COVID 19| യുഎഇയിൽ പ്രവാസി തൊഴിലാളികൾക്ക് നേരത്തേയുള്ള വാർഷിക അവധിക്ക് അനുമതി
സ്വകാര്യമേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് വാർഷിക അവധി നേരത്തേ എടുത്ത് സ്വന്തം നാടുകളിലേക്ക് മടങ്ങാമെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

expat workers
- News18 Malayalam
- Last Updated: April 6, 2020, 7:34 AM IST
അബുദാബി: ദുബായിലെ പ്രവാസി തൊഴിലാളികൾക്ക് വാർഷിക അവധി നേരത്തേ എടുക്കാൻ അനുമതി. കോവിഡിനെ തുടർന്ന് സ്വീകരിക്കുന്ന മുൻകരുതൽ നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം.
സ്വകാര്യമേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് വാർഷിക അവധി നേരത്തേ എടുത്ത് സ്വന്തം നാടുകളിലേക്ക് മടങ്ങാമെന്ന് മാനവ വിഭവശേഷി, എമിറൈസേഷൻ മന്ത്രാലയത്തെ ഉദ്ധരിച്ച് എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. വിദേശകാര്യ മന്ത്രാലയം, സിവിൽ ഏവിയേഷൻ അതോറിറ്റി, നാഷണൽ എമർജൻസി ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി(NCEMA), ഫെഡറൽ അതോറിറ്റി ഫോർ ഐഡിന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് (FAIC) എന്നിവയെല്ലാം ചേർന്നാണ് പുതിയ തീരുമാനം.
"നേരത്തേയുള്ള വാർഷിക അവധി" എടുത്ത് പ്രവാസികൾക്ക് അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചുപോകാമെന്നും നിലവിലുള്ള മുന്‍കരുതല്‍ നടപടികളില്‍ അവര്‍ക്ക് സ്വന്തം നാട്ടില്‍ ചെലവഴിക്കാമെന്നുമാണ് റിപ്പോർട്ട്.
പുതിയ തീരുമാനത്തോടെ യുഎഇയിലുള്ള ലക്ഷക്കണക്കിന് മലയാളികൾ അടക്കമുള്ള പ്രവാസികൾ നാട്ടിലേക്ക് മടങ്ങേണ്ടി വരും.
സ്വകാര്യമേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് വാർഷിക അവധി നേരത്തേ എടുത്ത് സ്വന്തം നാടുകളിലേക്ക് മടങ്ങാമെന്ന് മാനവ വിഭവശേഷി, എമിറൈസേഷൻ മന്ത്രാലയത്തെ ഉദ്ധരിച്ച് എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.