HOME » NEWS » Corona » VACCINES ARE SAFE INFORMATION SPREAD ON WHATSAPP UNIVERSITIES SHOULD NOT BE TRUSTED SAYS UNION HEALTH MINISTER HARSHAVARDHAN JK

വാക്‌സിനുകള്‍ സുരക്ഷിതം; വാട്ട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റികളില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ വിശ്വസിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍

ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നില്ലെന്നും രാജ്യത്ത് വിതരണം വാകസിനുകള്‍ സുരക്ഷിതവും രോഗപ്രതിരോധശേഷി നല്‍കുന്നവയുമാണെന്നും മന്ത്രി

News18 Malayalam | news18-malayalam
Updated: March 30, 2021, 3:35 PM IST
വാക്‌സിനുകള്‍ സുരക്ഷിതം; വാട്ട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റികളില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ വിശ്വസിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍
News18 Malayalam
  • Share this:
ന്യൂഡല്‍ഹി: രാജ്യത്ത് വിതരണം ചെയ്തുകൊണ്ടിരിക്കുന്ന വാക്‌സിനുകളായ കോവിഷീല്‍ഡും കോവാക്‌സിനും സുരക്ഷിതമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യയ്‌ക്കൊപ്പമായിരുന്നു വാക്‌സിന്‍ സ്വീകരിക്കാനായി ഡല്‍ഹിയിലെ ഹാര്‍ട്ട് ആര്‍ഡ് ലങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിയത്.

ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നില്ലെന്നും രാജ്യത്ത് വിതരണം വാകസിനുകള്‍ സുരക്ഷിതവും രോഗപ്രതിരോധശേഷി നല്‍കുന്നവയുമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വാക്‌സിനെതിരെ വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റികളില്‍ പ്രചരിക്കുന്ന വിവരങ്ങളെ വിശ്വസിക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം വാക്‌സിന്‍ സ്വീകരിച്ച ശേഷവും രോഗം ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉയരുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അത് വളരെ കുറച്ച് പേര്‍ക്ക് മാത്രമാണെന്ന് ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ച ശേഷം രോഗം ബാധിക്കുന്നവരെ ആസുപത്രിയിലോ അത്യാഹിത വിഭാഗത്തിലോ പ്രവശിപ്പിക്കേണ്ടി വരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

You May Also Like- Covid-19 vaccine| മൊഡേണ, ഫൈസർ വാക്സിൻ ആദ്യ ഷോട്ടിൽ തന്നെ ഫലപ്രദം: പഠനം

അതേസമയം കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച ആളുകളില്‍ രക്തം പിടിക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് പത്തോളം യൂറോപ്യന്‍ രാജ്യങ്ങളില്‍ ആസ്ട്രസെനക വാക്‌സിനേഷന്‍ താല്‍ക്കാലികമായി നര്‍ത്തിവച്ചിരുന്നു. എന്നാല്‍ രാജ്യത്ത് വാക്‌സിന് ഇത്തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. രോഗപ്രതിരോധ കുത്തിവയ്പിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര സമൂഹം കോവിഷീല്‍ഡിന് രക്തം കട്ടപിടിക്കുന്നതിന് കാരണമാകുന്നത് കണ്ടെത്തനായില്ലെന്ന് നീതി അയോഗ് അംഗം ഡെ. വികെ പോള്‍ വ്യക്തമാക്കിയിരുന്നു.

Also Read-Covid 19 | വൈറസ് ഉത്ഭവം വുഹാന്‍ ലാബില്‍ നിന്നല്ല; ചൈനയ്ക്ക് ലോകാരോഗ്യ സംഘടനയുടെ ക്ലീന്‍ ചിറ്റ്

രാജ്യത്ത് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ പൗരന്മാര്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന മടി കോവിഡ്-19 വാക്‌സിനേഷന്‍ ഡ്രൈവിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കുന്ന സമയ പരിധി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പരിഷ്‌കരിച്ചിരുന്നു. ഇത് ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 4-6 ആഴ്ചകളില്‍ നിന്ന് 4-8 ആഴ്ചകള്‍ക്കിടടയില്‍ വാക്‌സിന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. മെച്ചപ്പെട്ട സംരക്ഷണം നല്‍കുന്നതിനാണ് കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ടു ഡോസുകള്‍ സ്വീകരിക്കുന്നതിന് സമയ പരിധി ഉയര്‍ത്തിയത്.

Also Read- ചൈനീസ് വാക്സിന്‍ സ്വീകരിച്ച പാകിസ്ഥാന്‍ പ്രസിഡന്‍റിനും കോവിഡ് സ്ഥിരീകരിച്ചു

അതേസമയം കോവിഡ് പ്രതിരോധ വാക്‌സിനായ കോവോവാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഇന്ത്യയില്‍ ആരംഭിച്ചതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദാര്‍ പൂനെവാല അറിയിച്ചിരുന്നു. ഈ വര്‍ഷം സെപ്റ്റംബറോടെ വാക്‌സിന്‍ വിപണിയിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2020 ആഗസ്റ്റില്‍ അമേരിക്കന്‍ വാക്‌സിന്‍ കമ്പനിയായ നോവവാക്‌സ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി വാക്‌സിന്‍ നിര്‍മ്മിക്കുന്നതില്‍ കരാറില്‍ ഏര്‍പ്പെട്ടതായി പ്രഖ്യാപിക്കുന്നത്.
Published by: Anuraj GR
First published: March 30, 2021, 3:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories