Vaccine Challenge | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലക്ഷം രൂപ രൂപ സംഭാവന നല്‍കി ജോണ്‍ ബ്രിട്ടാസ് എം.പി

കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് നയങ്ങള്‍ക്കെതിരെയുള്ള കേരളത്തിന്റെ ജനകീയ പ്രതിരോധമായും വാക്‌സിന്‍ ചലഞ്ചിനെ കണക്കാക്കുന്നവരുണ്ട്.

ജോൺ ബ്രിട്ടാസ്

ജോൺ ബ്രിട്ടാസ്

 • Share this:
  തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ഭേദഗതി വരുത്തിയ വാക്‌സിന്‍ നയത്തിനെതിരെ കേരളത്തില്‍ രൂപംകൊണ്ട വാക്‌സിന്‍ ചലഞ്ചിന് പിന്തുണയേകി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കൈരളി ടി. വി. എം.ഡി.യും രാജ്യസഭാ എം.പി.യുമായ ജോണ്‍ ബ്രിട്ടാസ്. ചലഞ്ച് ഏറ്റെടുത്ത് ഒരു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം സംഭാവന ചെയ്തത്.

  കേന്ദ്രം വാക്‌സിന് പണം ഈടാക്കുമെന്ന് അറിയിച്ചപ്പോള്‍, സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കുമെന്ന നിലപാടാണ് കേരളം സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ്താവന വൈറലായതോടെ ആളുകള്‍ വാക്‌സിനാവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ തുടങ്ങി. ഈ വാക്‌സിന്‍ ചാലഞ്ച് ക്യാംപെയ്‌നിലേക്കാണ് മാതൃകപരമായ പ്രവര്‍ത്തനവുമായി ജോണ്‍ ബ്രിട്ടാസും ഭാഗമായത്. കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് നയങ്ങള്‍ക്കെതിരെയുള്ള കേരളത്തിന്റെ ജനകീയ പ്രതിരോധമായും വാക്‌സിന്‍ ചലഞ്ചിനെ കണക്കാക്കുന്നവരുണ്ട്. വാക്‌സിന്‍ ആവശ്യപ്പെട്ടിട്ടുപോലും കേന്ദ്രം ലഭ്യമാക്കുന്നില്ലെന്ന പരാതി കേരളം ഉന്നയിച്ചിരുന്നു.

  ലോകത്തിന്റെ പലഭാഗത്തുമുള്ള മലയാളികള്‍ വാക്‌സിന്‍ ചലഞ്ചിനായി ഇതിനോടകം സംഭാവന നല്‍കി. വാക്‌സിന്‍ ചലഞ്ചിന് ലഭിക്കുന്ന പിന്തുണ കേരള ജനതയുടെ ഒറ്റക്കെട്ടിനെയാണ് സൂചിപ്പിക്കുന്നതെന്ന് നേരത്തെ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

  കോവിഡ് പ്രതിരോധ വാക്സിൻ സ്വന്തമായി വാങ്ങാന്‍ സംസ്ഥാന സർക്കാർ തീരുമാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ഇന്നലെ മാത്രം എത്തിയത് 1.15 കോടി രൂപ. ശനിയാഴ്ച വൈകിട്ട് നാലു മണി വരെയാണ് ഈ കണക്ക്. കേരളം വാക്സിൻ സ്വന്തമായി വാങ്ങുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ദുരിതാശ്വാസനിധിയിലേക്ക് വൻതോതിലുള്ള സംഭാവനകൾ പ്രവഹിച്ചു തുടങ്ങിയത്.

  സര്‍ക്കാരിന്റേതായ യാതൊരു ഔദ്യോഗിക പ്രഖ്യപനവുമില്ലാതെയാണ് സോഷ്യൽ മീഡിയയിൽ വൈറലായ വാക്സിൻ ചലഞ്ച് ക്യാംപയ്ൻ ജനങ്ങൾ ഏറ്റെടുത്തത്. കേന്ദ്ര സർക്കാരിന്‍റെ പുതിയ വാക്‌സിന്‍ നയം വന്നതിനു ശേഷമാണ് എന്തു വന്നാലും കേരളത്തില്‍ വാക്സീന്‍ സൗജന്യമായിരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വാർത്താസമ്മേളനത്തിൽ ഉണ്ടായത്. ആ പ്രഖ്യാപനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി ആളുകൾ ചെറുതും വലുതുമായ സംഭാവനകൾ നൽകാൻ തുടങ്ങിയത്.

  Also Read- Vaccine Challenge | വർധിച്ച ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ; പൊലീസുകാരന് സല്യൂട്ടടിച്ച് സോഷ്യൽ മീഡിയ

  കണ്ണൂരില്‍ ബീഡി തൊഴിലാളിയായ ഒരാള്‍ തന്റെ അക്കൗണ്ടിലുണ്ടായിരുന്ന 200850 രൂപയില്‍ നിന്ന് രണ്ട് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ഇക്കാര്യം മുഖ്യമന്ത്രി എടുത്ത് പറയുകയും ചെയ്തു. ഈ സംഭവം ജനങ്ങളിലുള്ള വൈകാരികത എത്രത്തോളമാണെന്ന് കാണിക്കുന്നതാണ്. ആ പണം അയച്ചയാള്‍ വെറുമൊരു ബീഡി തൊഴിലാളിയാണ്. പിന്നീട് ഒരു ആവശ്യത്തിന് ഈ സമ്പാദ്യം മുഴുവന്‍ നല്‍കിയാല്‍ എന്ത് ചെയ്യുമെന്നതിനും അദ്ദേഹത്തിന് മറുപടിയുണ്ടായിരുന്നു. തനിക്കൊരു ജോലിയുണ്ടെന്നും, ഭിന്നശേഷിക്കാരുടെ പെന്‍ഷനുണ്ടെന്നും അദ്ദേഹം മറുപടി നല്‍കിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

  കേരള പോലീസിന്റെ ഭാഗമായിട്ടുള്ള രാജേഷ് മണിമല എന്ന ഉദ്യോഗസ്ഥന്‍ ചിത്രങ്ങള്‍ വരച്ച്‌ നല്‍കിയാണ് വാക്‌സിന്‍ ചലഞ്ചിന് സംഭാവന നൽകിയത്. കുട്ടികള്‍ സമ്പാദ്യകുടുക്ക പോലും കൈമാറുന്നുണ്ട്. 105-ാം വയസ്സില്‍ കോവിഡിനെ നേരിട്ട് വിജയിച്ച അസ്മാബീവി, സാഹിത്യകാരന്‍ ടി പത്മനാഭന്‍, കെ പി സി സി വൈസ്പ്രസിഡന്റ് ശരത് ചന്ദ്രപ്രസാദ് എന്നിങ്ങനെ അനവധി പേര്‍ ചലഞ്ചിന്റെ ഭാഗമായെന്നും മുഖ്യമന്ത്രി പറഞ്ഞു. സിനിമ-സാംസ്‌കാരിക മേഖലയില്‍ നിന്നെല്ലാം സഹായം വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
  Published by:Anuraj GR
  First published:
  )}