• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Unlock 3.0 | രാജ്യത്ത് സിനിമ തിയറ്ററുകളും ജിംനേഷ്യവും തുറക്കുമോ? സുരക്ഷാ നിർദേശങ്ങൾ തയ്യാറാക്കുന്നു

Unlock 3.0 | രാജ്യത്ത് സിനിമ തിയറ്ററുകളും ജിംനേഷ്യവും തുറക്കുമോ? സുരക്ഷാ നിർദേശങ്ങൾ തയ്യാറാക്കുന്നു

സീറ്റുകൾക്കിടയിൽ സാമൂഹിക അകലം പാലിക്കുകയും തിയേറ്ററുകൾ ശുചിത്വവൽക്കരിക്കുകയും ഷോകൾക്കിടയിൽ കൂടുതൽ ഇടവേളകൾ നൽകുകയും സിനിമ കാണൽ ഒരു സുരക്ഷിത അനുഭവമാക്കി മാറ്റുകയും ചെയ്യാമെന്ന് തിയറ്റർ ഉടമകൾ വാദിക്കുന്നു.

പ്രതീകാത്മ ചിത്രം

പ്രതീകാത്മ ചിത്രം

  • Last Updated :
  • Share this:
    ന്യൂഡൽഹി: ഓഗസ്റ്റ് ഒന്നുമുതൽ രാജ്യത്ത് കൂടുതൽ ഇളവുകൾ വരുത്തിയേക്കും. അൺലോക്ക് 3 ഘട്ടത്തിന്‍റെ ഭാഗമായി സിനിമ തിയറ്ററുകളും ജിമ്മും തുറന്നേക്കും. ഇതിനായി വിവിധ മന്ത്രാലയങ്ങൾ തമ്മിലുള്ള ആശയവിനിമയം പുരോഗമിക്കുകയാണ്. അൺലോക്കിന്റെ മൂന്നാം ഘട്ടത്തിൽ കൂടുതൽ ഇളവ് അനുവദിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം ചില നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് ന്യൂസ്18 റിപ്പോർട്ട് ചെയ്യുന്നു.

    സിനിമാ ഹാളുകൾ തുറക്കാൻ നിർദ്ദേശിച്ചതായി വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ന്യൂസ് 18 നോട് പറഞ്ഞു. “അതെ, ഒരു നിർ‌ദ്ദേശം സമർപ്പിച്ചിട്ടുണ്ട്. അന്തിമ തീരുമാനം ആഭ്യന്തരമന്ത്രാലയത്തിന്‍റേതായിരിക്കും,” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരു തിയറ്ററിലെ 25% ഇരിപ്പിടങ്ങൾ അനുവദിച്ചുകൊണ്ട് തുറക്കുന്നതിന് മുമ്പ് ഐ & ബി മന്ത്രാലയം സിനിമാ ഉടമകളുമായി ചർച്ച നടത്തിയിരുന്നു.

    അന്തിമ തീരുമാനം അനുസരിച്ച് 25% ഇരിപ്പിടങ്ങൾ മാത്രമേ അനുവദിക്കുകയുള്ളൂവെങ്കിൽ അത് തിയറ്റർ ഉടമകൾക്ക് പ്രതിസന്ധിയുണ്ടാക്കുമെന്ന് ചെന്നൈ രോഹിണി സിൽവർസ്‌ക്രീൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ നികിലേഷ് സൂര്യ പറഞ്ഞു. "25% ഇരിപ്പിടങ്ങളോടെ തുറക്കുന്നത് വലിയ സഹായമാകില്ല. 50% ഇരിപ്പിടങ്ങൾ അനുവദിച്ചാലും പ്രവർത്തനച്ചെലവ് പോലും കൂടുതലാകും. പക്ഷേ 25 ശതമാനം ഇരിപ്പിടങ്ങളോടെ തുറക്കാൻ അനുവദിക്കുന്നത് നല്ലതാണ്. പ്രവർത്തനം വിലയിരുത്തി കൂടുതൽ ഇളവുകൾ നൽകാമല്ലോ," അദ്ദേഹം പറഞ്ഞു.

    സീറ്റുകൾക്കിടയിൽ സാമൂഹിക അകലം പാലിക്കുകയും തിയേറ്ററുകൾ ശുചിത്വവൽക്കരിക്കുകയും ഷോകൾക്കിടയിൽ കൂടുതൽ ഇടവേളകൾ നൽകുകയും സിനിമ കാണൽ ഒരു സുരക്ഷിത അനുഭവമാക്കി മാറ്റുകയും ചെയ്യാമെന്ന് തിയറ്റർ ഉടമകൾ വാദിക്കുന്നു. എന്നിരുന്നാലും, രോഗബാധയുള്ള ഒരാളെങ്കിലും വന്നാൽ തിയേറ്ററിനുള്ളിലെ എയർ കണ്ടീഷനിംഗ് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന ആശങ്കയും നിലവിലുണ്ട്.

    ജിംനേഷ്യം ഉടമകളും ഇതേ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും, അൺ‌ലോക്ക് 3ൽ ആഭ്യന്തരമന്ത്രാലയം ജിമ്മുകൾ‌ക്ക് പരിമിതമായ പ്രവർ‌ത്തനം അനുവദിച്ചേക്കുമെന്നാണ് അറിയുന്നത്. നിശ്ചിത ബാച്ച് സമയം, ഉപകരണങ്ങളുടെ ശുചിത്വം, ഒരു സമയത്ത് പരിമിതമായ എണ്ണം ആളുകൾ എന്നിവ നിർദ്ദേശിച്ചിട്ടുണ്ട്.
    TRENDING:ദിവസവും ഒരു സ്മോൾ ശരിയാണോ? മദ്യപാനത്തെക്കുറിച്ച് അധികാർക്കും അറിയാത്ത കാര്യങ്ങൾ[PHOTOS]Covid 19 | കോവിഡ് ബാധിതരുടെ എണ്ണത്തിൽ തമിഴ്നാടിനെ മറികടന്ന് കർണാടകം; രാജ്യത്ത് രണ്ടാം സ്ഥാനത്ത്[PHOTOS]Xiaomi Ninebot C30| ഫോണിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ഇലക്ട്രിക് സ്കൂട്ടർ; പുതിയ പരീക്ഷണവുമായി ഷവോമി[PHOTOS]


    അതേസയം രാജ്യത്തെ മെട്രോ സർവീസുകളും സ്കൂളുകളും പുനരാരംഭിക്കാൻ സമയമെടുക്കുമെന്ന് അധികൃതർ സൂചിപ്പിക്കുന്നു. തിയറ്ററും ജിമ്മും തുറക്കാൻ കേന്ദ്രം അനുമതി നൽകുമെങ്കിലും അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്കായിരിക്കും. അൺലോക്ക് 3 വിജ്ഞാപനത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ നീക്കാൻ ആഭ്യന്തരമന്ത്രാലയം അനുവദിച്ചാലും, പൊതുജനാരോഗ്യത്തിന്റെ താൽപ്പര്യം കണക്കിലെടുത്ത് നിയന്ത്രണങ്ങൾ തുടരാൻ സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യം നൽകും. മൂന്നാം ഘട്ട അൺലോക്കിംഗിലേക്ക് കേന്ദ്രം നീങ്ങുന്നുണ്ടെങ്കിലും പല സംസ്ഥാനങ്ങളും ലോക്ക്ഡൌൺ തിരികെ കൊണ്ടുവരുകയാണ് ഇപ്പോൾ ചെയ്യുന്നത്.
    Published by:Anuraj GR
    First published: