ദുബായ്: റസിഡൻസി വിസ ഉള്‍പ്പെടെ എല്ലാത്തരും വിസക്കാരുടെയും പ്രവേശന വിലക്ക് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി യുഎഇ. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്ത് പ്രവേശന വിലക്ക് നടപ്പിലാക്കിയത്. റസിഡൻസി വിസക്കാർക്കും രാജ്യത്ത് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് രണ്ടാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്. വിലക്കിന്റെ കാലാവധി പൂർത്തിയായതോടെയാണ് വീണ്ടും രണ്ടാഴ്ച കൂടി നീട്ടിയത്.
പുതിയ ഉത്തരവ് കഴിഞ്ഞ ദിവസം മുതൽ പ്രാബല്യത്തിൽ വന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്നും സാഹചര്യങ്ങളിൽ മാറ്റമുണ്ടായാൽ ഇളവുകൾ ഉണ്ടായേക്കുമെന്നും അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
റസിഡൻസി വിസ ഉള്ള നിലവിൽ രാജ്യത്തിന് പുറത്തുള്ള ആളുകൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ "Twajudi for residents" എന്ന പുതിയ സേവനത്തിനായി രജിസ്റ്റർ ചെയ്യണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രാജ്യത്തിന് പുറത്തുള്ളവരുടെ സുരക്ഷിതമായ മടങ്ങി വരവ് എളുപ്പമാക്കാൻ ലക്ഷ്യം വച്ചുള്ള സേവനമാണിത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.