തിരുവനന്തപുരം: യുഎഇ യിലെ പ്രവാസികൾ ക്കായി കോറന്റൈൻ ക്യാമ്പ് ആരംഭിക്കാൻ നടപടി തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പ്രതിദിന കോവിഡ് 19 അവലോകനയോഗത്തിനുശേഷമുള്ള വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. യുഎഇ ഭരണാധികാരികളുടെ നടപടി അഭിനന്ദനാർഹം. പ്രവാസി മലയാളികൾക്കുവേണ്ടി കേരളം ഇടപെടൽ നടത്തിയിരുന്നു.
അതിനിടെ കേരളത്തിൽ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം. കണ്ണൂർ ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് ഇാൾക്ക് രോഗമുണ്ടായത്. ഏഴുപേർ ഇന്ന് രോഗമുക്തി നേടി. ഇതിൽ നാലുപേർ കാസർകോട്ടും രണ്ടുപേർ കോഴിക്കോട്ടും ഒരാൾ കണ്ണൂരിലുമാണ്. സംസ്ഥാനത്ത് ഇതുവരെ 218 പേർക്ക് രോഗം ഭേദമായതായി മുഖ്യമന്ത്രി അറിയിച്ചു.
ശിവകാശിയിലെ തീപ്പട്ടി വ്യവസായത്തിനുള്ള അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കർണ്ണാടകത്തിലെ പാട്ടഭൂമികളിൽ കൃഷി ചെയ്യുന്ന ഇഞ്ചികർഷകരുൾപ്പടെയുള്ളവർക്ക് ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ചീഫ് സെക്രട്ടറി തലത്തിലുള്ള ഇടപെടലുകൾ നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
You may also like:രണ്ടാംഘട്ട ലോക്ക് ഡൗൺ: ഏപ്രിൽ 20 മുതൽ ഇളവുകൾ ഇങ്ങനെ [NEWS]https://malayalam.news18.com/news/coronavirus-latest-news/covid-19-may-have-to-endure-social-distancing-until-2022-nj-228057.html [PHOTO]ഗുജറാത്തിൽ മതത്തിന്റെ അടിസ്ഥാനത്തിൽ കോവിഡ് വാർഡ്: സർക്കാർ ഉത്തരവെന്ന് വിശദീകരണം [NEWS]രാജ്യത്ത് കോവിഡ് 19 രോഗം ഭേദമാകുന്നവർ കൂടുതലും കേരളത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചില കേന്ദ്രങ്ങളിൽ ഏപ്രിൽ 20 മുതൽ ലോക്ക് ഡൌൺ ഇളവുകൾ ലഭിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ ഇളവുകൾ എങ്ങനെ എന്നത് നാളെ മന്ത്രിസഭ യോഗം തീരുമാനിക്കും. പരിശോധന നല്ല നിലയിൽ നടക്കുന്നു. പരിശോധനയുടെ എണ്ണം ഇനിയും കൂട്ടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.