നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Unlock 1.0 | പ്രസാദവും അന്നദാനവുമില്ല; ആരാധനാലയങ്ങള്‍ തിങ്കളാഴ്ച തുറക്കും

  Unlock 1.0 | പ്രസാദവും അന്നദാനവുമില്ല; ആരാധനാലയങ്ങള്‍ തിങ്കളാഴ്ച തുറക്കും

  ആരാധനാലയങ്ങളില്‍ വരുന്ന വ്യക്തികളുടെ പേരും ഫോണ്‍ നമ്പരും ശേഖരിക്കണം. ഇതിനുള്ള പേന ആരാധനയ്ക്ക് വരുന്നവര്‍ കൊണ്ടുവരണം.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  തിരുവനന്തപുരം: മാസങ്ങള്‍ക്കു ശേഷം സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തിങ്കളാഴ്ച തുറക്കും. കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ചാകും സംസ്ഥാനത്തും ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം. എട്ടാം തീയതയതി തന്നെ തുറക്കാമെങ്കിലും അന്നു ശുചീകരണത്തിനു മാറ്റിവച്ച ശേഷം ഒമ്പതിനു പ്രവര്‍ത്തനം ആരംഭിക്കുന്നതാണ് ഉചിതമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
  TRENDING:കഠിനംകുളം കൂട്ടബലാത്സക്കേസില്‍ വൻ ഗൂഡാലോചനയെന്ന് പൊലീസ്; 5 പേർ അറസ്റ്റിൽ [NEWS]'ഞങ്ങളുടെ പാര്‍ട്ടി കോടതിയും പൊലീസ് സ്‌റ്റേഷനുമാണ്'; വിവാദ പരാമർശവുമായി വനിതാ കമ്മിഷൻ അധ്യക്ഷ [NEWS]Reliance Jio | ഫേസ്ബുക്ക് മുതൽ മുബാദല വരെ; ആറാഴ്ചക്കിടെ ജിയോയിലെത്തിയത് 87,655 കോടി രൂപയുടെ നിക്ഷേപം [NEWS]
  65 വയസിനു മുകളിലുള്ളവര്‍, 10 വയസിനു താഴെയുള്ളവര്‍, ഗര്‍ഭിണികള്‍, മറ്റ് അസുഖമുള്ളവർ എന്നിവര്‍ വീട്ടില്‍ തന്നെ കഴിയണം. പുരോഹിതമന്മാര്‍ക്കും പൂജാരികള്‍ക്കും ഈ വിലക്ക് ബാധകമാണ്. മതസ്ഥാപനങ്ങള്‍ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

  പൊതു നിർദ്ദേശങ്ങൾ

  • പൊതുസ്ഥലങ്ങളില്‍ കുറഞ്ഞത് 6 അടി അകലം പാലിക്കണമെന്നത് ആരാധനാലയങ്ങള്‍ക്കും ബാധകമാണ്.

  • ആരാധനാലയത്തില്‍ എത്തുന്നവര്‍ മാസ്‌ക് ധരിച്ചിരിക്കണം.

  • കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം.

  • സാധ്യമായ സ്ഥലങ്ങളില്‍ ഹാന്റ് സാനിറ്റൈസര്‍ ഉപയോഗിക്കണം.

  • ആരാധനാലയങ്ങളില്‍ എത്തുന്നവരുടെ എണ്ണം ക്രമീകരിക്കണം. കൂട്ടംചേരല്‍ ഉണ്ടാകരുത്.

  • പൊതുവായ ടാങ്കുകളിലെ വെള്ളം ശരീരം വൃത്തിയാക്കാന്‍ ഉപയോഗിക്കരുത്. ടാപ്പുകളില്‍നിന്നു മാത്രമേ ഉപയോഗിക്കാവൂ.

  • ചുമയ്ക്കുമ്പോള്‍ തൂവാല കൊണ്ട്  മുഖം മറയ്ക്കണം.

  • ടിഷ്യൂ ഉപയോഗിക്കുന്നുവെങ്കില്‍ ശരിയായി നിര്‍മാര്‍ജനം ചെയ്യണം.

  • പൊതുസ്ഥലത്ത് തുപ്പരുത്.

  • രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കരുത്.

  • ചെരുപ്പുകള്‍ അകത്ത് കടത്തരുത്.

  • നിശ്ചിത അകലത്തില്‍ പ്രത്യേകം പ്രത്യേകം സൂക്ഷിക്കണം.

  • ക്യൂ നില്‍ക്കേ സ്ഥലം പ്രത്യേകം അടയാളപ്പെടുത്തണം. കയറുന്നതിനും ഇറങ്ങുന്നതിനും വെവ്വേറെ പോയിന്റുകള്‍ ഉണ്ടാകണം.

  • ആരാധനാലയങ്ങളില്‍ എത്തുന്നവരുടെ പേരുവിവരം സൂക്ഷിക്കണം. എയര്‍കണ്ടീഷനുകള്‍ ഒഴിവാക്കുന്നതാണ് ഉചിതം. ഉപയോഗിക്കുകയാണെങ്കില്‍ കേന്ദ്ര നിബന്ധന അനുസരിച്ച് 24-30 ഡിഗ്രി സെല്‍ഷ്യസ് എന്ന ക്രമത്തില്‍ താപനില ക്രമീകരിക്കണം.

  • ആരാധനാലയങ്ങളുടെ വലുപ്പമനുസരിച്ചും സാമൂഹ്യ അകല നിബന്ധന പാലിച്ചും ഒരു സമയം എത്രപേര്‍ വരണമെന്ന കാര്യത്തില്‍ ക്രമീകരണം വരുത്തും. 100 ചതുരശ്ര മീറ്ററിന് 15 പേര്‍ എന്ന തോത് അവലംബിക്കും. എന്നാല്‍, ഒരുസമയം എത്തിച്ചേരുന്നവരുടെ എണ്ണം പരമാവധി 100 ആയി പരിമിതപ്പെടുത്തും.

  • ആരാധനാലയങ്ങളില്‍ വരുന്ന വ്യക്തികളുടെ പേരും ഫോണ്‍ നമ്പരും ശേഖരിക്കണം. ഇതിനുള്ള  പേന ആരാധനയ്ക്ക് വരുന്നവര്‍ കൊണ്ടുവരണം.

  • വിഗ്രഹങ്ങളിലും വിശുദ്ധ പുസ്തകങ്ങളിലും തൊടാതെ വേണം ആരാധന. ഒരു പ്ലേറ്റില്‍ നിന്ന് ചന്ദനവും ഭസ്മവും നല്‍കരുത്.

  • ഭക്തിഗാനങ്ങളും കീര്‍ത്തനങ്ങളും കൂട്ടായി പാടുന്നത് ഒഴിവാക്കി റെക്കോര്‍ഡ് ചെയ്ത് കേള്‍പ്പിക്കണം.

  • പായ, വിരിപ്പ് എന്നിവ പ്രാര്‍ഥനയ്ക്ക് എത്തുന്നവര്‍ തന്നെ കൊുവരണം.

  • അന്നദാനവും മറ്റും ഒഴിവാക്കുന്നതാണ് നല്ലത്. ചോറൂണ് മുതലായ ചടങ്ങുകള്‍ ഒഴിവാക്കണം.

  • മാമോദീസ നടത്തുന്നുങ്കെില്‍ കരസ്പര്‍ശമില്ലാതെ ആയിരിക്കണം.

  • പ്രസാദവും തീര്‍ത്ഥജലം തളിക്കുന്നതും ഒഴിവാക്കണം.
  Published by:Aneesh Anirudhan
  First published:
  )}