കോവിഡ് 19 ചികിത്സയ്ക്കായി ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതതിന് ഉന്നത പദവിയിൽ നിന്ന് നീക്കം ചെയ്തുവെന്ന ആരോപണവുമായി യുഎസിലെ ആരോഗ്യ വിദഗ്ധൻ. കൊറോണ വൈറസിനെതിരെ വാക്സിൻ വികസിപ്പിച്ചെടുക്കുന്ന ഫെഡറൽ ഏജൻസിയിലെ വാക്സിൻ വിദഗ്ധൻ ഡോ. റിക്ക് ബ്രൈറ്റ് ആണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്.
രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണാതീതമായ സാഹചര്യത്തിൽ പ്രസിഡന്റൊയ ഡൊണാൾഡ് ട്രംപാണ് ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് വളരെയധികം പ്രാധാന്യം നൽകിയത്. മലേറിയയ്ക്കെതിരെ ഉപയോഗിക്കുന്ന ഈ മരുന്നു ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ചില അസ്വാരസ്യങ്ങളും ഉടലെടുത്തതായി റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിൽ നിന്നു തന്നെയാണ് ഈ ഗുളികകൾ അമേരിക്കയിലേക്കടക്കം വൻതോതിൽ കയറ്റുമതി ചെയ്തതും.
BEST PERFORMING STORIES:സ്പ്രിങ്ക്ളർ ശേഖരിക്കുന്ന ഡാറ്റ ചോരില്ല; ഹൈക്കോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം [NEWS]COVID 19| അമേരിക്കയില്‍ കുടിയേറ്റ വിലക്ക്: ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു [NEWS]ലോക്ക്ഡൗൺ; 2900 കിലോമീറ്റര്‍ 25 ദിവസം കാൽ നടയായി നാട്ടിലെത്തി അതിഥി തൊഴിലാളി [NEWS]
അമേരിക്കൻ പ്രസിഡന്റ് വളരെയധികം പ്രചാരം നൽകിയ ഹൈഡ്രോക്സിക്ലോറോക്വിൻ ചികിത്സയെ ചോദ്യം ചെയ്തതിന് തന്നെ ഉന്നത പദവിയിൽ നിന്ന് തരംതാഴ്ത്തിയെന്നാണ് ഡോ.റിക്ക് ആരോപിക്കുന്നത്. ബയോമെഡിക്കൽ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (BARDA)ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സര്‍വീസസ് ഡയറക്ടറായ തന്നെ താഴ്ന്ന ഒരു പോസ്റ്റിലേക്ക് മാറ്റിയെന്നാണ് ആരോപണം. ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിക്കുന്നത് കര്‍ശനമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതിനാണ് നടപടിയുണ്ടായതെന്നും 'രാഷ്ട്രീയത്തിനും അധികാരങ്ങളിലുള്ള സൗഹൃദങ്ങൾക്കുമാണ് ഭരണകൂടം ശാസ്ത്രത്തെക്കാൾ പ്രാധാന്യം നല്‍കുന്നതെന്നുമാണ് റിക്ക് പറയുന്നത്.
ആരോഗ്യമന്ത്രാലയ അധികാരികളെ കടുത്ത ഭാഷയില്‍ വിമർശിച്ചു കൊണ്ടുള്ള ഒരു പ്രസ്താവനയും ഡോക്ടർ റിക്ക് ഇറക്കിയിട്ടുണ്ട്. രാഷ്ട്രീയ ബന്ധങ്ങളുള്ള ചിലരാണ് താരതമ്യേന അപകടകരമായ ഹെഡ്രോക്ലിസിക്ലോറോക്വിൻ പ്രോത്സാഹിപ്പിക്കുന്നത്.. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ അമേരിക്കൻ പ്രസിഡന്റ് ഒരു 'ഗെയിം ചെയ്ഞ്ചർ' ആണെന്നും റിക്ക് വിമര്‍ശിക്കുന്നു.
'കോവിഡ് എന്ന മഹാമാരിയെ നേരിടാൻ അനുവദിക്കപ്പെട്ട കോടിക്കണക്കിന് ഡോളറുകൾ മരുന്നുകൾക്കും വാക്സിുകള്‍ക്കും ശാസ്ത്രീയ അടിത്തറയില്ലാത്ത സാങ്കേതിക വിദ്യകൾക്കും വേണ്ടി പാഴാക്കാതെ സുരക്ഷിതവും ശാസ്ത്രീയവുമായ പരിഹാരങ്ങള്‍ കണ്ടെത്താൻ ചിലവഴിക്കണമെന്ന് ഞാന്‍ നിർദേശിച്ചിരുന്നു.. വിനാശകാരിയായ ഈ വൈറസിനെതിരായ പോരാട്ടത്തിൽ ശാസ്ത്രമാണ് വഴി കാട്ടേണ്ടത് അല്ലാതെ രാഷ്ട്രീയവും അധികാരസ്ഥാനത്തുള്ള സൗഹൃദങ്ങളുമല്ല.. അതുകൊണ്ടാണ് ഞാൻ ശബ്ദം ഉയര്‍ത്തിയത്..അതുകൊണ്ട് തന്നെയാണ് ഇപ്പോൾ സ്ഥാനമാറ്റം ലഭിച്ചതെന്നാണ് വിശ്വസിക്കുന്നത്' എന്നാണ് പ്രസ്താവനയിൽ പറയുന്നത്.
Here is Dr. Rick Bright's full statement, just emailed out by the law firm Katz, Marshall & Banks which will be representing him as he files a whistleblower complaint.
(First reported by @maggieNYT) pic.twitter.com/oQ3j9Z17SK
— Jeremy Diamond (@JDiamond1) April 22, 2020
'കോവിഡ് ചികിത്സയ്ക്ക് ഹെഡ്രോക്ലിസിക്ലോറോക്വിൻ ഉപയോഗിക്കുന്നത് സംബന്ധിച്ച് സംശയങ്ങൾ ഉയർന്നിരുന്നു. മരുന്നിന്റെ ഫലപ്രാപ്തി തെളിയിക്കാൻ തെളിവുകളില്ലാതിരുന്നതും ഈ മരുന്ന് ഉപയോഗിക്കുന്നത് രോഗികൾക്ക് ദോഷകരമാകുമെന്ന് ചില ചെറുപഠനങ്ങൾ ഉണ്ടായതും വിഷയത്തിൽ ട്രംപിന്റെ ആവേശം കുറച്ചെന്നും ഡോക്ടർ ആരോപിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona outbreak, Corona virus, Corona Virus India, Corona virus Kerala, Coronavirus