കൊറോണ വൈറസിന്‍റെ പേരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെയും ജനങ്ങളെയും വിഭജിക്കാൻ അമേരിക്ക ശ്രമിക്കുന്നുവെന്ന് ചൈന

Covid 19 | കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ (സിപിസി) നേതൃത്വത്തിൽ ഒറ്റക്കെട്ടാണ് രാജ്യമെന്ന് ചൈനീസ് വക്താവ്

News18 Malayalam | news18-malayalam
Updated: May 8, 2020, 9:53 PM IST
കൊറോണ വൈറസിന്‍റെ പേരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെയും ജനങ്ങളെയും വിഭജിക്കാൻ അമേരിക്ക ശ്രമിക്കുന്നുവെന്ന് ചൈന
china corona
  • Share this:
ബീജിങ്ങ്: നോവെൽ കൊറോണ വൈറസിന്‍റെ പേരിൽ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയും ചൈനീസ് ജനതയും “രണ്ടുതട്ടിൽ” ആണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചുകൊണ്ട് സമയം പാഴാക്കരുതെന്ന് ചൈന. അമേരിക്കയ്ക്ക് മറുപടിയായാണ് ചൈന ഇക്കാര്യം പറഞ്ഞത്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ (സിപിസി) നേതൃത്വത്തിൽ ഒറ്റക്കെട്ടാണ് രാജ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഹുവ ചുനിംഗ് പറഞ്ഞു.

"ചൈനീസ് രാഷ്ട്രീയ വ്യവസ്ഥയെ കുറ്റപ്പെടുത്തുന്നത് ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല. അവർ അത് ചെയ്യുന്നത് ദുരുദ്ദേശ്യത്തോടെയാണ്. സി‌പി‌സിയും ജനങ്ങളും വിരുദ്ധധ്രുവത്തിലാണെന്ന് വരുത്താൻ അവർ ആഗ്രഹിക്കുന്നു," ഹുവ പറഞ്ഞു.

കഴിഞ്ഞ ഡിസംബറിൽ ചൈനീസ് നഗരമായ വുഹാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നാണ് മാരകമായ വൈറസ് ഉണ്ടായതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും കഴിഞ്ഞ ദിവസങ്ങളിൽ ആരോപിച്ചിരുന്നു. ഇതിനുള്ള തെളിവ് കൈവശമുണ്ടെന്നായിരുന്നു ട്രംപിന്‍റെ അവകാശവാദം. മാരകമായ വൈറസിന്റെ ഉത്ഭവം അന്വേഷിക്കാൻ അമേരിക്കൻ വിദഗ്ധരെ അനുവദിക്കണമെന്നും അമേരിക്ക, ചൈനയോട് നിരന്തരം ആവശ്യപ്പെട്ടുവരികയാണ്.

അമേരിക്കയുടെ ആരോപണങ്ങൾ ചൈന ശക്തമായി നിഷേധിച്ചു. നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ട്രംപ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. രോഗപ്രതിരോധത്തിലെ വീഴ്ചകൾ മറച്ചുവെക്കുകയാണ് ട്രംപിന്‍റെ ലക്ഷ്യമെന്നും ചൈനീസ് വക്താവ് പറഞ്ഞു.

ഈ പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ ചൈനയും യുഎസും ശത്രുക്കളായിരിക്കരുത്, "കൊറോണ വൈറസ് പകർച്ചവ്യാധിയെ നേരിടുന്നത്, പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ വ്യത്യാസങ്ങൾ മാറ്റിവയ്ക്കാം. ജീവിതമാണ് ഏറ്റവും പ്രധാനം."- ചൈനീസ് വക്താവ് പറഞ്ഞു

"ചൈന സമഗ്രവും കർശനവുമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്, ഞങ്ങളുടെ ശ്രമങ്ങളെ അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചിട്ടുണ്ട്”- അവർ പറഞ്ഞു.

