നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid19|മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത് മുംബൈയിൽ നിന്നെത്തിയവർക്ക്; കോഴിക്കോട്ടെ രണ്ടു രോഗികൾ കുവൈറ്റിൽ നിന്നെത്തിയവർ

  Covid19|മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത് മുംബൈയിൽ നിന്നെത്തിയവർക്ക്; കോഴിക്കോട്ടെ രണ്ടു രോഗികൾ കുവൈറ്റിൽ നിന്നെത്തിയവർ

  മലപ്പുറത്ത് രണ്ടു പേർക്കും കോഴിക്കോട്ട് മൂന്നു പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   മലപ്പുറം/കോഴിക്കോട്: മലപ്പുറത്ത് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് മുംബൈയിൽ നിന്നെത്തിയവർക്ക്. മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അടുത്ത ബന്ധുക്കളായ ഇരുവരും ഒരുമിച്ചാണ് മുംബൈയില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയത്. ഇവരെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

   മുംബൈയിലെ കൊളാബയില്‍ ഇളനീര്‍ വില്‍പ്പനക്കാരായ ഇരുവരും കൊളാബയിലെ ചേരിയിലാണ് താമസം. മെയ് 12 ന് രാവിലെ 11 മണിയ്ക്ക് മറ്റ് ആറ് പേര്‍ക്കൊപ്പം ഇവര്‍ സര്‍ക്കാര്‍ അനുമതിയോടെ സ്വകാര്യ വാഹനത്തില്‍ യാത്ര ആരംഭിച്ചു. മെയ് 14നാണ് ഇവർ വീട്ടിലെത്തിച്ചേർന്നത്.

   രോഗം സ്ഥിരീകരിച്ച ഒരാളുടെ വീട്ടിലാണ് ഇരുവരും നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. വീട്ടുകാരുൾപ്പെടെ ആരുമായും സമ്പർക്കമുണ്ടായിരുന്നില്ല. സാമ്പിള്‍ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചതോടെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

   കോഴിക്കോട് ഇന്ന് മൂന്നു പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുവൈറ്റിൽ നിന്നെത്തിയ ഓമശ്ശേരി, പേരാമ്പ്ര സ്വദേശികൾക്കും ചെന്നൈയിൽ നിന്നെത്തിയ നരിപ്പറ്റ സ്വദേശിക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

   കുവൈത്തില്‍നിന്ന് മേയ് 13നാണ് ഓമശ്ശേരി,പേരാമ്പ്ര സ്വദേശികള്‍ കരിപ്പൂരില്‍ എത്തിയത്. വിമാനത്താവളത്തില്‍നിന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ ഓമശ്ശേരിയില്‍ എത്തിച്ച് അവിടെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു.
   TRENDING:കൽക്കരി ഖനികളിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കും; ലേലത്തിൽ ആർക്കും പങ്കെടുക്കാമെന്ന് കേന്ദ്ര ധനമന്ത്രി
   [PHOTO]
   GOOD NEWS| കണ്ണൂരിൽ കോവിഡ് ബാധിതനായ 81 കാരൻ രോഗമുക്തനായി
   [NEWS]
   'ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ നാലാം ഘട്ടം; 8 മേഖലകളിൽ ഘടനാപരമായ മാറ്റം പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സിതാരാമൻ
   [NEWS]


   ചെന്നൈയിൽ നിന്നെത്തിയ നരിപ്പറ്റ സ്വദേശി മെയ് ഒമ്പതിന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് 11നാണ് വീട്ടിലെത്തിയത്. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇയാൾക്ക് 13ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
   Published by:Gowthamy GG
   First published:
   )}