നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • എൻട്രൻസ് പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികളുടെ കോവിഡ്; ആശങ്കയിൽ തിരുവനന്തപുരം

  എൻട്രൻസ് പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികളുടെ കോവിഡ്; ആശങ്കയിൽ തിരുവനന്തപുരം

  2039 രോഗികളാണ് തിരുവനന്തപുരത്ത് ചികിത്സയിലുള്ളത്. ഇതിൽ 93  ശതമാനം പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

  പരീക്ഷ കഴിഞ്ഞ് പട്ടം സെന്റ് മേരീസ് സ്കൂളിൽ നിന്ന് കൂട്ടമായി പുറത്തേക്ക് വരുന്നവർ

  പരീക്ഷ കഴിഞ്ഞ് പട്ടം സെന്റ് മേരീസ് സ്കൂളിൽ നിന്ന് കൂട്ടമായി പുറത്തേക്ക് വരുന്നവർ

  • Share this:
  തിരുവനന്തപുരം: സമ്പർക്ക രോഗികളുടെ എണ്ണം വർധിക്കുന്നതിനിടയിൽ കിം പരീക്ഷ എഴുതിയ രണ്ടു വിദ്യാർത്ഥികൾക്ക് കൊവിഡ്  സ്ഥിരീകരിച്ചത് തലസ്ഥാനത്ത് വീണ്ടും ആശങ്കയുണ്ടാക്കുന്നു. തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിക്കും കരമനയിൽ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

  കരകുളം സ്വദേശിക്ക് നേരത്തെ രോഗ ലക്ഷണം ഉണ്ടായിരുന്നതിനാൽ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്. അതിനാൽ കരമന പരീക്ഷ എഴുതിയ മറ്റുള്ളവർ നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. പൊഴിയൂർ സ്വദേശിക്കൊപ്പം പരീക്ഷ വിദ്യാർത്ഥികളുടെ പട്ടിക പ്രവേശന പരീക്ഷാ കമീഷണർ ആരോഗ്യവകുപ്പിന് കൈമാറി.

  TRENDING:കോഴിക്കോട് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു; ജില്ല കടുത്ത നിയന്ത്രണങ്ങളിലേക്ക് [NEWS]എറണാകുളത്ത് കൂടുതൽ സ്ഥലങ്ങളിലേക്ക് കോവിഡ് വ്യാപനം; അപകടരമായ സ്ഥിതിയെന്ന് ആരോഗ്യവകുപ്പ് [NEWS]England vs West Indies 2nd Test: ബെൻ സ്റ്റോക്സിന്റെ തോളിലേറി ഇംഗ്ലണ്ടിന് ആവേശജയം; വിൻഡീസിനെ തോൽപിച്ചത് 113 റൺസിന് [NEWS]
  ഈ വിദ്യാർത്ഥികളെ മുഴുവൻ നിരീക്ഷണത്തിലാക്കും. ട്രിപ്പിൾ ലോക് ഡൗണിനിടെ തിരുവനന്തപുരത്ത് പ്രവേശന പരീക്ഷ നടത്തിയത് വൻ വിവാദമായിരുന്നു. പരീക്ഷ കഴിഞ്ഞ് പട്ടം സെന്റ്മേരീസ് സ്കൂളിന് മുന്നിൽ വലിയ ആൾക്കൂട്ടം രൂപപ്പെട്ടിരുന്നു. ഇതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് അടക്കം രംഗത്ത് എത്തുകയും ചെയ്തിരുന്നു.

  തിരുവനന്തപുരം ജില്ലയിൽ കൊവിഡ് രോ​ഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. 2039 രോഗികളാണ് തിരുവനന്തപുരത്ത് ചികിത്സയിലുള്ളത്. ഇതിൽ 93  ശതമാനം പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
  Published by:Naseeba TC
  First published:
  )}