Covid 19 | യുഎഇയിൽ ഒറ്റദിവസത്തിനിടെ 603 പോസിറ്റീവ് കേസുകൾ; രോഗബാധിതർ 40000 കടന്നു

Covid 19 in UAE | രോഗികളെക്കാൾ ഇപ്പോൾ രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നതാണ് രാജ്യത്തിന് ആശ്വാസം നൽകുന്നത്.

News18 Malayalam | news18-malayalam
Updated: June 11, 2020, 6:41 AM IST
Covid 19 | യുഎഇയിൽ ഒറ്റദിവസത്തിനിടെ 603 പോസിറ്റീവ് കേസുകൾ; രോഗബാധിതർ 40000 കടന്നു
പ്രതീകാത്മക ചിത്രം
  • Share this:
ദുബായ്: യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 603 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതോടെ  ആകെ രോഗബാധിതരുടെ എണ്ണം 40,507ത്തിലെത്തിയിരിക്കുകയാണ്. കോവിഡ് പശ്ചാത്തലത്തിൽ നടത്തി വരുന്ന വാർത്താസമ്മേളനത്തിൽ ആരോഗ്യ-പ്രതിരോധ മന്ത്രാലയമാണ് പുതിയ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.

കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ കർശനമായി തന്നെ നടപ്പിലാക്കി വരുന്ന രാജ്യത്ത് രോഗപരിശോധനയും വ്യാപകമായി തന്നെ നടത്തുന്നുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങൾക്കിടെ മാത്രം 47000 പേര്‍ക്കാണ് കോവിഡ് പരിശോധന നടത്തിയത്. ഇതിൽ സ്വദേശികളും യുഎഇയിലെ താമസക്കാരും ഒക്കെ ഉൾപ്പെടുന്നുണ്ട്. ഒറ്റദിവസത്തിനിടെ ഒരുമരണവും ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 284 പേരാണ് യുഎഇയിൽ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.

TRENDING:WHO on face Masks | എന്തുതരം മാസ്ക്ക് ധരിക്കണം? എപ്പോൾ, എങ്ങനെ ധരിക്കണം? ലോകാരോഗ്യസംഘടനയുടെ പുതിയ നിർദേശം ഇതാ [NEWS]കോവിഡ് സ്ഥിരീകരിച്ചയാളുടെ മൃതദേഹം 'കാണാതായി': ഹോസ്പിറ്റൽ ജീവനക്കാർക്കെതിരെ കേസ് [NEWS]Parle-G | ലോക്ക്ഡൗണിൽ റെക്കോർഡ് വിൽപ്പന; നേട്ടം കൊയ്ത് പാർലെ ജി ബിസ്കറ്റ് [NEWS]
രോഗമുക്തമാകുന്നവരുടെ എണ്ണത്തിലും വൻവർധനവാണിവിടെയുണ്ടാകുന്നത്. രോഗികളെക്കാൾ ഇപ്പോൾ രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നതാണ് രാജ്യത്തിന് ആശ്വാസം നൽകുന്നത്. കഴിഞ്ഞ ദിവസം മാത്രം 1277 പേരാണ് കോവിഡ് മുക്തി നേടിയത്. ഇതോടെ 24,017 പേർ ഇതുവരെ രോഗമുക്തി നേടിയെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തം അധികൃതർ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. സാമൂഹിക അകലനിയമങ്ങൾ കൃത്യമായി തന്നെ പാലിക്കണമെന്നും പ്രതിരോധ മുൻകരുതലുകൾ സ്വീകരിക്കണമെന്നുമാണ് ആവശ്യപ്പെടുന്നത്.
First published: June 11, 2020, 6:41 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading