HOME » NEWS » Corona » VACCINATION FOR THOSE ABOVE 18 YEARS OF AGE FROM TOMORROW JK TV

കോവിഡ് വാക്‌സിന്‍; 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നാളെ മുതല്‍

ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാകും വാക്‌സിനേഷന്‍. ചികിത്സാ രേഖകളും അപേക്ഷകളും ജില്ലാതലത്തില്‍ പരിശോധിക്കും

News18 Malayalam | news18-malayalam
Updated: May 16, 2021, 2:13 PM IST
കോവിഡ് വാക്‌സിന്‍; 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നാളെ മുതല്‍
covid vaccine
  • Share this:
തിരുവനന്തപുരം: 18 നും 44 നുമിടയില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന് ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശം പുറത്തിറങ്ങി. ഹൃദ്രോഗമുള്‍പ്പടെ ഗുരുതര അസുഖമുള്ളവര്‍ക്ക് ആദ്യ പരിഗണന. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാകും വാക്‌സിനേഷന്‍. ചികിത്സാ രേഖകളും അപേക്ഷകളും ജില്ലാതലത്തില്‍ പരിശോധിക്കും. സ്‌പോട് രജിസ്ട്രേഷന്‍ നിര്‍ത്തലാക്കും. ആദ്യ ഡോസും രണ്ടാം ഡോസും ഓണ്‍ലൈനിലുടെ മാത്രം. 18- 44 വരെയുള്ളവര്‍ക്കായി പ്രത്യേക ക്യൂ അനുവദിക്കും.

രജിസ്റ്റര്‍ ചെയ്യുന്നവരെ എസ്.എം.എസ് മുഖേനെ വാക്‌സിന്‍ കേന്ദ്രമുള്‍പ്പടെയുള്ള വിവരമറിയിക്കും. രജിസ്‌ട്രേഷന്‍ അപേക്ഷകള്‍ ജില്ലാ തലത്തില്‍ പരിശോധിക്കും. നാളെ മുതലാണ് ഈ വിഭാഗത്തില്‍ വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. ഇതുവരെ 33,078 പേരാണ് രജിസ്റ്റര്‍ ചെയ്തത്.

Also Read-Lockdown | ഡല്‍ഹിയില്‍ ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി

45-ന് താഴെയുള്ളവര്‍ക്കായി വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പ്രത്യേകം കൗണ്ടര്‍ സജ്ജമാക്കും. ഗുരുതര സ്വഭാവമുള്ള 20 രോഗങ്ങളിലേതെങ്കിലുമുള്ളവര്‍ക്കാണ് മുന്‍ഗണന. അപേക്ഷക്കൊപ്പമുള്ള ഡോക്ടറുടെ സാക്ഷ്യപത്രം പരിശോധിച്ച് ഇതുവരെ മുപ്പതില്‍ താഴെ അപേക്ഷകളാണ് ആരോഗ്യവകുപ്പ് അംഗീകരിച്ചത്. മുന്‍ഗണനക്ക് അര്‍ഹതയില്ലെന്ന വിലയിരുത്തി ആയിരത്തോളം അപേക്ഷകള്‍ തള്ളി.

Also Read-കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ കോവിഡ് രോഗി തൂങ്ങിമരിച്ച നിലയിൽ

കുത്തിവെപ്പിനെത്തുമ്പോള്‍ SMS, തിരിച്ചറിയല്‍ രേഖ, രോഗബാധിതനാണെന്ന സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. ഇവര്‍ക്കായി കുത്തിവെപ്പ് കേന്ദ്രങ്ങളില്‍ പ്രത്യേക കൗണ്ടര്‍ സജ്ജമാക്കും. പ്രത്യേക വരി നിര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്. 45-ന് താഴെയുള്ളവര്‍ രണ്ടാം ഡോസിനായി
ഓണ്‍ലൈനായി സ്ലോട്ട് ബുക്ക് ചെയ്യണം.
Published by: Jayesh Krishnan
First published: May 16, 2021, 2:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories