വന്ദേ ഭാരത് മിഷൻ: അഭിമാന നിമിഷമെന്ന് കൊച്ചിയിലെത്തിയ വിമാനത്തിന്റെ ക്യാപ്ടൻ

അറബിക്കടലിനു മുകളിലൂടെ പറക്കുമ്പോള്‍ ഓപ്പറേഷന്‍ സമുദ്ര സേതു ദൗത്യത്തില്‍ പങ്കെടുക്കുന്ന കപ്പലുകളെയും ക്യാപ്റ്റന്‍ യാത്രക്കാര്‍ക്ക് കാണിച്ചു കൊടുത്തിരുന്നു.

News 18

News 18

 • Share this:
  കൊച്ചി: കോവിഡ‍് ഭീതിയിലായിരുന്ന  വിദേശത്തുള്ള ഇന്ത്യക്കാരുമായി നാട്ടിലേക്ക് പറക്കാൻ കഴിഞ്ഞതിൽ അഭിമാനമെന്ന് കൊച്ചിയിലെത്തിയ വിമാനത്തിന്റെ ക്യാപ്റ്റന്‍ അന്‍ഷുല്‍ ഷെറോണ്‍. വിമാനം ലാന്‍ഡ് ചെയ്ത ശേഷം യാത്രക്കാര്‍ക്കു നല്‍കിയ സന്ദേശത്തിലാണ് ക്യാപ്റ്റന്‍ അക്കാര്യം വ്യക്തമാക്കിയത്.
  You may also like:നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾ ക്വാറന്റീനിൽ; 8 പേരെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി [NEWS]ആശുപത്രിയിൽ ശവശരീരങ്ങൾക്ക് അരികിലുറങ്ങുന്ന കോവിഡ് 19 രോഗികൾ [NEWS]'ഒഴിപ്പിക്കൽ' 30 വർഷം മുൻപും; ഐ കെ ഗുജ്റാൾ മുതൽ ടൊയോട്ട സണ്ണി വരെ; ചരിത്രത്തിൽ ഇടംനേടിയ 'രക്ഷകർ' [NEWS]
  "വ്യോമഗതാഗതം നിര്‍ത്തിവച്ച് ഏഴ് ആഴ്ചകള്‍ പിന്നിട്ട ശേഷം ഇന്ത്യയിലേക്കുള്ള ആദ്യ വിമാനമാണിത്. അഭിമാന നിമിഷമാണിത്. ബന്ധുക്കളും രാജ്യവും നിങ്ങളെ കാത്തിരിക്കുകയാണ്.  എയര്‍ ഇന്ത്യയ്ക്ക് ഈ ദൗത്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിൽ അഭിമാനമുണ്ട്. എല്ലാവരും കര്‍ശനമായും സുരക്ഷാ മുന്‍കരുതലുകളെടുക്കണം"- ക്യാപ്ടൻ പറഞ്ഞു.

  യാത്രയ്ക്കിടെ അറബിക്കടലിനു മുകളിലൂടെ പറക്കുമ്പോള്‍ ഓപ്പറേഷന്‍ സമുദ്ര സേതു ദൗത്യത്തില്‍ പങ്കെടുക്കുന്ന കപ്പലുകളെയും ക്യാപ്റ്റന്‍ യാത്രക്കാര്‍ക്ക് കാണിച്ചു കൊടുത്തിരുന്നു.

  ക്യാപ്റ്റന്‍ അന്‍ഷുല്‍ ഷെറോണിനു പുറമെ കോ പൈലറ്റ് ക്യാപ്റ്റന്‍ റിസ്‌വിന്‍ നാസര്‍, ക്യാബിന്‍ ക്രൂമാരായ ദീപക്, റിയങ്ക, അജഞന, തഷിബൂട്ടിയ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.
  First published:
  )}