തിരുവനന്തപുരം: അടിയന്തിര കോവിഡ് പ്രതിരോധ പാക്കേജിന്(ഇ.സി.പി.ആര്) കീഴില്‍ കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും ഒരു കോടി രൂപ വീതം അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. രണ്ടാം കോവിഡ് പ്രതിരോധ പാക്കേജിന്റെ ഭാഗമായി 267.35 കോടി രൂപ നേരത്തെ അനുവദിച്ചതിന് പുറമെയാണ് അടിയന്തിര ആവശ്യങ്ങള്‍ക്കായി ജില്ലകള്‍ക്ക് ഒരു കോടി രൂപ കൂടി അനുവദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് കേരളം സന്ദര്‍ശിച്ച കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കോവിഡ് പ്രതിരോധം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന ആരോഗ്യമന്ത്രി വീണാജോര്‍ജ് എന്നിവരുമായി ചർച്ച നടത്തിയതിന് ശേഷമാണ് പ്രഖ്യാപനം നടത്തിയത്.
ഓരോ ജില്ലകള്‍ക്കും അവരുടെ മെഡിക്കല്‍ പൂള് സൃഷ്ടിക്കുന്നതിനാണ് ഒരു കോടി രൂപ വീതം അനുവദിക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി. ജില്ലാ ആശുപത്രികളില്‍ പീഡിയാട്രിക് ഐ.സി.യുകള്‍ രൂപീകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്കി. കോവിഡിനെ കാര്യക്ഷമമായി നിയന്ത്രിക്കുന്നതിനും സംസ്ഥാനത്തിന്റെ ആരോഗ്യ പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചമാക്കുന്നതിനും രണ്ടാം അടിയന്തിര കോവിഡ് പ്രതിരോധ പാക്കേജില്‍ 267.35 കോടി രൂപ അനുവദിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ രൂക്ഷമാകുന്ന കോവിഡ് സ്ഥിതിഗതികള്‍ വിശകലനം ചെയ്യുന്നതിനായി ഇന്ന് തിരുവനന്തപുരത്ത് എത്തിയ കേന്ദ്ര ആരോഗ്യമന്ത്രി മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരുമായി വിശദമായ ചര്‍ച്ചകള്‍ നടത്തി. കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന കോവിഡ് അവലോകന യോഗത്തില്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥരും പങ്കെടുത്തു. കേരളത്തിന് കൂടുതല്‍ വാക്സിന് നല്‍കുന്നതുള്‍പ്പെടെ കേന്ദ്രത്തില്‍ നിന്നും സാദ്ധ്യമായ എല്ലാ സഹായവും കേന്ദ്ര മന്ത്രി സംസ്ഥാനത്തിന് വാഗ്ദാനം ചെയ്തു. കേരളത്തിലെ എല്ലാ ജില്ലകളിലും ടെലിമെഡിസിന്റെ മികവിന്റെ കേന്ദ്രങ്ങള്‍ സൃഷ്ടിക്കുന്നതും കേന്ദ്രം ഉറപ്പാക്കും. കുട്ടികളുടെ ആരോഗ്യത്തിന് മുന്‍ഗണ നല്‍കികൊണ്ട് എല്ലാ ജില്ലാ ആശുപത്രികളിലൂം 10 കിലോ ലിറ്റര്‍ ദ്രവീകൃത ഓക്സിജന്‍ സംഭരണ ടാങ്ക് സൗകര്യത്തോടെ പീഡിയാട്രിക് ഐ.സി.യു സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read-
സമ്പൂര്‍ണ ആദ്യ ഡോസ് വാക്സിനേഷന് നേടിയ ആദ്യ ജില്ലയായി വയനാട്; ലക്ഷ്യമിട്ട മുഴുവന്‍ പേര്‍ക്കും വാക്സിന് നല്കി; മന്ത്രി വീണാ ജോര്ജ്കേരളത്തില് ഓണം ആഘോഷിക്കുന്ന വേളയില്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മാണ്ഡവ്യ അഭ്യര്‍ത്ഥിച്ചു. അതിനുശേഷം ഡല്‍ഹിയിലേക്ക് മടങ്ങുന്നതിന് മുമ്പ് കേന്ദ്ര വളം രാസവസ്തു മന്ത്രികൂടിയായ മാണ്ഡവ്യ തിരുവനന്തപുരത്തെ ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ സന്ദര്‍ശിക്കുകയും അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ചെയ്തു.
സംസ്ഥാനത്ത് തിങ്കള്‍ മുതല്‍ ഞായര്‍ വരെ വാക്സിനെടുത്തത് 24 ലക്ഷം പേര്; കേരളത്തിന് 5 ലക്ഷം ഡോസ് വാക്സിന് കൂടി ലഭിച്ചുസംസ്ഥാനത്ത് വാക്സിനേഷന് യജ്ഞം കാര്യമായി പുരോഗമിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.ആഗസ്റ്റ് ഒന്‍പതിനാണ് വാക്സിനേഷന് യജ്ഞം ആരംഭിച്ചത്. തിങ്കളാഴ്ച മുതല്‍ ഞായറാഴ്ച വരെ ആകെ 24,16,706 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. ആദ്യ ദിവസങ്ങളില്‍ വാക്സിന്റെ ക്ഷാമം കാരണം എണ്ണം കുറഞ്ഞെങ്കിലും കൂടുതല്‍ വാക്സിന് ലഭ്യമായതോടെ വാക്സിനേഷന്റെ എണ്ണം വര്‍ധിച്ചു. തിങ്കള്‍ 2,54,409, ചൊവ്വ 99,528, ബുധന്‍ 2,42,422, വ്യാഴം 4,08,632, വെള്ളി 5,60,515, ശനി 5,26,246 എന്നിങ്ങനെയാണ് വാക്സിനേഷന് യജ്ഞം നടത്തിയത്. ഇന്ന് 3,24,954 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. അതില്‍ 2,95,294 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 29,660 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്കി.
സംസ്ഥാനത്തിന് ഇന്ന് 5 ലക്ഷം ഡോസ് കോവീഷീല്‍ഡ് വാക്സിന് കൂടി എറണാകുളത്ത് രാത്രിയോടെ ലഭ്യമായിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.ഇത് മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്തു വരുന്നതായി മന്ത്രി പറഞ്ഞു. 1220 സര്‍ക്കാര്‍ കേന്ദ്രങ്ങളും 189 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1409 വാക്സിനേഷന് കേന്ദ്രങ്ങളാണുണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,42,66,857 പേര്‍ക്കാണ് വാക്സിന് നല്‍കിയത് അതില്‍ 1,75,79,206 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 66,87,651 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയതെന്ന് മന്ത്രി വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.