കഴിഞ്ഞ വർഷത്തെ സൈനിക കായിക മത്സരങ്ങളിൽ യുഎസ് സൈന്യം കൊറോണ വൈറസിനെ വുഹാനിലേക്ക് കൊണ്ടുവന്നിരിക്കാമെന്ന് തന്റെ സഹപ്രവർത്തകൻ ഷാവോ ലിജിയാൻ നേരത്തെ ഉന്നയിച്ച ആരോപണത്തെക്കുറിച്ചും ചൈനീസ് വക്താവ് മനസ് തുറന്നു

കഴിഞ്ഞ വർഷം ഒക്ടോബറിൽ വുഹാനിൽ നടന്ന ലോക സൈനിക ഗെയിമുകളിൽ ചില അത്‌ലറ്റുകൾക്ക് അസുഖം ബാധിച്ചുവെന്ന റിപ്പോർട്ടുകളെക്കുറിച്ചും യുഎസ് സൈന്യത്തെ ഷാവോ കുറ്റപ്പെടുത്തിയെന്ന ആരോപണത്തെക്കുറിച്ചും ഹുവ പറഞ്ഞു, “അദ്ദേഹം അങ്ങനെയാകാം എന്നാണ് പറഞ്ഞത്. പക്ഷേ മാധ്യമങ്ങൾ അതിന് വലിയ പ്രാധാന്യം നൽകുന്നു".

മുമ്പ് പാകിസ്ഥാനിലെ ചൈനയുടെ ഡെപ്യൂട്ടി അംബാസഡർ ഷാവോ മാർച്ച് 12 ന്, ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ് “സിസിഡി ഡയറക്ടർ; 2/2 സിഡിസി സംഭവസ്ഥലത്ത് തന്നെ പിടിക്കപ്പെട്ടു. യുഎസിൽ എന്നുമുതലാണ് രോഗം ആരംഭിച്ചത്? എത്രപേർക്ക് രോഗം ബാധിച്ചിരിക്കുന്നു? ആശുപത്രികളുടെ പേരുകൾ എന്താണ്? അമേരിക്കൻ സൈന്യമാണ് വുഹാനിലേക്ക് പകർച്ചവ്യാധി കൊണ്ടുവന്നത്. നിങ്ങളുടെ ഡാറ്റ പരസ്യമാക്കുക! യുഎസ് ഞങ്ങൾക്ക് ഒരു വിശദീകരണം നൽകേണ്ടതുണ്ട്! ".
TRENDING:മദ്യം വാങ്ങാൻ ഓൺലൈൻ ആപ്പ്; സാധ്യതകൾ പരിശോധിക്കാൻ എക്സൈസ് വകുപ്പ് [NEWS]ബെന്യാമിനെ പോരാളി ഷാജിയുടെ അഡ്മിനാക്കുന്നതാണ് ഉചിതം: കെ.എസ് ശബരിനാഥൻ MLA [NEWS]നെയ്മറിന് ഫുട്ബോൾ മാത്രമല്ല അഭിനയവും അറിയാം; മണി ഹീസ്റ്റിൽ നെയ്മറിനെ കണ്ടിട്ട് മനസിലാകാത്തവരുണ്ടോ ? [NEWS]
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥർ പ്രതിഷേധം രേഖപ്പെടുത്തിയപ്പോൾ ചൈന ആരോപണങ്ങൾ തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടില്ല. ഉത്ഭവം കണ്ടെത്തുന്നത് ഒരു ശാസ്ത്രീയ പ്രശ്നമാണെന്നും ശാസ്ത്രജ്ഞരും പ്രൊഫഷണലുകളും ഇത് വിലയിരുത്തേണ്ടതുണ്ടെന്നുമാണ് ചൈന സർക്കാരിന്‍റെ നിലപാടെന്ന് ഹുവ പറഞ്ഞു.

"ലോകത്തിലെ മിക്കവാറും എല്ലാ ശാസ്ത്രജ്ഞരും വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ഒരു നിഗമനത്തിലും എത്തിയിട്ടില്ല. അവരുടെ ഏറ്റവും വലിയ അഭിപ്രായ സമന്വയം അത് പ്രകൃതിയിൽ നിന്നാണ് എന്നാണ്", അവർ പറഞ്ഞു.

നിലവിൽ കോവിഡ് 19 ഏറ്റവുമധികം ബാധിച്ച രാജ്യമാണ് അമേരിക്ക. ഇതിനോടകം 12 ലക്ഷത്തിലധികം പേർക്ക് അവിടെ രോഗം ബോധിച്ചു. ഇതുവരെ 75000-ൽ അധികം മരണങ്ങളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്.
First published: May 8, 2020, 9:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading