COVID 19 | യുഎഇയിൽ 15 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

ഇതോടെ യുഎഇയിലെ കൊറോണ രോഗികളുടെ എണ്ണം 113 ആയി

News18 Malayalam | news18-malayalam
Updated: March 18, 2020, 11:20 AM IST
COVID 19 | യുഎഇയിൽ 15 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
കൊറോണ വൈറസ്
  • Share this:
അബുദാബി: യുഎഇയിൽ പുതുതായി 15 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ യുഎഇയിലെ കൊറോണ രോഗികളുടെ എണ്ണം 113 ആയി. നിലവിലുള്ള എല്ലാ രോഗികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

കിർഗിസ്ഥാൻ, സെർബിയ, ഇറ്റലി, നെതർലാന്റ്സ്, ഓസ്ട്രേലിയ, ജർമനി, അമേരിക്ക, ഗ്രീസ്, റഷ്യ, ഉക്രെയിൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും ബ്രിട്ടൻ, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് പേർക്കുവീതവുമാണ് ഇപ്പോൾ രോഗം കണ്ടെത്തിയത്.

You may also like:

രാജ്യത്ത് രോഗബാധിതരുടെ എണ്ണം 137 ആയി; കോവിഡ് രണ്ടാംഘട്ടത്തിലേക്ക് കടന്നുവെന്ന് ഐസിഎംആർ
[NEWS]

സീറ്റിൽ ഒറ്റയ്ക്കിരിക്കാൻ കൊറോണയെന്ന് കള്ളം: KSRTC ബസിൽ പരിഭ്രാന്തി പരത്തി യാത്രക്കാരന്‍
[NEWS]

ബിവറേജസ് ഷോപ്പിൽ പോകുന്നോ? ശ്രദ്ധിക്കാൻ 10 കാര്യങ്ങൾ [NEWS]

രോഗബാധിതർക്കെല്ലാം മികച്ച ചികിത്സാ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. രോഗബാധിതരുമായി സമ്പർക്കം പുലർത്തിയിരുന്നവരെ നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു.

!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
First published: March 18, 2020, 11:20 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading