• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID19 | 'ഹോം ക്വാറന്റൈനിൽ ആണ്, ഫലം നെഗറ്റീവ് ആണ്': പേടിക്കാനില്ലെന്ന് കേന്ദ്രമന്ത്രി മുരളീധരൻ

COVID19 | 'ഹോം ക്വാറന്റൈനിൽ ആണ്, ഫലം നെഗറ്റീവ് ആണ്': പേടിക്കാനില്ലെന്ന് കേന്ദ്രമന്ത്രി മുരളീധരൻ

പരിശോധനാഫലം നെഗറ്റീവ് ആണെന്ന ശുഭവാർത്ത അറിയിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി.

കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ

കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ

  • Last Updated :
  • Share this:
    തിരുവനന്തപുരം: കോവിഡ് 19 മുൻകരുതലിന്റെ ഭാഗമായി കഴിഞ്ഞദിവസം ആയിരുന്നു കേന്ദ്രമന്ത്രി വി മുരളീധരൻ
    ഹോം ക്വാറന്റൈനിൽ പ്രവേശിച്ചത്. കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു ശ്രീചിത്ര ആശുപത്രിയിൽ കേന്ദ്രമന്ത്രി വി
    മുരളീധരൻ സന്ദർശനം നടത്തിയത്. വിദേശത്ത് നിന്നെത്തിയ ശ്രീചിത്രയിലെ ഒരു ഡോക്ടർക്ക് രോഗം
    സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് കേന്ദ്രമന്ത്രി ഹോം ക്വാറന്റൈനിൽ പ്രവേശിച്ചത്.

    എന്നാൽ, പരിശോധനാഫലം നെഗറ്റീവ് ആണെന്ന ശുഭവാർത്ത അറിയിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി. ട്വിറ്ററിലാണ്
    മുരളീധരൻ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ശനിയാഴ്ച ആശുപത്രി സന്ദർശിച്ചതിനു ശേഷമാണ് അവിടെ കോവിഡ്
    19 പോസിറ്റീവ് സ്ഥിരീകരിച്ചത്.

    You may also like:കോവിഡ് 19: 'മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും ലഭ്യത ഉറപ്പാക്കണം; അമിത വില ഈടാക്കുന്നത് തടയണം'; ഹൈക്കോടതി [PHOTO]'ബിവറേജസ് ഔട്ട് ലെറ്റുകൾ പൂട്ടണം'; ഹൈക്കോടതിയിൽ ഹർജി [NEWS]കൊറോണ ഭീതി: ഇന്ത്യൻ വംശജൻ ഇസ്രായേലിൽ ക്രൂരമർദ്ദനത്തിനിരയായി [NEWS]

    ഇതിനെ തുടർന്ന് സ്വയം ഹോം ക്വാറന്റൈനിൽ പ്രവേശിക്കുകയായിരുന്നു. പരിശോധനാഫലം നെഗറ്റീവ് ആണ്. അതേസമയം, പരിഭ്രാന്തരാകേണ്ടതില്ലെന്നും മുൻകരുതലുകൾ എടുക്കണമെന്നും കേന്ദ്രമന്ത്രി നിർദ്ദേശിച്ചു.

    കേന്ദ്രമന്ത്രി വി മുരളീധരന്റെ ട്വീറ്റ്,

    Last Saturday I had visited Research Div. of a Medical Institute, whose Hospital later reported a #COVID19 +ve case. As a measure of abundant precaution I am in home quarantine since then. 



    മന്ത്രിക്കൊപ്പം ആശുപത്രിയിൽ സന്ദർശനം നടത്തിയ വി വി രാജേഷും പിന്നീട് ക്വാറന്റൈനിൽ പ്രവേശിച്ചിരുന്നു.
    First published: