HOME » NEWS » Corona » VLOGGER ARRESTED IN SPREADING FAKE MESSAGE OF LIQUOUR CURE CORONA

Covid 19 | 'തേനൊഴിച്ച് രണ്ടെണ്ണം അടിച്ചാൽ കൊറോണയെ പേടിക്കേണ്ട' വ്യാജപ്രചരണം നടത്തിയ വ്ലോഗർ അറസ്റ്റിൽ

Covid 19 | 'ഏത് കൊറോണ വന്നാലും ഇവൻ അകത്തായാലും ഓടും' എന്ന് പറയുന്ന വീഡിയോയാണ് ഇപ്പോൾ വിവാദമായത്.

News18 Malayalam | news18-malayalam
Updated: March 18, 2020, 7:56 PM IST
Covid 19 | 'തേനൊഴിച്ച് രണ്ടെണ്ണം അടിച്ചാൽ കൊറോണയെ പേടിക്കേണ്ട' വ്യാജപ്രചരണം നടത്തിയ വ്ലോഗർ അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
  • Share this:
മദ്യത്തിൽ തേനൊഴിച്ച് കുടിച്ചാൽ കൊറോണയെ പ്രതിരോധിക്കാമെന്ന വ്യാജപ്രചരണം നടത്തിയ വ്ലോഗർ അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി മുകേഷ് എം നായരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. മദ്യത്തിൽ തേനും നാരങ്ങാനീരും ചേർത്ത് കുടിച്ചാൽ കൊറോണയെ പ്രതിരോധിക്കാമെന്നാണ് ഇയാൾ വീഡിയോയിൽ പറയുന്നത്. ഇത്തരത്തിൽ മദ്യപിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

എന്നാൽ ആക്ഷേപഹാസ്യമെന്ന(സർക്കാസം) നിലയിൽ ഒരു മാസം മുമ്പ് ചെയ്ത വീഡിയോ മറ്റാരോ ഡൌൺലോഡ് ചെയ്തു പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് മുകേഷ് എം നായർ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നൽകിയിരുന്നതാണെന്നും ഇയാൾ പറയുന്നു.
You may also like:കൊറോണ അവിടെ നിൽക്കട്ടെ; ഗോവയ്ക്ക് പോയാൽ കുഴപ്പമുണ്ടോന്ന് തിരഞ്ഞ് ഇന്ത്യക്കാർ [NEWS]കൊറോണയ്ക്ക് ആയുർവേദിക് പ്രതിവിധി; ബാബാ റാംദേവിൻറെ അവകാശ വാദത്തിനെതിരെ ഡോക്ടർമാർ [PHOTOS]COVID 19: കേരള മാതൃകയെ പ്രശംസിച്ച് വീണ്ടും സുപ്രീം കോടതി [PHOTOS]
ഏത് കൊറോണ വന്നാലും ഇവൻ അകത്തായാലും ഓടും എന്ന് പറയുന്ന വീഡിയോയാണ് ഇപ്പോൾ വിവാദമായത്. ഇതിനെതിരെ പൊലീസിൽ പരാതി വന്നതോടെയാണ് മുകേഷ് എം നായരെ പൊലീസ് വിളിച്ചുവരുത്തിച്ചതെന്നാണ് സൂചന.

!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
എന്നാൽ തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് നിർദേശപ്രകാരം സ്റ്റേഷനിൽ നേരിട്ട് ഹാജരാകുകയായിരുന്നുവെന്നും ഇയാൾ പ്രതികരിച്ചു.
Published by: Anuraj GR
First published: March 18, 2020, 7:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories