നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | കോവിഡ് മൂന്നാം തരംഗം; രണ്ട് ലക്ഷം ഐസിയു കിടക്കകള്‍ സജ്ജമാക്കണം; നീതി ആയോഗ് അംഗം വി കെ പോള്‍

  Covid 19 | കോവിഡ് മൂന്നാം തരംഗം; രണ്ട് ലക്ഷം ഐസിയു കിടക്കകള്‍ സജ്ജമാക്കണം; നീതി ആയോഗ് അംഗം വി കെ പോള്‍

  ഇനിയൊരു കോവിഡ് തരംഗം ഉണ്ടായാല്‍ 100ല്‍ 23 രോഗികള്‍ വരെ ആശുപത്രിയില്‍ പ്രവേശിക്കപ്പെടാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗം ഉണ്ടായാല്‍ സെപ്റ്റംബറോടെ രണ്ട് ലക്ഷം ഐസിയു കിടക്കകള്‍ സജ്ജമാക്കണമെന്ന് നീതി ആയോഗ് അംഗം വി കെ പോള്‍ മുന്നറിയിപ്പ് നല്‍കി. ഇനിയൊരു കോവിഡ് തരംഗം ഉണ്ടായാല്‍ 100ല്‍ 23 രോഗികള്‍ വരെ ആശുപത്രിയില്‍ പ്രവേശിക്കപ്പെടാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

   രണ്ട് ലക്ഷം ഐസിയു കിടക്കകള്‍ സജ്ജമാക്കണമെന്നും ഇതില്‍ 1.2 ലക്ഷം കിടക്കകളില്‍ വെന്റിലേറ്റര്‍ സൗകര്യവും വേണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. ഏഴ് ലക്ഷം നോണ്‍ ഐസുയു കിടക്കകള്‍ (ഇതില്‍ ഓക്‌സിജന്‍ സൗകര്യമുള്ള അഞ്ച് ലക്ഷം) 10 ലക്ഷം ഐസൊലേഷന്‍ കിടക്കകള്‍ എന്നിവയും സജ്ജീകരിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

   അതേസമയം കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. ഓണവിപണിയിലെ തിരക്കും ആഘോഷവും കോവിഡ് കണക്കില്‍ പ്രതിഫലിച്ച് തുടങ്ങിയിട്ടില്ല. പക്ഷേ അതിന് മുന്‍പേ രോഗവ്യാപനം രൂക്ഷമാവുകയാണ്. മൂന്നുമാസത്തനിടെ ആദ്യമായി ഇന്നലെ ടിപിആര്‍ 17 % കടന്നു. ആനുപാതികമായി ആശുപത്രിയിലുള്ള രോഗികളും കൂടുകയാണ്.

   Also Read-കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍: കടകള്‍ക്ക് സമയ പരിധിയില്ലാതെ പ്രവര്‍ത്തിക്കാം

   പതിനൊന്ന് ജില്ലകളില്‍ ആശുപത്രി കിടക്കകള്‍ 50 ശതമാനത്തിലേറെ നിറഞ്ഞു. രോവ്യാപനം കൂടുതലുള്ള വടക്കന്‍ ജില്ലകളില്‍ കോവിഡ്, കോവിഡ് ഇതര വിഭാഗങ്ങളിലായി സര്‍ക്കാര്‍ ആശുപത്രികളിലെ കിടക്കകളും ഐസിയുകളും നിറയുകയാണ്. മലപ്പുറത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ 72 ശതമാനം കിടക്കകളിലും രോഗികളുണ്ട്. വരും ദിവസങ്ങളില്‍ സാഹചര്യം തുടര്‍ന്നാല്‍ സ്വകാര്യ ആശുപത്രികളെ കൂടുതലായി ആശ്രയിക്കേണ്ടി വരും. പ്രതിദിന മരണസംഖ്യ കുറയാത്തതും ആശങ്കയാണ്.

   887 കിടക്കകളുള്ള കാസര്‍കോട് 704-ലും രോഗികളായി, അതായത് 79%. തൃശൂരില്‍ 73 % പാലക്കാട് 66.3 % കോഴിക്കോട് 56 % എന്നിങ്ങനെയുമാണ് രോഗികള്‍. വയനാട്, പത്തനംതിട്ട, എറണാകുളം, ഇടുക്കി. കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ 40 ശതമാനം കിടക്കകളാണ് അവശേഷിക്കുന്നത്. നിലവില്‍ 1.78 ലക്ഷമാണ് ആക്റ്റീവ് കേസുകള്‍. അടുത്തമാസത്തോടെ ഇത് നാലുലക്ഷം വരെ ഉയരാമെന്നാണ് വിലയിരുത്തല്‍.

   Also Read-കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ അടുത്തമാസം ആരംഭിച്ചേക്കും; കോവാക്‌സിന്‍ ട്രയല്‍ അവസാന ഘട്ടത്തില്‍

   ഇപ്പോഴും രാജ്യത്ത് ആകെ രോഗികളുടെ അന്‍പത് ശതമാനത്തിലധികവും കേരളത്തില്‍ തന്നെയാണ്. പൊതുസ്ഥലങ്ങളില്‍ പരിശോധന വീണ്ടും കര്‍ശനമാക്കും. മൂന്നാംഓണം പ്രമാണിച്ച് ഇന്ന് ലോക്ക്ഡൗണില്ല.
   ഇന്നലെ രോഗികളുടെ എണ്ണം കുറവായിരുന്നെങ്കിലും ടിപിആര്‍ 17 കടന്നിരുന്നു.
   Published by:Jayesh Krishnan
   First published: