നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • 'റെംഡെസിവിറിന്റെ അനാവശ്യ ഉപയോഗം ഗുണത്തേക്കാള്‍ ദോഷം ചെയ്യും'; എയിംസ് ഡയറക്ടര്‍

  'റെംഡെസിവിറിന്റെ അനാവശ്യ ഉപയോഗം ഗുണത്തേക്കാള്‍ ദോഷം ചെയ്യും'; എയിംസ് ഡയറക്ടര്‍

  റെംഡെസിവിറിന്റെ ഉപയോഗം കോവിഡ് രോഗിയുടെ ജീവന്‍ രക്ഷിക്കാനോ ആശുപത്രിവാസം കുറയ്ക്കാനോ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു

  Remdesivir

  Remdesivir

  • Share this:
   ന്യൂഡല്‍ഹി: റെംഡെസിവിറിന്റെ അനാവശ്യമായ ഉപയോഗം ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. റെംഡെസിവിറിന്റെ ഉപയോഗം കോവിഡ് രോഗിയുടെ ജീവന്‍ രക്ഷിക്കാനോ ആശുപത്രിവാസം കുറയ്ക്കാനോ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

   അതേസമയം മെഡിക്കല്‍ ഓക്‌സിജന്‍ സിലിണ്ടറുകളും റെംഡെസിവിര്‍ മരുന്നും പൂഴ്ത്തിവയ്ക്കരുതെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. കോവിഡ് ഗുരുതരമായി ബധിച്ചവരുടെ ആശുപത്രിവാസം കുറയ്ക്കാന്‍ കഴിയുമെന്ന് യുഎസ് പഠനം കണ്ടെത്തിയിട്ടുണ്ട് ഗുലേറിയ വ്യക്തമാക്കുകയും ചെയ്തു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഓക്‌സിജന്‍ സാച്ചുറേഷന്‍ 94ന് മുകളിലാണെങ്കില്‍ കോവിഡ് ആന്റിവൈറല്‍ മരുന്നായ റെംഡെസിവിര്‍ മരുന്ന് ഉപയോഗിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.

   Also Read- Covid 19 | കോവിഡ് വ്യാപനം; എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

   കോവിഡ് വൈറസ് ഗുരുതരമായി ബാധിക്കുന്നവരില്‍ മാത്രമേ റെംഡെസിവിര്‍ മരുന്ന് ശുപാര്‍ശ ചെയ്യാമെന്നും ഓക്‌സിജന്‍ സാച്ചുറേഷനില്‍ 93ന് താഴെയുള്ളവര്‍ക്ക് മാത്രമേ റെംഡെസിവിര്‍ ആവശ്യമുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇന്ത്യയുടെ കേവിഡ് പോരാട്ടത്തിന് പിന്തുണ അറിയിച്ചുകൊണ്ട് ബ്രിട്ടന്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ അയക്കുമെന്ന് യുകെ സര്‍ക്കാര്‍ അറിയിച്ചു.

   600ലധികം സുപ്രധാന മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് അയക്കുമെന്ന് യുകെ സര്‍ക്കാര്‍ ശനിയാഴ്ച അറിയിച്ചു. വിദേശ, കോമണ്‍വെല്‍ത്ത്, വികസന ഓഫീസ് ധനസഹായം നല്‍കുന്ന പാക്കേജില്‍ സ്റ്റോക്കുകളില്‍ നിന്ന് വെന്റിലേറ്ററുകളും ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഇതില്‍ ഉള്‍പ്പെടുന്നു. കോവിഡ് രോഗികള്‍ക്ക് സുപ്രധാന വൈദ്യചികിത്സ നല്‍കുന്നതിന് ഇത് സര്‍ക്കാരിനെ സഹായിക്കും.

   Also Read-Covid 19 | എറണാകുളം ജില്ലയിൽ സിനിമ ഷൂട്ടിങ് അനുവദിക്കില്ല.വിലക്ക് ഒരാഴ്ചത്തേക്ക്

   ആരോഗ്യ, സാമൂഹിക പാരിപാലന വകുപ്പ് എന്‍എച്ചഎസുമായും യുകെയിലെ വിതരണക്കാരും നിര്‍മ്മാതക്കളുമായും ചേര്‍ന്ന് ഇന്ത്യയിലേക്ക് അയക്കാവുന്ന ഉപകരണങ്ങള്‍ കണ്ടെത്താന്‍ പ്രവര്‍ത്തിച്ചെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. മഹാമാരി ആരംഭിച്ചതിനുശേഷം ഓക്സിജന്റെ കടുത്ത ക്ഷാമം നേരിടുന്ന ഇന്ത്യയില്‍ പുതിയ കേസുകളിലും മരണങ്ങളിലും വര്‍ധനവുണ്ടായി.

   കേന്ദ്രസര്‍ക്കാരുമായി നടന്ന ചര്‍ച്ചയെതുടര്‍ന്ന് ഉപകരണങ്ങളുടെ ആദ്യ കയറ്റുമതി ഞായറാഴ്ച യുകെയില്‍ നിന്ന് പുറപ്പെടും. ചൊവ്വാഴ്ച ഇന്ത്യയിലെത്തും. കൂടുതല്‍ കയറ്റുമതി ഈ ആഴ്ച അവസാനം നടക്കുമെന്നും അറിയിച്ചു. 495 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, 120 വെന്റിലേറ്റര്‍, 20 മാനുവല്‍ വെന്റിലേറ്ററുകള്‍ ഉള്‍പ്പെടെ ഒന്‍പത് എയര്‍ലൈന്‍ കണ്ടെയ്നര്‍ ലോഡ് സപ്ലൈകള്‍ ഈ ആഴ്ച രാജ്യത്തേക്ക് അയക്കും.

   'കോവിഡിനെതിരായ പോരാട്ടത്തില്‍ ഒരു സുഹൃത്തും പങ്കാളിയും എന്ന നിലയില്‍ ഞങ്ങള്‍ ഇന്ത്യയുമായി ചേര്‍ന്ന് നില്‍ക്കുന്നു'യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. നൂറുക്കണക്കിന് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും വെന്റിലേറ്ററുകളും ഉള്‍പ്പെടെയുള്ള പ്രധാന മെഡിക്കല്‍ ഉപകരണങ്ങള്‍ വൈറസില്‍ നിന്ന് ജീവനുകള്‍ രക്ഷിക്കുന്നതിനായി യുകെയില്‍ നിന്ന് ഇന്ത്യയിലേക്ക് അയക്കാന്‍ പോവുകയാണെന്നും അദ്ദേഹം അറിയിച്ചു.
   Published by:Jayesh Krishnan
   First published:
   )}