നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് വാക്‌സിന്‍; മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി; നാളെ മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും

  കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് വാക്‌സിന്‍; മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി; നാളെ മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും

  കെഎസ്ആര്‍ടിസിയിലെ 18-44 വയസിന് മധ്യേയുള്ള ജീവനക്കാര്‍ക്ക് ഉടന്‍ വാക്‌സിന്‍ നല്‍കി തുടങ്ങുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ ഐഎഎസ് അറിയിച്ചു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരെ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. കെഎസ്ആര്‍ടിസിയിലെ 18-44 വയസിന് മധ്യേയുള്ള ജീവനക്കാര്‍ക്ക് ഉടന്‍ വാക്‌സിന്‍ നല്‍കി തുടങ്ങുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ ഐഎഎസ് അറിയിച്ചു. വ്യാഴാഴ്ച മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും.

   കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്കല്‍, മിനിസ്റ്റിരിയല്‍ സ്റ്റാഫ് എന്ന മുന്‍ഗണന ക്രമത്തിലണ് വാക്‌സിന്‍ ലഭ്യമാകുക. യുണീറ്റ് അടിസ്ഥാനത്തിലാണ് വാക്‌സിന്‍ നല്‍കുന്നത്. ഇതിനായി യുണീറ്റുകളിലും ചീഫ് ഓഫീസുകളിലും നോഡല്‍ അസിസ്റ്റന്‍ഡിനെ ചുമതലപ്പെടുത്തും.

   നോഡല്‍ അസിസ്റ്റന്‍ഡുമാര്‍ വാക്‌സിന്‍ ലഭ്യമാക്കുന്ന സര്‍ക്കാര്‍ പോര്‍ട്ടലില്‍ ജീവനക്കാരുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യും. അതേസമയം കോവിഡ് പോസിറ്റീവായ ജീവനക്കാര്‍ക്കാര്‍ക്ക് രോഗമുക്തി നേടി ആറു ആഴ്ചകള്‍ക്ക് ശേഷമായിരിക്കും വാക്‌സിന്‍ നല്‍കുക.

   Also Read-Covid 19 | സംസ്ഥാനത്ത് ഇന്ന് 32762 പേർക്ക് കോവിഡ്; മരണം 112

   അതേസമയം മുലയൂട്ടുന്ന അമ്മമാര്‍ക്ക് വാക്‌സിന്‍ കോവിഡ് വാക്സിന്‍ നല്‍കണമെന്ന ദേശീയ സാങ്കേതിക സമിതിയുടെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. കോവിഡ് വാക്സിനേഷന് മുമ്പായി ആന്റിജന്‍ ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം ഗര്‍ഭിണികള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കുന്നത് സംബന്ധിത്ത ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

   വാക്സിന്റെ ഒന്നാം ഡോസ് സ്വീകരിച്ചതിന് ശേഷം കോവിഡ് ബാധിച്ചിട്ടുണ്ടെങ്കില്‍ അസുഖം ഭേദമായി രണ്ടാമത്തെ ഡോസിനുള്ള ഇടവേള മൂന്ന് മാസമാക്കണമെന്ന ശുപാര്‍ശയും സര്‍ക്കാര്‍ അംഗീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ദേശീയ സാങ്കേതിക ഉപദേശക സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ചത്.

   ആന്റിബോഡി-പ്ലാസ്മ ചികിത്സയ്ക്ക് വിധേയമായവര്‍ മൂന്ന് മാസം കഴിഞ്ഞ് വാക്സിന്‍ സ്വീകരിച്ചാല്‍ മതി. കോവിഡിനെതിരെ ജനുവരിയിലാണ് രാജ്യത്ത് വാക്സിനേഷന്‍ പ്രക്രിയ ആരംഭിക്കുന്നത്. രാജ്യത്ത് നിലവില്‍ രണ്ടു വാക്സിനുകളാണ് വാക്സിനേഷനായി ഉപയോഗിക്കുന്നത്. ഭാരത് ബോയടെക്കിന്റെ കോവാക്സിനും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്സിനും. അതുകൂടാതെ രാജ്യത്ത് റഷ്യന്‍ വാക്സിനായ സ്പുട്നിക് വിക്കും ഉപയോഗത്തിന് അനുമതി നല്‍കയിട്ടുണ്ട്.
   Published by:Jayesh Krishnan
   First published:
   )}