HOME » NEWS » Corona » VACCINATION FOR THOSE OVER 18 YEARS OF AGE CENTER SAYS THERE IS NO ON SITE REGISTRATION FACILITY

Covid Vaccine | 18 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷന്‍; ഓണ്‍-സൈറ്റ് രജിസ്‌ട്രേഷന്‍ സൗകര്യമില്ലെന്ന് കേന്ദ്രം

വാക്‌സിനേഷന്‍ ഫലപ്രദമായി നടപ്പാക്കുന്നതിനായുള്ള മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ എല്ലാ സംസ്ഥാനങ്ങളിലെയും അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും അയച്ചു

News18 Malayalam | news18-malayalam
Updated: April 25, 2021, 5:25 PM IST
Covid Vaccine | 18 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷന്‍; ഓണ്‍-സൈറ്റ് രജിസ്‌ട്രേഷന്‍ സൗകര്യമില്ലെന്ന് കേന്ദ്രം
പ്രതീകാത്മക ചിത്രം
  • Share this:
ന്യൂഡല്‍ഹി: രാജ്യത്ത് മെയ് ഒന്നു മുതല്‍ വാക്‌സിനേഷന്റെ അടുത്ത ഘട്ടം ആരംഭിക്കും. വാക്‌സിനേഷന്‍ ഫലപ്രദമായി നടപ്പാക്കുന്നതിനായുള്ള മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ എല്ലാ സംസ്ഥാനങ്ങളിലെയും അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും അയച്ചു. മെയ് ഒന്നു മുതല്‍ 18 മുതല്‍ 44 വയസുവരെയുള്ളവര്‍ക്കാണ് വാക്‌സിനേഷന്‍ ആരംഭിക്കുന്നത്.

ഓണ്‍-സൈറ്റ് രജിസ്‌ട്രേഷന്‍ അനുമതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പകരം കോവിന്‍ ആപ്പു വഴിയും ആരോഗ്യ സേതു ആപ്പു വഴിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഏപ്രില്‍ 28 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 45 വയസു കഴിഞ്ഞവര്‍ക്ക് തുടര്‍ന്നും വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്.

Also Read-Covid 19 | എറണാകുളം ജില്ലയിലെ ചെറിയ ആശുപത്രികള്‍ മുഴുവന്‍ കോവിഡ് ആശുപത്രികള്‍ ആക്കാന്‍ ജില്ലാ ഭരണകൂടം ഒരുങ്ങുന്നു

വാക്‌സിനേഷന്‍ സെന്ററുകള്‍ വാക്‌സിനേഷനുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും രേഖപ്പെടുത്തണമെന്നും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഡിജിറ്റല്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ സൗജന്യമായിട്ടാണ് വാക്‌സിന്‍ ലഭിക്കുക. അതേസമയം സ്വകാര്യ വക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പണം ഈടാക്കും.

'വാക്‌സിനെക്കുറിച്ചുള്ള ഏതെങ്കിലും കിംവദന്തികളില്‍ ആളുകള്‍ വീഴരുത്. എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി വാക്‌സിന്‍ നല്‍കുന്നുണ്ടെന്ന് നിങ്ങള്‍ എല്ലാവരും മനസ്സിലാക്കണം. 45 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്. മെയ് ഒന്നു മുതല്‍ 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നത് ആയിരിക്കും' - പ്രധാനമന്ത്രി മോദി പറഞ്ഞു. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കി ബാത്തി'ല്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Also Read- Covid Vaccine | 'മഹാരാഷ്ട്രയില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കും'; നവാബ് മാലിക്

45 വയസ്സിനു മുകളിലുള്ളവര്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ വാക്‌സിനേഷന്‍ പരിപാടി തുടരുമെന്നും മോദി ഉറപ്പ് നല്‍കി. മെയ് ഒന്നുമുതല്‍ എല്ലാ മുതിര്‍ന്നവരെയും വാക്‌സിന്‍ എടുക്കാന്‍ അനുവദിച്ചുകൊണ്ട് ഇന്ത്യ ഒരു സുപ്രധാന നടപടി സ്വീകരിച്ചെന്നും പ്രധാനമന്ത്രി അറിയിച്ചു.

നിലവില്‍, സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വാക്‌സിന്‍ ഡ്രൈവില്‍ 45 വയസ്സിന് മുകളിലുള്ളവരും ആരോഗ്യ സംരക്ഷണ, നിയുക്ത വാക്‌സിനേഷന്‍ സൈറ്റുകളിലെ മുന്‍നിര തൊഴിലാളികളെയും മാത്രമേ ഉള്‍ക്കൊള്ളുന്നുള്ളൂ. മെയ് ഒന്നുമുതല്‍ 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ എടുക്കാവുന്നതാണ്. സ്വകാര്യ വ്യക്തികള്‍ക്ക് വാക്‌സിന്‍ വില്‍ക്കുന്നതിന് അനുമതി നല്‍കുന്നതാണ്.

വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് അവര്‍ ഉത്പാദിപ്പിക്കുന്നതിന്റെ 50% നേരിട്ട് സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും വില്‍ക്കാന്‍ കഴിയും. ബാക്കിയുള്ളത് 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമായി തുടരുന്ന സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പ്രചാരണത്തിനായി കേന്ദ്രത്തിലേക്ക് നല്‍കണം. സ്വകാര്യ വില്‍പ്പന ആരംഭിച്ചു കഴിഞ്ഞാല്‍ 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ വാക്‌സിനുകള്‍ വാങ്ങേണ്ടി വരും. അല്ലെങ്കില്‍ ഈ ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ സംസ്ഥാനങ്ങള്‍ വാങ്ങേണ്ടി വരും. ചില സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ സൗജന്യ വാക്‌സിനേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Published by: Jayesh Krishnan
First published: April 25, 2021, 5:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories