നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • Usain Bolt|മാനദണ്ഡങ്ങൾ പാലിക്കാതെ പിറന്നാൾ ആഘോഷം; ഉസൈൻ ബോൾട്ടിന് കോവിഡ് 19 സ്ഥിരീകരിച്ചു

    Usain Bolt|മാനദണ്ഡങ്ങൾ പാലിക്കാതെ പിറന്നാൾ ആഘോഷം; ഉസൈൻ ബോൾട്ടിന് കോവിഡ് 19 സ്ഥിരീകരിച്ചു

    കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നിരവധി പേർ പങ്കെടുത്ത ജന്മദിനാഘോഷമായിരുന്നു നടന്നിരുന്നത്.

    (Image:Instagram)

    (Image:Instagram)

    • Share this:
      കിങ്സറ്റൺ: വേഗരാജാവ് ഉസൈൻ ബോൾട്ടിന് കോവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ താരം തന്നെയാണ് രോഗവിവരം അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് ബോൾട്ട് തന്റെ 34ാം പിറന്നാൾ ആഘോഷിച്ചത്.

      കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നിരവധി പേർ പങ്കെടുത്ത ജന്മദിനാഘോഷമായിരുന്നു നടന്നിരുന്നത്. മാസ്ക് ധരിക്കാതെയായിരുന്നു ആഘോഷം. ഇവിടെ നിന്നാകാം താരത്തിന് കോവിഡ‍് ബാധിച്ചതെന്നാണ് നിഗമനം.

      ഇപ്പോൾ ജമൈക്കയിലെ വീട്ടിൽ നിരീക്ഷണത്തിലാണ് ബോൾട്ട്. വെള്ളിയാഴ്ച്ചയായിരുന്നു ബോൾട്ടിന്റെ പിറന്നാൾ ആഘോഷം. ഇതിന് പിന്നാലെ ശനിയാഴ്ച്ചയാണ് ഇദ്ദേഹം കോവിഡ് പരിശോധനയ്ക്ക് വിധേയനായത്.


      താരം എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന ആശംസയുമായി ആരാധകരും കമന്റുമായി എത്തിയിട്ടുണ്ട്. ചിലർ സുരക്ഷാ മാനദണ്ഡ‍ങ്ങൾ പാലിക്കാതെ പിറന്നാൾ ആഘോഷിച്ചതിനേയും വിമർശിക്കുന്നുണ്ട്.


      ജമൈക്കയിൽ നിലവിൽ 1,612 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 16 പേർ മരിച്ചു. ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതും മാസ്ക് ധരിക്കാത്തതുമാണ് കോവിഡ‍് കേസുകൾ കൂടി വരാൻ കാരണമെന്ന് അധികൃതര‍് വിമർശിക്കുന്നു.
      Published by:Naseeba TC
      First published:
      )}