ഇന്റർഫേസ് /വാർത്ത /Corona / COVID 19| യുഎഇയിൽ പുതുതായി 72 പേർക്ക് കൂടി കൊറോണ; ആകെ രോഗികളുടെ എണ്ണം 405 ആയി

COVID 19| യുഎഇയിൽ പുതുതായി 72 പേർക്ക് കൂടി കൊറോണ; ആകെ രോഗികളുടെ എണ്ണം 405 ആയി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 23 പേരും ഇന്ത്യക്കാർ

  • Share this:

ദുബായ്: യുഎഇയിൽ പുതുതായി 72 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 405 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 23 പേർ ഇന്ത്യക്കാരാണ്. ശ്രീലങ്ക, ജോർദാൻ, പലസ്തീൻ, സിറിയ, ഇറാൻ, കോംറോസ്, ചൈന, സൗദി അറേബ്യ, കിർഗിസ്ഥാൻ, ബോസ്നിയ ആൻഡ് ഹെർസെഗോവിന, സെർബിയ, ഗ്രീസ്, ഉറുഗ്വേ, റൊമേനിയ, സ്വീഡൻ, ദക്ഷിണാഫ്രിക്ക, ഇറാഖ്, യെമൻ എന്നീ രാജ്യങ്ങളിലെ ഒരോ സ്വദേശിക്കും നേപ്പാളിലെയും എത്യോപ്യയിലെയും രണ്ടുപേർക്കുവീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

നാലു സ്വദേശികളും, അഞ്ച് ബ്രീട്ടീഷ് സ്വദേശികളും അഞ്ച് പാകിസ്ഥാനികളും അഞ്ച് ലെബനീസ് സ്വദേശികളും എട്ട് ബംഗ്ലാദേശ് സ്വദേശികളും രോഗബാധിതരിൽ ഉൾപ്പെടുന്നു. ഒരു പാകിസ്ഥാനി പൗരനും രണ്ട് ബംഗ്ലാദേശി പൗരന്മാർക്കും രോഗം ഭേദമായി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 55 ആയെന്നും അധികൃതർ വ്യക്തമാക്കി.

You may also like:COVID 19| സക്കീർ ഹുസൈനല്ല;ആനാവൂർ നാഗപ്പൻ; പൊലീസുകാരന് ജില്ലാ സെക്രട്ടറിയുടെ മറുപടി [NEWS]COVID 19| 'പ്രധാനമന്ത്രിക്കു കീഴിൽ, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴിൽ നമ്മൾ സുരക്ഷിതരാണ്': മോഹൻലാൽ [NEWS]'പൊതു സ്ഥലത്ത് തുമ്മി വൈറസ് പരത്തു': പ്രകോപനപരമായ എഫ്ബി പോസ്റ്റ്; ടെക്കി കസ്റ്റഡിയിൽ [NEWS]

വിദേശത്ത് നിന്നെത്തിയവരിലും അവരുമായി അടുത്ത സമ്പർക്കം പുലർത്തിയവരിലുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ എല്ലാവരെയും ക്വൈറന്റൈനിലേക്ക് മാറ്റി. സോപ്പുകൾ ഉപയോഗിച്ച് കൈ കഴുകിയും മാസ്ക് ധരിച്ചും ആരോഗ്യകരമായ നടപടികൾ സ്വീകരിച്ചും സഹകരിക്കണമെന്ന് ഭരണകൂടം ജനങ്ങളോട് അഭ്യർത്ഥിച്ചു. രോഗലക്ഷണങ്ങളുള്ളവർ തിരക്കിൽ നിന്ന് മാറിനിൽക്കണമെന്നും ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും തെറ്റായ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും അധികൃതർ അറിയിച്ചു.

!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");

First published:

Tags: Corona UAE, Corona virus, Corona Virus India, Corona virus Kerala, Coronavirus, Coronavirus in india, Coronavirus in kerala, Coronavirus india, Coronavirus italy, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Symptoms of coronavirus