ലണ്ടന്‍: കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആശുപത്രി വിട്ടു. ഡൗണിങ് സ്ട്രീറ്റ് വക്താവാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് ബാധയെ തുടർന്ന് ഒരാഴ്ചയായി പ്രധാനമന്ത്രി ചികിത്സയിലായിരുന്നു.
You may also like:ഇന്ത്യയിൽ കോവിഡ് - 19 സെപ്തംബറിൽ ഉച്ചസ്ഥാനത്തെത്തുമെന്ന് വിദഗ്ദർ; 58% ഇന്ത്യക്കാരെയും രോഗം ബാധിക്കും: പഞ്ചാബ് മുഖ്യമന്ത്രി [NEWS]Covid 19 | കേരളത്തിന് ആശ്വാസദിനം; ഏഴ് പേർക്ക് കോവിഡ് 19; രോഗമുക്തി നേടിയത് 27 പേർ [NEWS]ലോക്ക് ഡൗണില്‍ ഇളവുമായി സർക്കാർ; എസി, ഫാൻ വിൽക്കുന്ന കടകൾ ഞായറാഴ്ചകളിൽ തുറക്കാം [NEWS]
പൂര്‍ണ ആരോഗ്യവാനാകുന്നതുവരെ ഔദ്യോഗിക വസതിയായ ചെക്കേഴ്‌സില്‍ ബോറിസ് വിശ്രമിക്കുമെന്നും വക്താവ് അറിയിച്ചു. തന്നെ പരിചരിച്ച ആരോഗ്യപ്രവർത്തകർക്ക് ബോറിസ് ജോണ്‍സണ്‍ നന്ദി അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍ സംഘത്തിന്റെ കർശന നിര്‍ദേശമുള്ളതിനാല്‍ ബോറിസ് ഉടൻ ജോലിയില്‍ പ്രവേശിക്കില്ലെന്നും വക്താവ് അറിയിച്ചു.
ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലാണ് ബോറിസ് ജോണ്‍സനെ പ്രവേശിപ്പിച്ചിരുന്നത്. കോവിഡ് 19 ബാധ സ്ഥിരീകരിച്ച് പത്തുദിവസത്തിന് ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. രോഗം വഷളായതിനെ തുടർന്ന് മൂന്നു ദിവസം തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.
കോവിഡ് 19 സ്ഥിരീകരിച്ച വാര്‍ത്ത ബോറിസ് തന്നെയാണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: British Prime Minister Boris Johnson, Corona virus, Corona Virus India, Corona virus Kerala, Coronavirus, Coronavirus in india, Coronavirus in kerala, Coronavirus india, Coronavirus italy, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Symptoms of coronavirus