Viral Video | 'മരിക്കും,വേണ്ടി വന്നാൽ കൊല്ലും എന്നാലും കോവിഡ് പരിശോധനയ്ക്കില്ല': വൈറലായി യു‌വാവ്

മെഡിക്കൽ ടീമിന്‍റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നാണ് ഡിഎസ്പി അറിയിച്ചിരിക്കുന്നത്.

മെഡിക്കൽ ടീമിന്‍റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നാണ് ഡിഎസ്പി അറിയിച്ചിരിക്കുന്നത്.

മെഡിക്കൽ ടീമിന്‍റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നാണ് ഡിഎസ്പി അറിയിച്ചിരിക്കുന്നത്.

  • Share this:
    ഛണ്ഡീഗഡ്: കോവിഡ് പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കാനെത്തിയ ആരോഗ്യപ്രവർത്തകരോട് സഹകരിക്കാത്ത യുവാവിന്‍റെ ദ‌്യശ്യങ്ങള്‍ വൈറലാകുന്നു. ഹരിയാന ഫത്തേഹബാദിലെ കുലാൻ മേഖലയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ശ്രദ്ധ നേടുന്നത്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രോഗപരിശോധനയ്ക്കായി ഗ്രാമവാസികളുടെ സാമ്പിളുകൾ ശേഖരിക്കാനെത്തിയ മെഡിക്കൽ സംഘത്തിനാണ് നാടകീയ സ‌ംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നത്.

    പിപിഇ കിറ്റ് അടക്കം സുരക്ഷാ മുൻകരുതലുകളൊക്കെ സ്വീകരിച്ചാണ് ഡെപ്യൂട്ടി സിഎംഒയുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘം ഇവിടെയെത്തിയത്. എന്നാൽ ഒരു കുടുംബം പരിശോധനയ്ക്ക് തയ്യാറായില്ല. കുടുംബാംഗമായ ഒരു യുവാവ് കയ്യിൽ വടിയുമായി മടങ്ങിപ്പോകാൻ ആവശ്യപ്പെട്ട് ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ആരോപണം.

    ' മരിക്കും ആവശ്യം വന്നാൽ കൊല്ലും എന്നാലും കോവിഡ് പരിശോധനയ്ക്ക് തയ്യാറ‌ല്ല' എന്നാണ് ഇയാൾ പറഞ്ഞതെന്നാണ് സിഎംഒ പറയുന്നത്. പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിട്ടും ഇയാൾ കൂടുതൽ പ്രകോപിതനായി ഇവരോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നു.

    സ്ത്രീകൾ അടങ്ങിയ മെഡിക്കൽ സംഘത്തോട് അധിക്ഷേപകരമായ ഭാഷയിൽസംസാരിച്ച ഇയാൾ ഒരു തരത്തിലും സഹകരിക്കാൻ തയ്യാറായില്ല. ആരോഗ്യസംഘത്തിന് വളരെ മോശമായ പ്രതികരണമാണ് ഇവിടെ നിന്ന് നേരിടേണ്ടി വന്നതെന്ന് കാട്ടി സിഎംഒ പൊലീസിനെ സമീപിക്കുകയും ചെയ്തു.
    You may also like:Unlock 4.0 Guidelines | സ്കൂളുകളും കോളജുകളും അടഞ്ഞു തന്നെ; തീയറ്ററുകളും തുറക്കില്ല: അൺലോക്ക് നാലാം ഘട്ടം ഇങ്ങനെ [NEWS]കൊച്ചിയിലെ ഹോട്ടൽ മുറിയിൽ 19കാരി മരിച്ച സംഭവം; ‌മരണത്തിനിടയാക്കിയത് അമിത രക്തസ്രാവമെന്ന് റിപ്പോർട്ട് [NEWS] യെമൻ സ്വദേശിയായ ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്; മലയാളി നഴ്സ് നിമിഷ പ്രിയയുടെ വ‌ധശിക്ഷയ്ക്ക് സ്റ്റേ [NEWS]

    മെഡിക്കൽ ടീമിന്‍റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നാണ് ഡിഎസ്പി അജീബ് സിംഗ് അറിയിച്ചിരിക്കുന്നത്.
    Published by:Asha Sulfiker
    First published:
    )}