COVID 19 | 24 മണിക്കൂറിനിടെ 1480 മരണങ്ങൾ; കൊറോണയിൽ വിറങ്ങലിച്ച് അമേരിക്ക

കൊറോണ ആഗോള തലത്തില്‍ വ്യാപിച്ച ശേഷം ഒരു രാജ്യത്ത് ഒറ്റദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്.

News18 Malayalam | news18-malayalam
Updated: April 4, 2020, 8:43 AM IST
COVID 19 | 24 മണിക്കൂറിനിടെ 1480 മരണങ്ങൾ; കൊറോണയിൽ വിറങ്ങലിച്ച് അമേരിക്ക
Funeral
  • Share this:
വാഷിംഗ്ടൺ: പ്രതിരോധ നടപടികളും നിയന്ത്രണങ്ങളും ശക്തമാക്കിയിട്ടും കൊറോണയെ നിയന്ത്രിക്കാനാകാതെ വിറങ്ങലിച്ചു നിൽക്കുകയാണ് അമേരിക്ക. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം രാജ്യത്ത് 1480 മരണങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടു എന്നാണ് കണക്ക്.

ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി കൊറോണ ട്രാക്കർ പ്രകാരം മഹാമാരി ആഗോള തലത്തില്‍ വ്യാപിച്ച ശേഷം ഒരു രാജ്യത്ത് ഒറ്റദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്.

You may also like:COVID 19| കുവൈറ്റിൽ 24 മണിക്കൂറിനിടെ 75 പേർക്ക് കോവിഡ്; 42പേരും ഇന്ത്യക്കാർ [NEWS]COVID 19| നാട്ടിലെത്താൻ 500 കി.മീ. നടന്ന അതിഥി തൊഴിലാളി വഴിമധ്യേ മരിച്ചു [NEWS]റാന്നിയിലെ വൃദ്ധ ദമ്പതികൾ ആശുപത്രി വിട്ടു: രാജ്യത്ത് കോവിഡ് ഭേദമാകുന്ന ഏറ്റവും പ്രായം കൂടിയ ആളെന്ന റെക്കോ‍ഡിട്ട് തോമസ് [NEWS]

ഇവരുടെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 7406 ആളുകള്‍ മരണപ്പെട്ടിട്ടുണ്ട്. രണ്ടരലക്ഷത്തിലേറെപ്പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. ഈ അവസ്ഥ തുടർന്നാൽ മരണസംഖ്യ വലിയ തോതിൽ തന്നെ ഉയരുമെന്നാണ് പറയപ്പെടുന്നത്. മോർച്ചറികള്‍ അടക്കം മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ പലയിടത്തും രാത്രി വൈകിയും കൂട്ടമായി സംസ്കാരങ്ങൾ നടത്തിയിരുന്നു.



അതേ സമയം ആഗോള തലത്തിൽ കോവിഡ് മരണം 58000 കഴിഞ്ഞിട്ടുണ്ട്.




First published: April 4, 2020, 8:33 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading