തിരുവനന്തപുരം: കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ബാറുകളും ബിവറേജുകളും അടച്ചിടണമെന്ന നിലപാടിൽ ഉറച്ച് യു.ഡി.എഫ്. ബാറുകളും ബിവറേജുകൾക്കും നിയന്ത്രണമേർപ്പെടുത്താൻ സർക്കാർ ഗൗരവം കാണിക്കുന്നില്ലെന്ന് മുന്നണി കൺവീനർ ബെന്നി ബെഹ്നാൻ കുറ്റപ്പെടുത്തി. ആരാധനാലങ്ങളിൽ നിയന്ത്രണമേർപ്പെടുത്തുന്ന സർക്കാർ എന്തുകൊണ്ട് മദ്യശാലകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നില്ല. മറ്റു പല സംസ്ഥനങ്ങളും ബാറുകൾ താത്കാലികമായി പൂട്ടി. കേരളം ഇത് മാതൃകയാക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. നിലവിലെ സാഹചര്യത്തിൽ രണ്ടുമ മാസത്തെ സാമൂഹ്യക്ഷേമ പെൻഷൻ രണ്ടു മാസത്തേത് ഒന്നിച്ചു നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ആറുമാസത്തെ കുടിശിക നിലനിൽക്കെ രണ്ടു മാസത്തേത് നൽകുമെന്ന് മാത്രമാണ് സർക്കാരിൻ്റെ പ്രഖ്യാപനമെന്നും ബെന്നി ബഹ്നാൻ ആരോപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.