Nitin Gadkari| കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കോവിഡ് സ്ഥിരീകരിച്ചു; സ്വയം നിരീക്ഷണത്തിലെന്ന് മന്ത്രി

കഴിഞ്ഞ ദിവസം ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

Nitin Gadkari

Nitin Gadkari

  • Share this:
    ന്യൂഡൽഹി: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

    കഴിഞ്ഞ ദിവസം ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. താൻ സ്വയം നിരീക്ഷണത്തിലാണെന്നും താനുമായി കോണ്ടാക്ട് ഉണ്ടായിരുന്നവർ പരിശോധനയ്ക്ക് വിധേയരാകമണെന്നും അദ്ദേഹം വ്യക്തമാക്കി.

    ഇന്നലെ, എനിക്ക് ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് എന്റെ ഡോക്ടറെ സമീപിച്ചു. പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയിരുന്നു. എല്ലാവരുടെയും അനുഗ്രഹങ്ങളും ആംശസകളും കാരണം ഇപ്പോൾ സുഖമായിരിക്കുന്നു. ഞാൻ സ്വയം നിരീക്ഷണത്തിലാണ്- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.





    ഏറ്റവും ഒടുവിൽ കോവിഡ് സ്ഥിരീകരിച്ച കേന്ദ്ര മന്ത്രിയാണ് നിതിൻ ഗഡ്കരി. ആഭ്യന്തരമന്ത്രി അമിത് ഷാ, മറ്റ് കേന്ദ്രമന്ത്രിമാരായ ഗജേന്ദ്രസിങ് ഷെഖാവത്, ശ്രീപദ് നായിക്, കൈലാഷ് ചൗധരി, അര്‍ജുണ്‍ റാം മേഘ്‌വാള്‍, ധര്‍മ്മേന്ദ്ര പ്രധാന്‍ എന്നിവർക്കാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചത്.



    പാര്‍ലമെന്റ് സമ്മേളനങ്ങൾക്ക് മുമ്പായി നടത്തിയ കോവിഡ് പരിശോധനയിൽ 25ലധികം എംപിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ 17 പേർ ലോക്സഭ എംപിമാരും 9 പേർ രാജ്യസഭ എംപിമാരുമാണെന്നാണ് വിവരം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരുപ്പതിയിൽ നിന്നുള്ള ലോക്സഭ എംപിയും വൈഎസ്ആർ കോൺഗ്രസ് നേതാവുമായ ബല്ലി ദുർഗപ്രസാദ് ഇന്ന് അന്തരിച്ചു.
    Published by:Gowthamy GG
    First published:
    )}