Covid Vaccine | സംസ്ഥാനങ്ങളുടെ പക്കല്‍ മൂന്ന് കോടിയിലധികം ഡോസ് വാക്‌സിന്‍ ബാക്കിയുണ്ടെന്ന് കേന്ദ്രം

പാഴായിപ്പോയതടക്കം മൊത്തം 42,08,32,021 ഡോസ് വാക്‌സിനുകളാണ് ഇതുവരെ ഉപയോഗിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ പക്കല്‍ മൂന്ന് കോടിയലിധികം ഡോസ് വാക്‌സിന്‍ ബാക്കിയുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംസ്ഥാനങ്ങളുടെ കേന്ദ്ര ഭരണപ്രദേശങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും പക്കല്‍ 3.29 കോടി വാക്‌സിന്‍ ഉണ്ടെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.

    45.37 കോടിയിലധികം ഡോസുകള്‍ ഇതുവരെ സംസ്ഥാനങ്ങള്‍ നല്‍കി കഴിഞ്ഞു. 11,79,010 ഡോസുകള്‍ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. പാഴായിപ്പോയതടക്കം മൊത്തം 42,08,32,021 ഡോസ് വാക്‌സിനുകളാണ് ഇതുവരെ ഉപയോഗിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

    ജൂണ്‍ 21 മുതല്‍ ദേശീയ വാക്‌സിനേഷന്‍ ഡ്രൈവിന്റെ പുതിയ ഘട്ടം ആരംഭിച്ചിരുന്നു. ഇതനുസരിച്ച് രാജ്യത്ത് ഉല്പാദിപ്പിക്കുന്ന കോവിഡ് വാക്‌സിന്റെ 75 ശതമാനവും കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് വാങ്ങി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വിതരണം ചെയ്യുകയുകയാണ്.

    Also Read-സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് വാക്‌സിന്‍ ഡ്രൈവ്; സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നടത്തി തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമം

    അതേസമയം വാക്‌സിനേഷനില്‍ റെക്കോര്‍ഡ് തിരുത്തി കേരളം. ശനിയാഴ്ച ഏഴ് മണിവരെയുള്ള കണക്ക് പ്രകാരം 4,53,339 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് വാക്സിന്‍ നല്‍കുന്നത്. കേരളത്തിന് നല്‍കിയ പത്തുലക്ഷം ഡോസ് വാക്‌സിന്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂക് മാണ്ഡവ്യയുടെ ആരോപണത്തിന് പിന്നാലെയാണ് പുതിയ റെക്കോര്‍ഡ്. ഇന്ന് വന്ന 38,860 ഡോസ് കോവാക്സിന്‍ ഉള്‍പ്പെടെ ഇനി സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം വാക്സിന്‍ മാത്രമാണ് സ്റ്റോക്കുള്ളത്.

    ഞായറാഴ്ച കൂടുതല്‍ വാക്സിന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ വാക്സിനേഷന്‍ അനിശ്ചിതത്വത്തിലാകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ചുരുക്കത്തില്‍ മാസ് വാക്‌സിനേഷനിലൂടെ കേന്ദ്രത്തിന് മറുപടി നല്‍കിയിരിക്കുകയാണ് കേരളം.

    ശനിയാഴ്ച 1522 വാക്സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ തലത്തില്‍ 1,380 കേന്ദ്രങ്ങളും സ്വകാര്യതലത്തില്‍ 142 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. 59,374 പേര്‍ക്ക് വാക്സിന്‍ നല്‍കിയ കണ്ണൂര്‍ ജില്ലയാണ് മുമ്പില്‍. 53,841 പേര്‍ക്ക് വാക്സിന്‍ നല്‍കി തൃശൂര്‍ ജില്ലയും 51,276 പേര്‍ക്ക് വാക്സിന്‍ നല്‍കി കോട്ടയം ജില്ല തൊട്ട് പുറകിലുണ്ട്. എല്ലാ ജില്ലകളിലും 10000 ന് പുറത്ത് വാക്‌സിനേഷന്‍ നടന്നു.

    Also Read-'വീടും പരിസരങ്ങളും വൃത്തിയാക്കൂ, പകര്‍ച്ച വ്യാധികളില്‍ നിന്നും മുക്തി നേടൂ'; നിര്‍ദേശവുമായി കേരള പോലീസ്

    സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,83,89,973 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. അതില്‍ 1,28,23,869 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 55,66,104 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. മികച്ച രീതിയില്‍ വാക്സിന്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് സംസ്ഥാനത്തെ വാക്സിനേഷന്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണി പേരാളികള്‍ക്കുമുള്ള ആദ്യ ഡോസ് വാക്സിനേഷന്‍ 100 ശതമാനത്തിലെത്തിച്ചു. ഈ ആഴ്ച മാത്രം 16 ലക്ഷത്തോളം പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. ഒരു ദിവസം നാല് ലക്ഷത്തിന് മുകളില്‍ വാക്സിന്‍ നല്‍കാന്‍ കഴിയുമെന്ന് സംസ്ഥാനം തെളിയിച്ചിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

    2011ലെ സെന്‍സസ് അനുസരിച്ച് ആകെ ജനസംഖ്യയുടെ 38.39 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 16.66 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഈ സെന്‍സസ് അനുസരിച്ച് 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 53.43 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 23.19 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഇത് കേന്ദ്ര ശരാശരിയേക്കാള്‍ വളരെ മുന്നിലാണെന്നും ആരോഗ്യവകുപ്പ് അവകാശപ്പെട്ടു.

    വാക്‌സിന്‍ നല്‍കുന്നതില്‍ റെക്കോര്‍ഡിട്ട സംസഥാനത്ത് പക്ഷെ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതും ആശങ്ക കൂട്ടുന്നുണ്ട്.
    Published by:Jayesh Krishnan
    First published:
    )}