• HOME
 • »
 • NEWS
 • »
 • coronavirus-latest-news
 • »
 • കോവിഡ് ബാധിതയായ അമ്മയ്‌ക്കായി കാർ ഐസൊലേഷൻ വാർഡാക്കി; 10 ദിവസത്തിന് ശേഷം അമ്മ സുഖം പ്രാപിച്ചു

കോവിഡ് ബാധിതയായ അമ്മയ്‌ക്കായി കാർ ഐസൊലേഷൻ വാർഡാക്കി; 10 ദിവസത്തിന് ശേഷം അമ്മ സുഖം പ്രാപിച്ചു

മെച്ചപ്പെട്ട രീതിയിൽ ഓക്സിജൻ ലഭിക്കുന്നതിനായി അമ്മയെ കാറിൽ കിടത്തി. ഏപ്രിൽ 23ന് വാടകയ്‌ക്ക് എടുത്ത കാറിൽ പിതാവ് ഓക്സിജൻ സിലിണ്ടറുമായി എത്തി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  രൂക്ഷമായ കോവിഡ് പ്രതിസന്ധികൾക്കിടയിൽ വിസ്മയകരവും അനുകമ്പാപരവുമായ നിരവധി വാർത്തകൾ പുറത്തു വരുന്നുണ്ട്. ഇത്തരത്തിൽ ഒരു കഥയാണ് ഉത്തർപ്രദേശിലെ ഒരു സഹോദരങ്ങളുടേത്. ഇരുവരും വീട്ടിൽ നിന്ന് 240 കിലോമീറ്റർ അകലെയുള്ള ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ കോവിഡ് ബാധിതയായ അമ്മയോടൊപ്പം താമസിച്ച കഥയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഒടുവിൽ 10 ദിവസത്തിന് ശേഷം അമ്മ സുഖം പ്രാപിച്ചു.

  ഉത്തർപ്രദേശിലെ ലഖിംപുരി - ഖേരിയിലുള്ള പായൽ (25), സഹോദരൻ ആകാശ് സിംഗ് (23) എന്നിവരാണ് അമ്മ പാരുളിനൊപ്പം (45) ഏപ്രിൽ 20ന് ലഖ്‌നൗവിൽ ഡയാലിസിസ് ചികിത്സയ്ക്കെത്തിയത്. എന്നാൽ, അതേ ദിവസം തന്നെ അമ്മയ്ക്ക് പനി ബാധിച്ചു. ആശുപത്രി അധികൃതർ ആർ ടി - പി സി ആർ പരിശോധന നടത്തി.

  വിശ്വാസമോ അന്ധവിശ്വാസമോ? ഉത്തർപ്രദേശിൽ ഓക്സിജനു വേണ്ടി അരയാൽ വൃക്ഷം തേടി കോവിഡ് രോഗികൾ

  കോവിഡ് രോഗിയാണോയെന്ന് സംശയിച്ചതിനാലും മറ്റ് മാർഗങ്ങളില്ലാത്തതിനാലും കുടുംബത്തിന് കാറിനകത്തും ആശുപത്രിയുടെ പാർക്കിംഗ് സ്ഥലത്തും രാത്രി ചെലവഴിക്കേണ്ടി വന്നു. അടുത്തുള്ള കടയിൽ നിന്ന് ഭക്ഷണം വാങ്ങി കഴിച്ചു. അടുത്ത ദിവസം, അമ്മയുടെ റിപ്പോർട്ട് വന്നു. കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമായി. ഇതിനെ തുടർന്ന് ഡയാലിസിസ് നടത്താൻ ആശുപത്രി അധികൃതർ വിസമ്മതിച്ചു. അമ്മയുടെ ഓക്സിജന്റെ അളവ് കുറയാൻ തുടങ്ങിയതിനാലാണ് ഡയാലിസിസ് ചെയ്യാതിരുന്നത്.

