HOME » NEWS » Corona » VACCINATION TO SCALE UP FROM NEXT WEEK KEEPING AN EYE ON DELTA PLUS VARIANT

അടുത്ത ആഴ്ചയോടെ വാക്‌സിനേഷനില്‍ വര്‍ധനവുണ്ടാകും; ഡെല്‍റ്റ പ്ലസ് വകഭേദത്തെ നിരീക്ഷിച്ചു വരുന്നു; കേന്ദ്രം

രാജ്യത്ത് അണ്‍ലോക് നടപടികള്‍ ആംരഭിച്ചിരിക്കുകയാണെന്നും വിപണികള്‍ തുറക്കുമ്പോള്‍ ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് വി കെ പോള്‍ പറഞ്ഞു

News18 Malayalam | news18-malayalam
Updated: June 15, 2021, 6:22 PM IST
അടുത്ത ആഴ്ചയോടെ വാക്‌സിനേഷനില്‍ വര്‍ധനവുണ്ടാകും; ഡെല്‍റ്റ പ്ലസ് വകഭേദത്തെ നിരീക്ഷിച്ചു വരുന്നു; കേന്ദ്രം
(പ്രതീകാത്മക ചിത്രം)
  • Share this:
ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമാക്കിയ ഡെല്‍റ്റ വകഭേദത്തിന്റെ മറ്റൊരു പതിപ്പായ ഡെല്‍റ്റ പ്ലസ് വകഭേദത്തെ നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. അടുത്ത ആഴ്ചയോടെ രാജ്യത്തെ വാക്‌സിനേഷനില്‍ വന്‍ വര്‍ധനവുണ്ടാകുമെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ പറഞ്ഞു. രാജ്യത്ത് അണ്‍ലോക് നടപടികള്‍ ആംരഭിച്ചിരിക്കുകയാണെന്നും വിപണികള്‍ തുറക്കുമ്പോള്‍ ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

'ഡെല്‍റ്റ വകഭേദത്തിന്റെ മറ്റൊരു പതിപ്പായ ഡെല്‍റ്റ പ്ലസ് രാജ്യത്ത് കണ്ടെത്തി. ഇത് ആഗോള ഡാറ്റ സിസ്റ്റത്തിലേക്ക് സമര്‍പ്പിച്ചു. മാര്‍ച്ചില്‍ യൂറോപ്പിലാണ് ഈ വകഭേദം ആദ്യമായി കണ്ടെത്തി. ഇതുവരെ ആശങ്കയുണ്ടാക്കിയിട്ടില്ല. ആരോഗ്യ മന്ത്രാലയം ഈ വകഭേദത്തിന്റെ സാന്നിധ്യം വിലയിരുത്തി വരികയാണ്' ഡോ. വി കെ പോള്‍ വ്യക്തമാക്കി.

അതേസമയം രാജ്യത്തെ സജീവ കേസുകളില്‍ വലിയ കുറവുണ്ടായതായി ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. ഒന്നാം തരംഗത്തില്‍ ഒന്നു മുതല്‍ 10 വയസുവരെയുള്ള കുട്ടികളില്‍ ഒന്നാം തരംഗത്തില്‍ 3.2 ശതമാനം പേര്‍ക്കാണ് കോവിഡ് ബാധിച്ചത് എന്നാല്‍ രണ്ടാം തരംഗത്തില്‍ 3.05 ശതമാനം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Also Read-കോവിഡ് വന്ന് ഭേദമായവരിലെ ക്ഷയരോഗം കണ്ടെത്തും; ആരോഗ്യ വകുപ്പ് മാർഗനിർദേശം പുറപ്പെടുവിച്ചു

അതേസമയം കോവിഡ് 19 നെതിരെയുള്ള പ്രതിരോധ വാക്സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് ഒരാള്‍ മരിച്ചതായി സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് വാക്സിന്‍ സ്വീകരിച്ചതിനെതുടര്‍ന്നുണ്ടായ പാര്‍ശ്വഫലങ്ങളാണ് 68കാരന്റെ മരണത്തിനിടയാക്കിയതെന്ന് വാക്സിന്റെ ഗുരുതരപാര്‍ശ്വഫലങ്ങളെ കുറിച്ച് പഠനം നടത്തുന്ന കേന്ദ്രസമിതി സ്ഥിരീകരിച്ചത്. വാക്സിന്റെ ഗുരുതര പാര്‍ശ്വഫലമായ അനാഫെലാക്സിസ് ആണ് മരണം.

ലോകാരോഗ്യ സംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ വാക്സിന്റെ ഗുരുതര പാര്‍ശ്വഫലങ്ങളിലൊന്നാണ് അനഫെലാക്സിസ് (Anaphylaxix) . കോവിഡ് വാക്സിന്‍ സ്വീകരിച്ചതിനു ശേഷം ഉണ്ടായേക്കാവുന്ന ഗുരുതര പാര്‍ശ്വഫലങ്ങളെ സംബന്ധിച്ച് കേന്ദ്രസമിതി നടത്തിയ 31 കേസുകളുടെ പഠനത്തിലാണ് ഒരാളുടെ മരണകാരണം അനഫെലാക്സിസ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

Also Read-Covid 19| സംസ്ഥാനത്ത് ഇന്ന് 12,246 പേർക്ക് കോവിഡ്; 166 മരണം; ടിപിആർ 11.76

ഏതെങ്കിലും വാസ്തുവിനോടുള്ള അലര്‍ജി മൂലം ആ വസ്തുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്ന് മരണം വരെ സംഭവിക്കാവുന്ന അവസ്ഥയാണ് അനഫെലാക്സിസ്. 2021 മാര്‍ച്ച് എട്ടിനാണ് 68 കാരന്‍ വാക്സിന്‍ സ്വീകരിച്ചത്. എന്നാല്‍ അധികം വൈകാതെ അനാഫെലാക്സിസിനെ തുടര്‍ന്ന് ഈ വ്യക്തി മരിച്ചു. എന്നാല്‍ വാക്സിനേഷന്‍ മൂലമുള്ള പാര്‍ശ്വഫലത്തെ തുടര്‍ന്ന് ഏക മരണമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി എഇഎഫ്ഐ(Adverse Events Following Immunisatio) കമ്മിറ്റി അധ്യക്ഷന്‍ ഡോ. എന്‍ കെ അറോറ വ്യക്തമാക്കി.

വാക്സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നുണ്ടായ 31 മരണത്തെ കുറിച്ചാണ് കേന്ദ്രസമിതി അന്വേഷണം നടത്തിയത്. ഇതില്‍ 18 പേരുടെ മരണം വാക്സിന്‍ സ്വീകരണവുമായി ബന്ധമില്ല. മറ്റ് ഏഴുപേരുടെ കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. എന്നല്‍ മൂന്ന് കേസുകള്‍ വര്‍ഗീകരിക്കാനാവാത്തതാണെന്നും സമിതി വ്യക്തമാക്കി. തുടര്‍ന്ന് നടത്തുന്ന അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ അടിസ്ഥാനമാക്കി മാത്രമേ സ്ഥിരീകരണത്തില്‍ എത്താന്‍ സാധിക്കൂവെന്ന് കേന്ദ്രസമിതി വ്യക്തമാക്കി.
Published by: Jayesh Krishnan
First published: June 15, 2021, 6:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories