COVID 19| തബ്‌ലിഗ് സമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടെത്താൻ കേന്ദ്രത്തിന്റെ കർശന നിർദ്ദേശം

വിവരം മറച്ചു വയ്ക്കുന്നവർക്കെതിരെ നടപടിയെടുക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. വിവരം അറിയിക്കാൻ സ്വയം തയാറായില്ലെങ്കിൽ അത് ഗൗരവത്തോടെ കാണും.

News18 Malayalam | news18-malayalam
Updated: April 15, 2020, 10:28 PM IST
COVID 19| തബ്‌ലിഗ് സമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടെത്താൻ കേന്ദ്രത്തിന്റെ കർശന നിർദ്ദേശം
tablighi jamaat
  • Share this:
ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ്‌ലിഗ് സമ്മേളനത്തിൽ പങ്കെടുത്തവർ കേരളത്തിൽ ഇനിയും ഉണ്ടെങ്കിൽ അധികൃതരെ അറിയിക്കാൻ സ്വയം തയാറാകണമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് മെഹ്ത്ത അറിയിച്ചു. സമ്മേളനത്തിൽ പങ്കെടുത്തവർ പല സംസ്ഥാനങ്ങളിലും ഇനിയും ഉണ്ടെന്നും ഇവരെ കണ്ടെത്താൻ കർശന നടപടി സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാരിന്റെ അറിയിപ്പ് ലഭിച്ച സാഹചര്യത്തിലാണ് സമ്മേളനത്തിൽ പങ്കെടുത്തവർ അറിയിക്കണമെന്ന് ബിശ്വാസ് മെഹ്ത്ത ആവശ്യപ്പെട്ടത്.

വിവരം മറച്ചു വയ്ക്കുന്നവർക്കെതിരെ നടപടിയെടുക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. വിവരം അറിയിക്കാൻ സ്വയം തയാറായില്ലെങ്കിൽ അത് ഗൗരവത്തോടെ കാണും. ഇതോടൊപ്പം തബ്‌ലിഗ് സമ്മേളനത്തിൽ പങ്കെടുത്തവർ കേരളത്തിലിനിയും ഉണ്ടോയെന്ന് കണ്ടെത്താൻ ആവശ്യമായി നടപടികളുമായി മുന്നോട്ടു പോകും.

You may also like:COVID 19| യുഎഇക്ക് ഹൈഡ്രോക്ലോറോക്വിൻ മരുന്ന് നൽകാൻ ഇന്ത്യ [PHOTOS]പാലത്തായി പീഡനക്കേസിലെ പ്രതി BJP നേതാവായ അധ്യാപകൻ അറസ്റ്റിലായി [PHOTOS]ലോക്ക്ഡൗൺ | പൊലീസ് ഓട്ടോ കടത്തിവിട്ടില്ല; ഡിസ്ചാർജ് ചെയ്ത് പിതാവിനെ മകൻ ചുമലിലേറ്റി കൊണ്ടുപോയി [PHOTOS]

തബ്‌ലിഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് രോഗം റിപ്പോർട്ട് ചെയ്ത ശേഷം നിസാമുദ്ദീൻ കോവിഡ് 19 ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചിരുന്നു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടെത്താനുള്ള നടപടികളും സ്വീകരിച്ചിരുന്നു. എന്നാൽ വിവരം പുറത്തു പറയാതെ കഴിയുന്നവർ രോഗവ്യാപനത്തിന് കാരണമാവുകയും കോവിഡ് 19 പിടിച്ചു നിർത്താനുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശ്രമം വിഫലമാവുകയും ചെയ്യും. കുടുംബത്തിന്റേയും സമൂഹത്തിന്റേയും നൻമയെക്കരുതി വിവരം അറിയിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് ബിശ്വാസ മെഹ്ത്ത ആവശ്യപ്പെട്ടു.



First published: April 15, 2020, 10:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading