Covid 19: കോവിഡ് 19 രോഗിയുടെ സാംപിൾ ഫലം നെഗറ്റീവാണെന്ന് പ്രചാരണം; ബദിയടുക്കയിൽ പള്ളി ഉസ്താദ് അറസ്റ്റിൽ

Covid 19 | സോഷ്യൽ മീഡിയ വഴിയുള്ള എല്ലാ പ്രചാരണങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചുവരുന്നതിനിടെയാണ് ഉസ്താദിന്‍റെ ശബ്ദസന്ദേശം പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടത്...

News18 Malayalam | news18-malayalam
Updated: March 25, 2020, 3:21 PM IST
Covid 19: കോവിഡ് 19 രോഗിയുടെ സാംപിൾ ഫലം നെഗറ്റീവാണെന്ന് പ്രചാരണം; ബദിയടുക്കയിൽ പള്ളി ഉസ്താദ് അറസ്റ്റിൽ
usthad arrest
  • Share this:
കാസർഗോഡ്: കോവിഡ് 19 പോസിറ്റീവായ രോഗിയുടെ സാമ്പിൾ നെഗറ്റീവാണെന്ന് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന ശബ്ദ സന്ദേശം നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പള്ളി ഉസ്താദ് അറസ്റ്റിലായി. ഗോളിയടുക്ക പള്ളി ഉസ്താദ് കെ എസ് മുഹമ്മദ് അഷറഫിനെയാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളയാളുടെ പരിശോധന ഫലം നെഗറ്റീവാണെന്ന പ്രചാരണം കെ.എസ് മുഹമ്മദ് അഷറഫ് നടത്തിയത്. വാട്സാപ്പ് ഉൾപ്പടെയുള്ള സോഷ്യൽ മീഡിയ വഴിയാണ് പ്രചാരണം നടത്തിയത്.

കോവിഡ് 19 വ്യാപിക്കുന്ന കാസർഗോഡ് കർക്കശ നടപടികളാണ് പൊലീസ് സ്വീകരിച്ചുവരുന്നത്. ജില്ല പൂർണമായും പോലീസിൻറെ നിയന്ത്രണത്തിലാണ്. ഐജി മാരായ വിജയ് സാക്കറ , അശോക യാദവ് എന്നിവർ ജില്ലയിൽ ക്യാമ്പ് ചെയ്തു സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. ബാരിക്കേഡുകൾ വെച്ച് വാഹനങ്ങളിൽ എത്തുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കി മാത്രമേ കടത്തിവിടുന്ന ഉള്ളൂ.
You may also like:കോറോണയോടും തോൽക്കാത്ത കുടി! കേരളം കുടിച്ചത് 76.6 കോടിയുടെ മദ്യം; ജനതാ കർഫ്യൂവിന്; 'കരുതൽ' [PHOTO]സ്വന്തം ഹോട്ടലിലെ 2200 മുറികൾ ഒഴിഞ്ഞുകിടക്കുന്നു; ഈ കോവിഡ് 19 കാലം ട്രംപിന് കനത്ത നഷ്ടം [NEWS]Covid 19 | ലോക്ക് ഡൗൺ മൂലം ഇന്ത്യയ്ക്ക് നഷ്ടമാകുന്നത് 9 ലക്ഷം കോടി രൂപ; കേന്ദ്രം പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് വിദഗ്ദ്ധർ [NEWS]
അനാവശ്യമായി യാത്ര ചെയ്യുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ജില്ലയിൽ 11 മണി മുതൽ 5 മണി വരെയാണ് അവശ്യവസ്തുക്കൾക്കായി വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ എത്തുന്നവരെ
കൃത്യമായി നിരീക്ഷണം നടത്തുന്നുണ്ട്. സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണങ്ങളും പൊലീസ് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.

!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
First published: March 25, 2020, 3:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading