കോവിഡ് മൂന്നാം തരംഗം നേരിടാനൊരുങ്ങി ഉത്തര്‍പ്രദേശ്; കുട്ടികള്‍ക്ക് മെഡിക്കല്‍ കിറ്റ് വിതരണം ചെയ്യും

ജൂണ്‍ 15 മുതല്‍ മെഡിക്കല്‍ കിറ്റ് വിതരണം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങ് അറിയിച്ചു

കുട്ടികള്‍ക്ക് മെഡിക്കല്‍ കിറ്റ്

കുട്ടികള്‍ക്ക് മെഡിക്കല്‍ കിറ്റ്

 • Share this:
  ലഖ്‌നൗ: കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന ആശങ്കയുടെ പശ്ചാത്തലത്തില്‍ മുന്നൊരുക്കങ്ങളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കുട്ടികള്‍ക്കായി സൗജന്യ മെഡിക്കല്‍ കിറ്റ് വിതരണം ചെയ്യാനൊരുങ്ങുകയാണ് സര്‍ക്കാര്‍. കുട്ടികള്‍ക്കുള്ള സിറപ്പ്, ചവച്ചരച്ച് കഴിക്കാനുള്ള ഗുളിക എന്നിവയടങ്ങുന്നതാണ് മെഡിക്കല്‍ കിറ്റ്.

  ജൂണ്‍ 15 മുതല്‍ മെഡിക്കല്‍ കിറ്റ് വിതരണം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങ് അറിയിച്ചു. 97,000 ആരോഗ്യപ്രവര്‍ത്തകര്‍ ചേര്‍ന്ന് സംസ്ഥാനത്ത് കുട്ടികളുള്ള വീടുകളില്‍ മെഡിക്കല്‍ കിറ്റ് എത്തിക്കും. ജലദോഷം, ചുമ പോലുള്ള രോഗലക്ഷണങ്ങള്‍ ഉള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കാന്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കാമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.

  Also Read-Covid Vaccines |തിരുവനന്തപുരത്ത് വാക്സിന്‍ ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കും; നടപടികള്‍ ആരംഭിച്ചു

  മൂന്ന് തരത്തിലുള്ള കിറ്റുകള്‍ ആണ് ഉണ്ടാവുക. ഡോസേജ് കുറഞ്ഞ സിറപ്പും മരുന്നുമാണ് മെഡിക്കല്‍ കിറ്റില്‍ ഉണ്ടാവുക എന്ന് ഉത്തര്‍പ്രദേശ് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അമിത് മോഹന്‍ പ്രസാദ് അറിയിച്ചു.

  അതേസമയം കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതല്‍ ബാധിക്കുമെന്നതിന് തെളിവുകളില്ലെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞിരുന്നു. പുതിയ കോവിഡ് വകഭേദമോ പഴയ കോവിഡ് വകഭേദമോ കുട്ടികളെ കൂടുതല്‍ ബാധിക്കുമെന്ന് കാണിക്കുന്നില്ലെന്ന് ഗുലേറിയ വ്യക്തമാക്കി. എന്നാല്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളില്‍ 60-70 ശതമാനം പേരും അനുബന്ധ രോഗമുള്ളവരോ പ്രതിരോധ ശേഷി കുറഞ്ഞവരോ ആണെന്ന് അദ്ദേഹം പറഞ്ഞു.

  Also Read-Covid 19| സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കോവിഡ്; 156 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.09

  ആരോഗ്യശേഷിയുള്ള കുട്ടികള്‍ ആശുപത്രി ചികിത്സ കൂടാതെ തന്നെ രോഗമുക്തി നേടിയിട്ടുണ്ടെന്നും ഗുലേറിയ പറഞ്ഞു. 1918ലെ ഇന്‍ഫ്ളൂവന്‍സ മഹാമാരിയുടെ രണ്ടാം തരംഗത്തിലാണ് രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയര്‍ന്നത്. എന്നാല്‍ വൈറസിന്റെ മൂന്നാം തരംഗത്തില്‍ രോഗവ്യാപനം കുറയുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

  അതേസമയം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് രോഗവ്യാപനം കുറയാന്‍ കാരണമായെന്നും ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ രോഗവ്യാപനം വര്‍ധിക്കാന്‍ ഇടയാക്കുമെന്നും ഗുലേറിയ പറഞ്ഞു.രോഗ വ്യാപനം കുറയുന്നതിനായി ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
  Published by:Jayesh Krishnan
  First published:
  )}