നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | ഉറവിടമറിയാത്ത കോവിഡ് രോഗബാധ; മലപ്പുറം ആശങ്കയിൽ

  Covid 19 | ഉറവിടമറിയാത്ത കോവിഡ് രോഗബാധ; മലപ്പുറം ആശങ്കയിൽ

  കൊണ്ടോട്ടിയും നിലമ്പൂരും കണ്ടയിൻമെൻ്റ് സോണുകൾ

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  മലപ്പുറം: ജില്ലയെ ആശങ്കയിലാഴ്ത്തി ഉറവിടം അറിയാത്ത കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. രോഗം സ്ഥിരീകരിച്ച 61 പേരിൽ 35 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. അതിൽ 23 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇവരിൽ 11 പേർ  ജില്ലയിലെ വിവിധ മൽസ്യ മാർക്കറ്റുകളിൽ ജോലി ചെയ്യുന്നവരാണ്. ആറു പേർ നിലമ്പൂർ, മമ്പാട്, എടക്കര മേഖലകളിൽ ഉളളവരാണ്. കൊണ്ടോട്ടി, ചോക്കാട്, മലപ്പുറം എന്നിവിടങ്ങളിലെ മൽസ്യ മാർക്കറ്റുകളിൽ ജോലി ചെയ്യുന്നവരാണ് മറ്റ് അഞ്ചു പേർ.

  പെരിന്തൽമണ്ണയിലെ ഹോട്ടലിലെ പാചകക്കാരൻ, നിലമ്പൂരിലെ വ്യവസായ ശാലയിലെ ജോലിക്കാരൻ, നിലമ്പൂരിലെ തന്നെ ട്രാവൽസ് ഡ്രൈവർ, തിരൂരങ്ങാടി സ്വദേശിയായ മദ്രസ്സ അധ്യാപകൻ, കൽപകഞ്ചേരി, തിരുന്നാവായ, പെരുവള്ളൂർ തുടങ്ങി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരും ഉറവിടം അറിയാതെ രോഗം ബാധിച്ചവരിൽ ഉണ്ട്.

  നിലവിൽ ജില്ലയിൽ ഒന്നോ രണ്ടോ മേഖലകളിൽ ക്ലസ്റ്റർ രൂപപ്പെടുന്ന അവസ്ഥയല്ല മറിച്ച് പലയിടത്തുമായി ആളുകൾക്ക് സമ്പർക്കത്തിലൂടെ ഉറവിടം അറിയാതെ രോഗം ബാധിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇത് ആശങ്കക്ക് ഇട നൽകുന്നതാണ്.

  TRENDING:വേവിക്കാത്ത മീൻ കഴിച്ചു; മധ്യവയസ്ക്കന്‍റെ കരൾ പാതി നഷ്ടപ്പെട്ടു![PHOTOS]കോവിഡ് കാലത്ത് ബട്ടർചിക്കൻ വാങ്ങാൻ പോയി പിഴ അടച്ചു; ഇനി സൗജന്യ ബട്ടർചിക്കൻ[NEWS]ജനിച്ചപ്പോൾ കുഞ്ഞിന് ശ്വാസം ഇല്ല; ഏഴുമിനിറ്റിനു ശേഷം ആ അദ്ഭുതം സംഭവിച്ചു[NEWS]

  കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച നിലമ്പൂർ താലൂക്ക് ആശുപത്രി ഡ്രൈവറുടെ കുടുംബത്തിലെ നാല് പേർക്കും രോഗം സ്ഥിരീകരിച്ചു. നിലമ്പൂരും, കൊണ്ടോട്ടിയും കണ്ടയിൻമെന്റ് സോണാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. കൊണ്ടോട്ടി നഗരസഭ മുഴുവൻ കണ്ടയിൻമെന്റ് സോൺ ആണ്.

  വിദേശത്ത് നിന്ന് വന്ന് ക്വാറന്റൈനിൽ കഴിയുമ്പോൾ മരണമടഞ്ഞ യുവാവിന്റെ കോവിഡ് പരിശോധന ഫലം ഇന്ന് വന്നേക്കും. ചോക്കാട് മാളിയേക്കൽ സ്വദേശി ഇർഷാദ് അലിയെയാണ് വീടിൻ്റെ മുകൾ നിലയിൽ  മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം ഈ മാസം മൂന്നാം തീയതി ദുബായിയിൽ നിന്ന് മടങ്ങി എത്തിയതാണ്. ദുബായിയിൽ വച്ച് കോവിഡ് പോസിറ്റീവ് ആയി ചികിത്സ തേടിയിരുന്നു. നെഗറ്റീവ് ആയ ശേഷമാണ് നാട്ടിൽ തിരിച്ചു വന്നത്. കോവിഡ് ഫലം വന്ന ശേഷം പോസ്റ്റ്മോർട്ടം നടത്തും.
  Published by:meera
  First published:
  )}