നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • UN Honours Kerala | കേരളത്തിന്റെ ആരോഗ്യവകുപ്പിന് യുഎൻ അംഗീകാരം; ആരോഗ്യമന്ത്രി ശൈലജ ടീച്ചറിന് ആദരം

    UN Honours Kerala | കേരളത്തിന്റെ ആരോഗ്യവകുപ്പിന് യുഎൻ അംഗീകാരം; ആരോഗ്യമന്ത്രി ശൈലജ ടീച്ചറിന് ആദരം

    പ്രാദേശിക, ദേശീയ തലങ്ങളിൽ പൊതുപ്രവർത്തകർ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചാണ് ചർച്ച.

    News 18

    News 18

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പിന് ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരം. സംസ്ഥാനം നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ആദരം. ലോകനേതാക്കൾക്ക് ഒപ്പമാണ് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജയും ആദരിക്കപ്പെടുന്നത്.

      ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസേവന ദിനത്തിനോട് അനുബന്ധിച്ചാണ് ആദരവ്. പൊതു സേവകരും കോവിഡ് 19 എന്ന മഹാമാരിയും എന്ന വിഷയത്തിൽ പാനൽ ചർച്ചയും ഉണ്ട്.

      Also Read- കോവിഡ് പോരാട്ടത്തിൽ ഈ ഹംഗേറിയൻ ഡോക്ടറോട് കേരളം എങ്ങനെ കടപ്പെട്ടിരിക്കുന്നു?

      പ്രാദേശിക, ദേശീയ തലങ്ങളിൽ പൊതുപ്രവർത്തകർ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചാണ് ചർച്ച.

      ആരോഗ്യമന്ത്രി കെ.കെ ശൈലജയെ ആദരിക്കുന്ന പരിപാടി ഇവിടെ കാണാം...


      TRENDING:COVID 19 | കൊല്ലത്ത് കോവിഡ‍് ബാധിച്ച് മരിച്ചയാൾ എത്തിയത് ഡൽഹിയിൽ നിന്ന് ട്രെയിനിൽ [NEWS]

      റിപ്പബ്ലിക് ഓഫ് കൊറിയയുടെ ആഭ്യന്തര സുരക്ഷ ഉപമന്ത്രി ഡോ. ഇൻ ജെയ് ലീ, കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ,ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണർ ആൻഡ്രൂ ക്യമോ, അന്താരാഷ്ട്ര നഴ്സിംഗ് കൗൺസിൽ പ്രസിഡന്റ് അന്നെറ്റ് കെന്നഡി, ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ തൊഴിൽ വിഭാഗം ഡയറക്ടർ ജിം കാംപെൽ, അന്താരാഷ്ട്ര പൊതുസേവന പ്രസിഡനറ് റോസ പാവനെല്ലി എന്നിവരാണ് പാനൽ അംഗങ്ങൾ.

      ലോകനേതാക്കൾക്ക് ഒപ്പമാണ് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജയും ആദരിക്കപ്പെടുന്നത്. മന്ത്രി ശൈലജയ്ക്കെതിരായ പ്രതിപക്ഷ ആക്രമണം ശക്തമാക്കിയിരുന്നു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പടെയള്ളവർ രൂക്ഷമായ ഭാഷയിൽ മന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് യുഎൻ ആദരം എത്തുന്നത്.
      Published by:Joys Joy
      First published:
      )}