഴ്ച്ച രണ്ട് പേര്‍ മരിച്ചു. തൊടുപുഴ അച്ചന്‍കവല സ്വദേശിനി ചെമ്മനംകുന്നേല്‍ ലക്ഷ്മി കുഞ്ഞന്‍ പിള്ള, ഫോര്‍ട്ട് കൊച്ചി തുരുത്തി സ്വദേശി ഇ കെ ഹാരിസ് എന്നിവരാണ് മരിച്ചത്. തൊടുപുഴ സ്വദേശിനിയായ ലക്ഷ്മി ആലുവയില്‍ മകള്‍ക്കൊപ്പമായിരുന്നു താമസം. മൂത്രാശയ രോഗത്തെത്തുടര്‍ന്ന് ഇവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പതിനെട്ടാം തിയതിയാണ് പ്രവേശിപ്പിച്ചത്. അന്നുതന്നെ കോവിഡ് പരിശോധന നടത്തിയിരുന്നു. പോസിറ്റീവായിരുന്നു ഫലം.

ഗുരുതരാവസ്ഥയിലായ ലക്ഷ്മി തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 1.46നാണ് മരിച്ചത്. ഇവര്‍ക്ക് 79 വയസായിരുന്നു. ലക്ഷ്മിയുടെ മ്യതദേഹം സംസ്‌കാരിച്ചു. ആലുവയില്‍ താമസിച്ചിരുന്ന പുറത്ത് പോയിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇവര്‍ക്കാര്‍ക്കും കോവിഡ് ലക്ഷണങ്ങളുമില്ല. അതുകൊണ്ടുതന്നെ ആരില്‍ നിന്നാണ് കോവിഡ് ബാധിച്ചതെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.

TRENDING:'ദമ്പതികളായ സിനിമാക്കാർക്ക് ഫൈസലുമായി ബന്ധം; കള്ളപ്പണം വെളുപ്പിക്കുന്ന ഇടമായി സിനിമാ മേഖല മാറി': എം.ടി രമേശ് [NEWS]Delhi Rain | നോക്കിനിൽക്കേ വീട് കുത്തൊഴുക്കിൽ തകർന്നടിഞ്ഞു ; ഡൽഹിയിൽ കനത്ത മഴ [NEWS] കുളിപ്പിക്കുന്നതിനിടെ പോത്ത് വിരണ്ടോടി; പരാക്രമത്തിൽ മൂന്നു പേർക്ക് പരുക്ക് [NEWS]
ജൂണ്‍ 19ന് കുവൈറ്റില്‍ നിന്ന് എത്തിയതാണ് ഹാരിസ്. 26 ആം തിയതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പ്രമേഹ രോഗിയായിരുന്നു ഹാരിസ്. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.
Published by: Aneesh Anirudhan
First published: July 20, 2020, 11:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading