COVID 19 | യുഎഇയിൽ 27 പേർക്ക് കൂടി കൊറോണ രോഗബാധ; ഇതുവരെ സ്ഥിരീകരിച്ചത് 140 പേർക്ക്

രോഗബാധയെ പ്രതിരോധിക്കാൻ രാജ്യാന്തര നിലവാരത്തിലുള്ള ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു

News18 Malayalam | news18-malayalam
Updated: March 19, 2020, 9:37 PM IST
COVID 19 | യുഎഇയിൽ 27 പേർക്ക് കൂടി കൊറോണ രോഗബാധ; ഇതുവരെ സ്ഥിരീകരിച്ചത് 140 പേർക്ക്
Corona
  • Share this:
അബുദാബി: യുഎഇയിൽ 27 പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 140 ആയി. ഇവരിൽ 31 പേർ സുഖം പ്രാപിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

രോഗബാധയെ പ്രതിരോധിക്കാൻ രാജ്യാന്തര നിലവാരത്തിലുള്ള ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങൾ സാമൂഹിക അകലം പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

You may also like:COVID 19 | 'ഞായറാഴ്ച ജനത കർഫ്യൂ; അവശ്യസാധനങ്ങൾ വാങ്ങിക്കൂട്ടേണ്ട'; പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ [NEWS]COVID 19 |വൈദ്യുതി, കുടിവെള്ളം ബില്ലിന് ഒരു മാസത്തെ അവധി; പ്രത്യേക സാമ്പത്തിക പാക്കേജുമായി സംസ്ഥാനം [NEWS]COVID 19 | ജപ്തി നടപടികൾ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ് [PHOTOS]

ആശുപത്രികളിൽ ക്വാറന്റൈൻ വാർഡുകളുടെ എണ്ണം വർധിപ്പിച്ചതായും അധികൃതർ അറിയിച്ചു. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഹോട്ട്ലെനിലൂടെ വിവരം അറിയിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. രോഗലക്ഷണമുള്ളവർ നിർബന്ധമായും 15 ദിവസം ക്വാറന്റൈനിൽ കഴിയണം. പിന്നീടുള്ള സ്ഥിതിഗതികൾ കണക്കിലെടുത്ത് ക്വാറന്റൈന്‍ കാലാവധി വർധിപ്പിക്കണമോ എന്നത് പരിശോധിക്കും. രോഗബാധിതരെ യഥാസമയം കണ്ടെത്താനും നിരീക്ഷണത്തിൽ വയ്ക്കാനും ശക്തമായ സംവിധാനമുള്ള ഏതാനും രാജ്യങ്ങളിൽ ഒന്നാണ് യുഎഇയെന്നും അധികൃതർ വ്യക്തമാക്കി.

!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
First published: March 19, 2020, 9:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading