HOME » NEWS » Corona » US TO SEND INDIA SUPPLIES RAW MATERIAL FOR COVID 19 VACCINES

Covid 19 | കോവിഡിനെതിരായ പോരാട്ടത്തിന് ഇന്ത്യയ്ക്ക് പിന്തുണ; വാക്‌സിന്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് അസംസ്‌കൃത വസ്തുക്കള്‍ അയക്കുമെന്ന് യുഎസ്

റാപ്പിഡ് ഡയഗ്നോസ്റ്റിക് ടെസ്റ്റു കിറ്റുകള്‍, വെന്റിലേറ്ററുകള്‍, പിപിഇ കിറ്റുകള്‍ എന്നിവ ഇന്ത്യയ്ക്ക് നല്‍കുമെന്ന് യുഎസ് അറിയിച്ചു. കോവിഷീല്‍ഡ് വാക്‌സിന്‍ ഉല്പാദനം അടിയന്തരമായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കള്‍ ഉടനടി അമേരിക്ക ഇന്ത്യയ്ക്ക് ലഭ്യമാക്കും

News18 Malayalam | news18-malayalam
Updated: April 25, 2021, 11:45 PM IST
Covid 19 | കോവിഡിനെതിരായ പോരാട്ടത്തിന് ഇന്ത്യയ്ക്ക് പിന്തുണ; വാക്‌സിന്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് അസംസ്‌കൃത വസ്തുക്കള്‍ അയക്കുമെന്ന് യുഎസ്
Joe Biden and Narendra Modi
  • Share this:
ന്യൂഡല്‍ഹി: കോവിഡിനെതിരായ പോരാട്ടത്തിന് ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് യുഎസ്. കോവിഡ് വാക്‌സിനായ കോവിഷീല്‍ഡ് വാക്‌സിന്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയക്കായി ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ വാഗ്ദാനം ചെയ്തു. വെള്ളിയാഴ്ച യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

റാപ്പിഡ് ഡയഗ്നോസ്റ്റിക് ടെസ്റ്റു കിറ്റുകള്‍, വെന്റിലേറ്ററുകള്‍, പിപിഇ കിറ്റുകള്‍ എന്നിവ ഇന്ത്യയ്ക്ക് നല്‍കുമെന്ന് യുഎസ് അറിയിച്ചു. കോവിഷീല്‍ഡ് വാക്‌സിന്‍ ഉല്പാദനം അടിയന്തരമായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കള്‍ ഉടനടി അമേരിക്ക ഇന്ത്യയ്ക്ക് ലഭ്യമാക്കും. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക ഉണ്ടെന്നും അതിവേഗം സഹായങ്ങള്‍ എത്തിക്കുമെന്നും യുഎസ് അറിയിച്ചു.

Also Read-Covid 19 | ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഇറ്റലി

'യുഎസ് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഇന്ത്യയിലെ വാക്‌സിന്‍ നിര്‍മ്മാതാക്കളായ BioE ക്ക് ഉല്പാദനശേഷി ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ ധനസഹായം നല്‍കും. 2022 ്‌വസാനത്തോടെ ഒരു ബില്യണ്‍ ഡോസ് കോവിഡ് വാക്‌സിന്‍ ഉല്പാദിപ്പിക്കാന്‍ ബയോഇയെ പ്രാപിതമാക്കും'പ്രസ്താവനയില്‍ പറയുന്നു.

അതേസമയം ഇന്ത്യയിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിക്കുമെന്ന് ബ്രിട്ടന്‍ അറിയിച്ചിരുന്നു. 600ലധികം സുപ്രധാന മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് അയക്കുമെന്ന് യുകെ സര്‍ക്കാര്‍ ശനിയാഴ്ച അറിയിച്ചു. വിദേശ, കോമണ്‍വെല്‍ത്ത്, വികസന ഓഫീസ് ധനസഹായം നല്‍കുന്ന പാക്കേജില്‍ സ്റ്റോക്കുകളില്‍ നിന്ന് വെന്റിലേറ്ററുകളും ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഇതില്‍ ഉള്‍പ്പെടുന്നു. കോവിഡ് രോഗികള്‍ക്ക് സുപ്രധാന വൈദ്യചികിത്സ നല്‍കുന്നതിന് ഇത് സര്‍ക്കാരിനെ സഹായിക്കും.

Also Read-'റെംഡെസിവിറിന്റെ അനാവശ്യ ഉപയോഗം ഗുണത്തേക്കാള്‍ ദോഷം ചെയ്യും'; എയിംസ് ഡയറക്ടര്‍

ആരോഗ്യ, സാമൂഹിക പാരിപാലന വകുപ്പ് എന്‍എച്ചഎസുമായും യുകെയിലെ വിതരണക്കാരും നിര്‍മ്മാതക്കളുമായും ചേര്‍ന്ന് ഇന്ത്യയിലേക്ക് അയക്കാവുന്ന ഉപകരണങ്ങള്‍ കണ്ടെത്താന്‍ പ്രവര്‍ത്തിച്ചെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. മഹാമാരി ആരംഭിച്ചതിനുശേഷം ഓക്സിജന്റെ കടുത്ത ക്ഷാമം നേരിടുന്ന ഇന്ത്യയില്‍ പുതിയ കേസുകളിലും മരണങ്ങളിലും വര്‍ധനവുണ്ടായി.

കേന്ദ്രസര്‍ക്കാരുമായി നടന്ന ചര്‍ച്ചയെതുടര്‍ന്ന് ഉപകരണങ്ങളുടെ ആദ്യ കയറ്റുമതി ഞായറാഴ്ച യുകെയില്‍ നിന്ന് പുറപ്പെടും. ചൊവ്വാഴ്ച ഇന്ത്യയിലെത്തും. കൂടുതല്‍ കയറ്റുമതി ഈ ആഴ്ച അവസാനം നടക്കുമെന്നും അറിയിച്ചു. 495 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, 120 വെന്റിലേറ്റര്‍, 20 മാനുവല്‍ വെന്റിലേറ്ററുകള്‍ ഉള്‍പ്പെടെ ഒന്‍പത് എയര്‍ലൈന്‍ കണ്ടെയ്നര്‍ ലോഡ് സപ്ലൈകള്‍ ഈ ആഴ്ച രാജ്യത്തേക്ക് അയക്കും.

'കോവിഡിനെതിരായ പോരാട്ടത്തില്‍ ഒരു സുഹൃത്തും പങ്കാളിയും എന്ന നിലയില്‍ ഞങ്ങള്‍ ഇന്ത്യയുമായി ചേര്‍ന്ന് നില്‍ക്കുന്നു'യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. നൂറുക്കണക്കിന് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും വെന്റിലേറ്ററുകളും ഉള്‍പ്പെടെയുള്ള പ്രധാന മെഡിക്കല്‍ ഉപകരണങ്ങള്‍ വൈറസില്‍ നിന്ന് ജീവനുകള്‍ രക്ഷിക്കുന്നതിനായി യുകെയില്‍ നിന്ന് ഇന്ത്യയിലേക്ക് അയക്കാന്‍ പോവുകയാണെന്നും അദ്ദേഹം അറിയിച്ചു.
Published by: Jayesh Krishnan
First published: April 25, 2021, 11:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories