നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • Covid Vaccination | സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ വൈകും; മുഖ്യമന്ത്രി

    Covid Vaccination | സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ വൈകും; മുഖ്യമന്ത്രി

    രണ്ടാമത്തെ ഡോസ് കിട്ടില്ലെന്ന പരിഭ്രാന്തി വേണ്ടെന്നും രണ്ടാം ഡോസ് സ്വീകരിക്കാന്‍ സമയമാകുമ്പോള്‍ അവരുടെ ലിസ്റ്റ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ മനേജര്‍മാര്‍ പ്രസിദ്ധീകരിക്കും

    pinarayi vijayan

    pinarayi vijayan

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിനു മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ വൈകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ വാങ്ങുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേസമയം വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്കുണ്ടാകതിരിക്കണമെന്നും രോഗം പടര്‍ത്താനുള്ള കേന്ദ്രമാക്കി മാറ്റരുതെന്നും അദ്ദേഹം പറഞ്ഞു.

      രണ്ടാമത്തെ ഡോസ് കിട്ടില്ലെന്ന പരിഭ്രാന്തി വേണ്ടെന്നും രണ്ടാം ഡോസ് സ്വീകരിക്കാന്‍ സമയമാകുമ്പോള്‍ അവരുടെ ലിസ്റ്റ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ മനേജര്‍മാര്‍ പ്രസിദ്ധീകരിക്കും. സമയം അവരെ നേരിട്ടറിയിക്കുകയും ചെയ്യും. രാജ്യത്ത് 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ ലഭ്യമാകണമെങ്കില്‍ 93 കോടിയിലധികം ആളുകളെ വാക്‌സിനേറ്റ് ചെയ്യേണ്ടി വരും. 45 വയസിനു മുകളിലുള്ളത് 30 കോടി ആളുകളാണ്. ഇതില്‍ 12.95 കോടി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി.

      Also Read- ആര്‍ടിപിസിആര്‍ ടെസ്റ്റ് സര്‍ക്കാര്‍ നിശ്ചയിച്ച തുകയ്ക്ക് ചെയ്യാത്ത ലാബുകള്‍ക്കെതിരെ നടപടി; മുഖ്യമന്ത്രി

      അതേസമയം കേരളത്തില്‍ മെയ് മാസത്തില്‍ തന്നെ 45 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ 74 ലക്ഷത്തില്‍ പരം ഡോസുകള്‍ മാത്രമാണ് വിതരണം ചെയ്തിരിക്കുന്നത്. അതുകൊണ്ട് സംസ്ഥാനത്ത് കൂടുതല്‍ വാക്‌സിന്‍ ആവശ്യമാണ്. കേന്ദ്രം വാക്‌സിന്‍ ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ ഉടനടി ഉണ്ടാകണം.

      അതേസമയം സംസ്ഥാനത്ത് ഇന്ന് 35,636 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5554, എറണാകുളം 5002, തൃശൂര്‍ 4070, മലപ്പുറം 3354, തിരുവനന്തപുരം 3111, ആലപ്പുഴ 2536, കോട്ടയം 2515, പാലക്കാട് 2499, കൊല്ലം 1648, കണ്ണൂര്‍ 1484, പത്തനംതിട്ട 1065, കാസര്‍ഗോഡ് 1006, ഇടുക്കി 978, വയനാട് 814 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

      കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,474 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.33 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,59,45,998 സാമ്പിളുകളാണ് പരിശോധിച്ചത്.

      Also Read-Covid 19 | കോവിഡ് വ്യാപനം രൂക്ഷം; ഡല്‍ഹിയില്‍ ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി

      രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,493 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1719, കൊല്ലം 925, പത്തനംതിട്ട 436, ആലപ്പുഴ 326, കോട്ടയം 1903, ഇടുക്കി 307, എറണാകുളം 1987, തൃശൂര്‍ 1467, പാലക്കാട് 830, മലപ്പുറം 1622, കോഴിക്കോട് 2295, വയനാട് 328, കണ്ണൂര്‍ 1255, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 3,23,828 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 12,77,294 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

      സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,87,843 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 6,62,517 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,326 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 4675 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
      Published by:Jayesh Krishnan
      First published:
      )}