• HOME
 • »
 • NEWS
 • »
 • coronavirus-latest-news
 • »
 • 'കോവിഡ് വാക്സിൻ ഡാറ്റ മോഷ്ടിക്കാൻ ഹാക്കർമാർ ശ്രമിച്ചു'; ചൈനയ്ക്കെതിരെ അമേരിക്കയുടെ ആരോപണം

'കോവിഡ് വാക്സിൻ ഡാറ്റ മോഷ്ടിക്കാൻ ഹാക്കർമാർ ശ്രമിച്ചു'; ചൈനയ്ക്കെതിരെ അമേരിക്കയുടെ ആരോപണം

China Vs America | "കോവിഡ് -19 ചികിത്സയിലും വാക്സിൻ ഗവേഷണത്തിലും ഞങ്ങൾ ലോകത്തെ നയിക്കുന്നു. തെളിവുകളുടെ അഭാവത്തിൽ അപവാദങ്ങളോടെ ചൈനയെ ലക്ഷ്യമിടുന്നത് അധാർമികമാണ്,"- ചൈനീസ് വക്താവ് പറഞ്ഞു

Cyber crime

Cyber crime

 • Share this:
  വാഷിംഗ്ടൺ: കൊറോണ വൈറസിനെതിരെ വാക്സിൻ വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഗവേഷണം ചൈനീസ് ഹാക്കർമാർ മോഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി അമേരിക്ക. യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും സൈബർ സുരക്ഷ വിദഗ്ധരുമാണ് ഇതുസംബന്ധിച്ച ആരോപണം ഉയർത്തുന്നതെന്ന് രണ്ട് പത്രങ്ങൾ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.

  COVID-19 നായി വാക്സിൻ വികസിപ്പിക്കാൻ സർക്കാരുകളും സ്വകാര്യ സ്ഥാപനങ്ങളും ശ്രമിക്കുമ്പോൾ ചൈനയിലെ ഹാക്കർമാർ ഡാറ്റ മോഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന മുന്നറിയിപ്പുമായി എഫ്ബിഐയും ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റും രംഗത്തെത്തി. വാൾസ്ട്രീറ്റ് ജേണലും ന്യൂയോർക്ക് ടൈംസുമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

  COVID-19 നുള്ള ചികിത്സകളെയും പരിശോധനകളെയും കുറിച്ചുള്ള വിവരങ്ങളും ബൌദ്ധിക സ്വത്തവകാശവും ഹാക്കർമാർ ലക്ഷ്യമിടുന്നു. ഹാക്കർമാർക്ക് ചൈനീസ് സർക്കാരുമായി ബന്ധമുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥർ ആരോപിച്ചു. ഇതുസംബന്ധിച്ച എഫ്ബിഐയുടെയും അമേരിക്കയുടെയും ഔദ്യോഗിക മുന്നറിയിപ്പ് ദിവസങ്ങൾക്കുള്ളിൽ പുറത്തുവരും.

  എല്ലാ സൈബർ ആക്രമണങ്ങളെയും ചൈന ശക്തമായി എതിർക്കുന്നുവെന്ന് ബീജിംഗ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ പറഞ്ഞു. "കോവിഡ് -19 ചികിത്സയിലും വാക്സിൻ ഗവേഷണത്തിലും ഞങ്ങൾ ലോകത്തെ നയിക്കുന്നു. തെളിവുകളുടെ അഭാവത്തിൽ അപവാദങ്ങളോടെ ചൈനയെ ലക്ഷ്യമിടുന്നത് അധാർമികമാണ്," ഷാവോ ലിജിയാൻ പറഞ്ഞു.

  ഇറാൻ, ഉത്തര കൊറിയ, റഷ്യ, ചൈന എന്നിവിടങ്ങളിലെ സർക്കാർ പിന്തുണയുള്ള ഹാക്കർമാർ മഹാമാരിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നുവെന്നതുമുതൽ ജീവനക്കാരെയും ശാസ്ത്രജ്ഞരെയും ലക്ഷ്യമിടുന്നതുവരെ നിരവധി മുന്നറിയിപ്പുകളും അമേരിക്ക വരും ദിവസങ്ങളിൽ നൽകിയേക്കും. പെന്റഗണിന്റെ സൈബർ കമാൻഡും ദേശീയ സുരക്ഷാ ഏജൻസിയും ഉൾപ്പെടെ സൈബർ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന യുഎസ് ഏജൻസികൾ നടത്താൻപോകുന്ന പ്രത്യാക്രമണങ്ങളുടെ മുന്നോടിയാണ് ഈ മുന്നറിയിപ്പെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
  TRENDING:തട്ടിയെടുത്ത സിം ഉപയോഗിച്ച് സ്ത്രീകൾക്ക് അശ്ലീല മെസ്സേജ്; മൊബൈൽ ഷോപ്പ് ജീവനക്കാരൻ പോലീസ് പിടിയിൽ [NEWS]'കോവിഡ് പരത്തിയ തബ് ലീഗ് സമ്മേളനം എവിടെ'? വിവാദ ചോദ്യമുള്‍പ്പെടുത്തിയ ബുള്ളറ്റിന്‍ PSC പിന്‍വലിച്ചു; ഉദ്യോഗസ്ഥർക്കെതിരെ നടപടി [NEWS]വാട്സ് ആപ്പിലൂടെ അശ്ലീലം: വിവാദങ്ങൾക്ക് ഒടുവിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു [NEWS]
  കൊറോണ വൈറസ് പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ വിഭാഗം ജീവനക്കാർക്കും ഗവേഷകർക്കുമെതിരെ സൈബർ ആക്രമണങ്ങൾ വർദ്ധിക്കുമെന്ന് ബ്രിട്ടനും അമേരിക്കയും കഴിഞ്ഞ ആഴ്ച സംയുക്ത സന്ദേശത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ആരോഗ്യസംരക്ഷണ സ്ഥാപനങ്ങളെയും മെഡിക്കൽ റിസർച്ച് ഓർഗനൈസേഷനുകളെയും ലക്ഷ്യമിട്ട് ഹാക്കർമാർ പൊതുവായി ഉപയോഗിക്കുന്ന പാസ്‌വേഡുകൾ വഴി അക്കൌണ്ടുകളിലേക്ക് പ്രവേശിക്കാൻ ശ്രമിക്കും. ഹാക്കർമാർ വലിയ തോതിലുള്ള "പാസ്‌വേഡ് സ്പ്രേ" തന്ത്രങ്ങൾ കണ്ടെത്തിയതായി ബ്രിട്ടനിലെ ദേശീയ സൈബർ സുരക്ഷാ കേന്ദ്രവും യുഎസ് സൈബർ സുരക്ഷയും ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി ഏജൻസിയും അറിയിച്ചു.
  First published: