HOME » NEWS » Corona » US STUDY SYAS PFIZER AND MODERNA VACCINES HIGHLY EFFECTIVE

Covid-19 vaccine| മൊഡേണ, ഫൈസർ വാക്സിൻ ആദ്യ ഷോട്ടിൽ തന്നെ ഫലപ്രദം: പഠനം

യുഎസ് സെന്റേർസ് ഫോൺ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ‌ (സിഡിസി)യാണ് പഠനം നടത്തിയത്.

News18 Malayalam | news18-malayalam
Updated: March 30, 2021, 10:51 AM IST
Covid-19 vaccine| മൊഡേണ, ഫൈസർ വാക്സിൻ ആദ്യ ഷോട്ടിൽ തന്നെ ഫലപ്രദം: പഠനം
Coronavirus vaccine
  • Share this:
കോവിഡിനെതിരെയുള്ള ഫൈസർ, മൊഡേണ വാക്സിൻ കൂടുതൽ ഫലപ്രദമെന്ന് പഠനം. ഫൈസർ-ബയോഎൻടെക് എന്നീ കമ്പനികൾ വികസിപ്പിച്ച വാക്സിനും മൊഡേണയുടെ വാക്സിനും ആദ്യ ഷോട്ടിൽ തന്നെ കോവിഡിനെ വിജയകരമായ രീതിയിൽ പ്രതിരോധിക്കുന്നുവെന്നാണ് പഠനം പറയുന്നത്.

യുഎസ് സെന്റേർസ് ഫോൺ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ‌ (സിഡിസി)യാണ് പഠനം നടത്തിയത്. വാക്സിന്റെ ആദ്യ രണ്ട് ഷോട്ടിൽ തന്നെ വൈറസ് ബാധയ്ക്കുള്ള സാധ്യത രണ്ടാഴ്ച്ചയോ അതിൽ കൂടുതലോ നാളുകൾ എൺപത് ശതമാനം കുറയുമെന്നാണ് പഠനത്തിൽ പറയുന്നത്. യുഎസ്സിൽ വാക്സിൻ സ്വീകരിച്ച ആരോഗ്യപ്രവർത്തകരിലും കോവിഡ് മുൻനിര പ്രവർത്തകരിലുമാണ് പഠനം നടത്തിയത്.


രോഗലക്ഷണങ്ങൾക്ക് കാരണമാകാത്ത അണുബാധകൾ ഉൾപ്പെടെയുള്ളവയിൽ നിന്ന് സംരക്ഷിക്കാൻ വാക്സിന് കഴിവുണ്ടെന്ന് പഠനത്തിൽ പറയുന്നു. നേരത്തേ, കമ്പനികൾ നടത്തിയ പരീക്ഷണത്തിൽ ഫൈസർ, മൊഡേണ വാക്സിനുകൾ കോവിഡ് 19 തടയുന്നതിൽ കൂടുതൽ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. പുതിയ പഠനം രാജ്യത്തിന്റെ വാക്സിനേഷൻ നടപടികൾ ഫലപ്രദമാകുന്നു എന്നതിന്റെ തെളിവാണെന്ന് സിഡിസി ഡയറക്ടർ റോച്ചൽ വലൻസ്കി പറഞ്ഞു.
Also Read- ചൈനീസ് വാക്സിന്‍ സ്വീകരിച്ച പാകിസ്ഥാന്‍ പ്രസിഡന്‍റിനും കോവിഡ് സ്ഥിരീകരിച്ചു

16 വയസ്സിന് മുകളിലുള്ളവർക്ക് ഫൈസർ/ബയോഎൻടെക് കോവിഡ് വാക്സിൻ നൽകാൻ കഴിഞ്ഞ ഡിസംബറിലാണ് യുഎസ് റഗുലേറ്റേർസ് അനുമതി നൽകിയത്. ഇതുവരെ 66 മില്യൺ ആളുകൾ യുഎസ്സിൽ വാക്സിൻ സ്വീകരിച്ചു. നിലവിൽ യുഎസ്സിൽ 16, 17 വയസ്സ് പ്രായമുള്ളവർക്ക് ഫൈസർ/ബയോഎൻടെക് വാക്സിനാണ് നൽകുന്നത്. മൊഡേണയുടെ വാക്സിൻ 18 വയസ്സിന് മുകളിലുള്ളവർക്കാണ് നൽകി വരുന്നത്.

കുട്ടികൾക്കുള്ള വാക്സിൻ പരീക്ഷണം ആരംഭിച്ചതായി ഫൈസറും ബയോഎൻടെക്കും ദിവസങ്ങൾക്ക് മുമ്പ് അറിയിച്ചിരുന്നു. ആറ് മാസം മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കായാണ് പുതിയ വാക്സിൻ. 2022 ഓടെ കുട്ടികൾക്കും വാക്സിൻ തയ്യാറാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണത്തിനുള്ള ആദ്യ ബാച്ചിലുള്ളവർക്ക് ബുധനാഴ്ച്ച ആദ്യ ഡോസ് നൽകി.മൊഡേണയും കുട്ടികൾക്കുള്ള വാക്സിൻ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്.
Also Read-Covid 19 | വൈറസ് ഉത്ഭവം വുഹാന്‍ ലാബില്‍ നിന്നല്ല; ചൈനയ്ക്ക് ലോകാരോഗ്യ സംഘടനയുടെ ക്ലീന്‍ ചിറ്റ്

അതേസമയം, ഇന്ത്യയിൽ കോവിഡ് പ്രതിരോധ വാക്‌സിനായ കോവോവാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദാര്‍ പൂനെവാല അറിയിച്ചു. ഈ വര്‍ഷം സെപ്റ്റംബറോടെ വാക്‌സിന്‍ വിപണിയിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2020 ഓഗസ്റ്റില്‍ അമേരിക്കന്‍ വാക്‌സിന്‍ കമ്പനിയായ നോവവാക്‌സ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി വാക്‌സിന്‍ നിര്‍മ്മിക്കുന്നതില്‍ കരാറില്‍ ഏര്‍പ്പെട്ടതായി പ്രഖ്യാപിക്കുന്നത്. ഇത് കുറഞ്ഞതും ഇടത്തരം വരുമാനവുമുള്ള രാജ്യങ്ങളിലേക്കും ഇന്ത്യയിലും എത്തിക്കാനാണ് ശ്രമം.

ഇന്ത്യയില്‍ നിലവില്‍ രണ്ടു വാക്‌സിനുകള്‍ക്കാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയിരിക്കുന്നത്. ആസ്ട്രസെനക വാക്‌സിനായ കോവിഷീല്‍ഡിനു ഭാരത് ബയോടെക്കിന്റെ കോവാക്‌സിനുമാണ് അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം രാജ്യത്ത് വാക്‌സിനേഷന്‍ പദ്ധതിയുടെ മൂന്നാം ഘട്ടം ഏപ്രില്‍ ഒന്നിന് ആരംഭിക്കും. 45 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കുമാണ് വാക്‌സിന്‍ ലഭ്യമാകുക. നേരത്തെ ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും ആണ് വാക്‌സിന്‍ നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ 60 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്കായിരുന്നു വാക്‌സിന്‍ നല്‍കിയത്.
Published by: Naseeba TC
First published: March 30, 2021, 10:51 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories