നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Vande Bharat Mission Day 4 | വിദേശത്തുനിന്ന് ഇന്ന് കേരളത്തിലേക്ക് വരുന്നത് മൂന്നു വിമാനങ്ങൾ

  Vande Bharat Mission Day 4 | വിദേശത്തുനിന്ന് ഇന്ന് കേരളത്തിലേക്ക് വരുന്നത് മൂന്നു വിമാനങ്ങൾ

  Vande Bharat Mission Day 4 | വന്ദേ ഭാരത് മിഷൻ തുടങ്ങിയശേഷം തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനമാണ് ഇന്ന് ദോഹയിൽനിന്ന് വരുന്നത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ന്യൂഡൽഹി: വിദേശത്തുള്ള ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്ന വന്ദേ ഭാരത് മിഷനിൽ കേരളത്തിലേക്ക് ഇന്ന് എത്തുന്നത് മൂന്നു വിമാനങ്ങൾ. ദോഹ, കുലാലംപുർ എന്നിവിടങ്ങളിൽനിന്ന് കൊച്ചിയിലേക്കും ദോഹയിൽനിന്ന് തിരുവനന്തപുരത്തേക്കുമാണ് ഇന്ന് വിമാനമെത്തുന്നത്. ദോഹ-കൊച്ചി വിമാനം ഇന്ന് പുലർച്ചെ 1.45ഓടെ കൊച്ചിയിലെത്തി. കുലാലംപുർ-കൊച്ചി വിമാനം ഇന്ന് രാത്രി 10.15നും ദോഹ-തിരുവനന്തപുരം വിമാനം ഇന്ന് രാത്രി 10.45നും എത്തും.

   വന്ദേ ഭാരത് മിഷൻ തുടങ്ങിയശേഷം തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനമാണ് ഇന്ന് ദോഹയിൽനിന്ന് വരുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കന്യാകുമാരി ജില്ലകളിൽനിന്നുള്ള 182 യാത്രക്കാർ വിമാനങ്ങളിലുണ്ടാകും.

   വന്ദേ ഭാരത് മിഷൻ നാലാം ദിവസമായ ഇന്ന് എട്ട് വിമാനങ്ങളാണ് രാജ്യത്താകെ എത്തുന്നത്. അതിന്‍റെ സമയക്രമം ചുവടെ...

   ✦ ലണ്ടൻ-മുംബൈ 01:30 am

   ✦ ദോഹ-കൊച്ചി 01:40 am

   ✦ സിംഗപ്പുർ-മുംബൈ 12:30 pm

   ✦ റിയാദ്-ഡൽഹി 08.00 pm

   ✦ കുവൈറ്റ്-ചെന്നൈ 9.35 pm

   ✦​ കുലാലംപുർ-കൊച്ചി 10:15 pm

   ✦ ദോഹ-തിരുവനന്തപുരം 10:45 pm

   ✦ ലണ്ടൻ-ഡൽഹി 10:50 pm
   TRENDING:ദോഹയിൽ നിന്നുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി; നാട്ടിലേക്കെത്തിയത് ആറ് നവജാതശിശുക്കൾ ഉൾപ്പെടെ 178 പേർ [NEWS]മോ​സ്ക്കോ​യി​ലെ കോ​വി​ഡ് 19 ചികിത്സ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം; രോ​ഗി​ മ​രി​ച്ചു [NEWS]ഓപ്പറേഷൻ സമുദ്ര സേതു: UAEയിലേക്ക് നേവിയുടെ 2 കപ്പലുകൾ; മാലദ്വീപിലേക്ക് വീണ്ടും കപ്പലുകൾ അയക്കും [NEWS]

   Published by:Anuraj GR
   First published:
   )}