  ലോക്ക്ഡൗൺ ലംഘിക്കുന്നവർക്ക് ശിക്ഷ തവളച്ചാട്ടം; വ്യത്യസ്തമായി പൊലീസിന്റെ ഈ ശിക്ഷാ നടപടികൾ

  ആശുപത്രിയിൽ അന്വേഷിച്ചെങ്കിലും ഓക്സിജൻ സൌകര്യമുള്ള കിടക്കകളില്ലെന്ന് മനസ്സിലായി. തുടർന്ന് സഹോദരങ്ങൾക്ക് അഞ്ച് ചെറിയ ഓക്സിജൻ ക്യാനുകൾ ലഭിച്ചു. കുറച്ചു മണിക്കൂറുകൾ തള്ളി നീക്കാൻ ഇത് സഹായിച്ചു. അമ്മയുടെ അവസ്ഥ മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ കുടുംബം വീണ്ടും കാറിൽ തന്നെ ഇരുന്നു. ഓക്സിജന്റെ അളവ് മെച്ചപ്പെട്ടതോടെ പാരുളിന്റെ ഡയാലിസിസും നടത്തി.

  മെച്ചപ്പെട്ട രീതിയിൽ ഓക്സിജൻ ലഭിക്കുന്നതിനായി അമ്മയെ കാറിൽ കിടത്തി. ഏപ്രിൽ 23ന് വാടകയ്‌ക്ക് എടുത്ത കാറിൽ പിതാവ് ഓക്സിജൻ സിലിണ്ടറുമായി എത്തി. പിതാവിനെ സുരക്ഷിതനാക്കാൻ ഇരുവരും അദ്ദേഹത്തെ നാട്ടിലേക്ക് തിരിച്ചയച്ചു. കാറിൽ കിടത്തി അമ്മയ്ക്ക് ഓക്സിജൻ നൽകുന്നത് തുടർന്നു. ഏപ്രിൽ 23നും ആശുപത്രിയിൽ ബെഡ് കിട്ടിയില്ല. മൂവരും വീണ്ടും കാറിൽ തുടരാൻ നിർബന്ധിതരായി. ഒടുവിൽ ഏപ്രിൽ 24ന്, രാം മനോഹർ ലോഹിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (ആർ‌എം‌എൽ‌എം‌എസ്) അമ്മയ്ക്ക് ഒരു കിടക്ക കണ്ടെത്താൻ സഹോദരങ്ങൾക്ക് കഴിഞ്ഞു. ചികിത്സയ്ക്ക് ശേഷം ഏപ്രിൽ 30ന് അമ്മയെ ഡിസ്ചാർജ് ചെയ്തു.

  മതപുരോഹിതരായ മുത്തച്ഛനമാരുടെ കൊച്ചുമകൻ; ജന്മദിനത്തിൽ കാറൽ മാർക്സിനെക്കുറിച്ച് ചില അപൂർവ വസ്തുതകകൾ

  ഇരുവരും മാസ്കുകളും കയ്യുറകളും ധരിച്ചാണ് അമ്മയെ പരിചരിച്ചത്. എന്നാൽ, ഇതിനിടെ ആകാശിനും വൈറസിന്റെ നേരിയ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. ആകാശും കാറിൽ ഐസൊലേഷനിൽ ഇരിക്കാൻ തുടങ്ങിയതോടെ പായൽ ഒറ്റയ്ക്ക് മറ്റെല്ലാ കാര്യങ്ങളും കൈകാര്യം ചെയ്തു. തങ്ങളുടെ പക്കൽ ആകെ 12,000 രൂപയാണുണ്ടായിരുന്നതെന്നും 10 ദിവസത്തോളം കാറിൽ തുടരുന്നതിനാൽ അച്ഛൻ പിന്നീട് കൂടുതൽ പണം എത്തിച്ചു തന്നുവെന്നും ഇരുവരും പറയുന്നു.
  Published by:Joys Joy
  First published: