നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid-19 Vaccine: ജോൺസൺ ആൻഡ് ജോൺസണിന്റെ ഒറ്റ ഡോസ് കോവിഡ് വാക്‌സിന് അനുമതി

  Covid-19 Vaccine: ജോൺസൺ ആൻഡ് ജോൺസണിന്റെ ഒറ്റ ഡോസ് കോവിഡ് വാക്‌സിന് അനുമതി

  ഒറ്റ ഡോസ് ആയതിനാൽ വാക്‌സിൻ വിതരണം വേഗത്തിലാക്കാൻ സാധിക്കും. കൊവിഡിന്റെ പുതിയ വകഭേദങ്ങൾക്ക് ഉൾപ്പടെ ഈ വാക്സിൻ ഏറെ ഫലപ്രദമാണെന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്ഡിഎ) അറിയിച്ചു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   വാഷിംഗ്ടൺ: ജോൺസൺ ആൻഡ് ജോൺസൻ കമ്പനി വികസിപ്പിച്ച ഒറ്റ ഡോസ് കോവിഡ് വാക്‌സിൻ ഉപയോഗത്തിന് ലോകത്ത് ആദ്യമായി അനുമതി. ജോൺസൺ ആൻഡ് ജോൺസൻ വികസിപ്പിച്ച വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനാണ് അമേരിക്ക അനുമതി നൽകിയിരിക്കുന്നത്.  ഒറ്റ ഡോസ് ആയതിനാൽ വാക്‌സിൻ വിതരണം വേഗത്തിലാക്കാൻ സാധിക്കും. കൊവിഡിന്റെ പുതിയ വകഭേദങ്ങൾക്ക് ഉൾപ്പടെ ഈ വാക്സിൻ ഏറെ ഫലപ്രദമാണെന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്ഡിഎ) അറിയിച്ചു.

   ഇത് അമേരിക്കക്കാർക്ക് ആവേശകരമായ വാർത്തയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം സാമൂഹിക അകലം പോലുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.വൈറസിന്റെ പുതിയ വഭേദങ്ങൾ ഇപ്പോഴും ഭീഷണിയാണെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി. അഞ്ച് ലക്ഷത്തിലധികം പേരാണ് അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.

   Also Read സ്വകാര്യ ആശുപത്രികളിൽ ഒരു ഡോസ് കോവിഡ് വാക്സിൻ 250 രൂപയ്ക്ക് ലഭ്യമാക്കും; സർക്കാർ ആശുപത്രികളിൽ സൗജന്യം

   കോവിഡ് ഗുരുതരമായവരില്‍ 85.8 ശതമാനമാണ് ജോണ്‍സണ്‍ & ജോണ്‍സണിന്റെ ഒറ്റ ഡോസ് വാക്‌സിന്റെ ഫലപ്രാപ്തി. ആഫ്രിക്കയില്‍ നടത്തിയ പഠനത്തില്‍ 81.7 ശതമാനവും ബ്രസീലില്‍ നടന്ന പഠനത്തില്‍ 87.6 ശതമാനവും ഫലപ്രാപ്തി ലഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

   കോവിഡിനെ തുടര്‍ന്ന് ഇതുവരെ 5.10 ലക്ഷം പേര്‍ക്കാണ് അമേരിക്കയില്‍ മാത്രം ജീവന്‍ നഷ്ടമായിരിക്കുന്നത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് മൂന്നാമത്തെ വാക്സിന് അമേരിക്ക അനുമതി നല്‍കിയത്. അനുമതി ലഭിച്ച സാഹചര്യത്തില്‍ രാജ്യത്ത് ഉടനെ കുത്തിവെയ്പ്പ് ആരംഭിക്കും.

   തിങ്കളാഴ്ച മുതല്‍ രാജ്യത്ത് വാക്സിന്‍ ഡോസുകള്‍ എത്തിക്കും. യൂറോപ്പില്‍ വാക്സിന്റെ അടിയന്തിര ഉപയോഗത്തിനായി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനി ലോകാരോഗ്യ സംഘടനയില്‍ നിന്നു അനുമതി തേടിയിട്ടുണ്ട്.

   രണ്ടാം ഘട്ട കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ സ്വകാര്യ ആശുപത്രികളിൽ ഒരു ഡോസ് കോവിഡ് വാക്സിൻ 250 രൂപയ്ക്ക് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം. സർക്കാർ ആശുപത്രികളിൽ നിന്നും വാക്സിൻ സൗജന്യമായി നൽകും. വാക്‌സിന്‍ നിര്‍മാതാക്കളുമായും സ്വകാര്യ ആശുപത്രികളുമായും ചര്‍ച്ച നടത്തിയ ശേഷമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിരക്ക് തീരുമാനിച്ചത്.

   Also Read ISROയുടെ ആദ്യ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യം ഇന്ന്; വിക്ഷേപണത്തിന് പ്രധാനമന്ത്രിയുടെ ചിത്രവും ഭഗവത്ഗീതയുടെ പകർപ്പും

   സംസ്ഥാന സർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ പ്രകാരം എംപാനൽ ചെയ്ത എല്ലാ സ്വകാര്യ ആശുപത്രികളെയും കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളായി ഉപയോഗിക്കാൻ സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും ആരോഗ്യ സ സൗകര്യങ്ങളും വാക്സിനേഷൻ കേന്ദ്രങ്ങളായി സംസ്ഥാനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും. വാക്‌സിന് സ്വകാര്യ ആശുപത്രികളില്‍ 250 രൂപയാണ് ഈടാക്കുകയെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെല്ലായിടത്തും ഇതേ നിരക്ക് തന്നെയാകും ഈടാക്കുക.
   Published by:Aneesh Anirudhan
   First published: