HOME /NEWS /Corona / ചൂട് കാലാവസ്ഥ കോവിഡ് 19 വ്യാപനം തടയില്ല, പുതിയ പഠനവുമായി ലണ്ടനിലെ ഗവേഷകർ

ചൂട് കാലാവസ്ഥ കോവിഡ് 19 വ്യാപനം തടയില്ല, പുതിയ പഠനവുമായി ലണ്ടനിലെ ഗവേഷകർ

 പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ബ്രസീൽ, ഇന്ത്യ, ഇറാൻ തുടങ്ങിയ ചില രാജ്യങ്ങളിൽ ചൂടുള്ള കാലാവസ്ഥയിലും ഉയർന്ന വൈറസ് വ്യാപനമാണുണ്ടായിരുന്നത്.

  • Share this:

    കോവിഡ് 19ന് പിന്നിലുള്ള വൈറസ് പകരുന്നത് കാലാവസ്ഥയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് വ്യത്യാസപ്പെടുന്നുണ്ട്. പക്ഷേ കൊറോണ വൈറസ് വ്യാപനം തടയാൻ ചൂടുള്ള സാഹചര്യങ്ങൾ പര്യാപ്തമല്ലെന്ന് കാണിക്കുകയാണ് ഒരു പുതിയ ഗവേഷണം. ലണ്ടനിലെ ഇംപീരിയൽ കോളേജ് ഗവേഷകരുടെ നേതൃത്വത്തിൽ നടത്തിയ പഠനമനുസരിച്ച്, താപനിലയും ജനസാന്ദ്രതയുമാണ് വൈറസ് എത്ര എളുപ്പത്തിൽ പടരുന്നു എന്ന് നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങൾ. എന്നാൽ ലോക്ക്ഡൌൺ പോലുള്ള ആൾക്കൂട്ടങ്ങളെ നിയന്ത്രിക്കുന്ന നടപടികളുടെ അഭാവത്തിൽ മാത്രമാണിതെന്നും പഠനത്തിൽ പറയുന്നു.

    'ശാരീരിക അകലം പോലുള്ള നയപരമായ ഇടപെടലുകളേക്കാൾ താപനിലയിലെ മാറ്റങ്ങൾ വൈറസ് വ്യാപനത്തിൽ വളരെ ചെറിയ സ്വാധീനം മാത്രമാണ് ചെലുത്തുന്നതെന്ന് ഞങ്ങൾ നടത്തിയ പഠന ഫലങ്ങൾ കാണിക്കുന്നു, അതിനാൽ മുഴുവൻ ആളുകളും വാക്സിൻ എടുക്കാതെ തുടരുന്ന ഈ സമയത്ത്, ചൂടുകാലം വരുന്നു എന്ന കാരണത്താൽ, ഗവൺമെന്റുകൾ ലോക്ക്ഡൌണുകൾ, സാമൂഹിക അകലം എന്നിവ പോലുള്ള നയങ്ങൾ ഉപേക്ഷിക്കരുത്'- പഠനം നടത്തിയവരിൽ ഒരാളായ ഇംപീരിയൽ ലൈഫ് സയൻസസ് വകുപ്പിലെ ടോം സ്മിത്ത് പറയുന്നു.

    എങ്കിലും, തങ്ങളുടെ പഠനമനുസരിച്ച് കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് താപനില കുറയുന്നത് നയപരമായ ഇടപെടലുകളുടെ അഭാവത്തിലോ, ആളുകളുടെ പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലോ, വൈറസ് കൂടുതൽ എളുപ്പത്തിൽ പടരാൻ ഇടയാക്കുമെന്നും സ്മിത്ത് കൂട്ടിച്ചേർത്തു.

    നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗിലാണ് കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

    കോവിഡ് 19 ന് പിന്നിലെ വൈറസായ നോവൽ കൊറോണ (SARS-CoV-2) യുടെ വ്യാപനത്തിന്, കാലാവസ്ഥ വ്യതിയാനം കാരണമാകുമന്ന് ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല. ഫ്ലൂ വൈറസുകൾ, മറ്റ് കൊറോണ വൈറസുകൾ എന്നിവ പാരിസ്ഥിതിക ഘടകങ്ങളാൽ ബാധിക്കപ്പെടുന്നവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

    എന്നിരുന്നാലും, SARS-CoV-2 വ്യാപനത്തിൽ താപനില, ഈർപ്പം, അൾട്രാവയലറ്റ് വികിരണം (സൂര്യപ്രകാശം) എന്നിവയുൾപ്പെടെയുള്ള പാരിസ്ഥിതിക ഘടകങ്ങളുടെ പ്രത്യാഘാതങ്ങൾ മഹാമാരിയുടെ സമയത്ത് നിർണ്ണയിക്കുന്നത് ബുദ്ധിമുട്ടാണ്, കാരണം ജനസാന്ദ്രത, ആളുകളുടെ സ്വഭാവം തുടങ്ങിയ മാനുഷിക ഘടകങ്ങളാണ് വൈറസ് വ്യാപനത്തിൽ പ്രധാന പങ്കുവഹിക്കുന്നത്.

    Also Read- Explained | കോവിഡിന് ശേഷമുണ്ടാകുന്ന അസിഡിറ്റിയും, വിശപ്പില്ലായ്മയും അവഗണിക്കരുത്! ഡോക്ടർമാർ പറയുന്നതെന്തുകൊണ്ട്?

    രാജ്യങ്ങളും പ്രദേശങ്ങളും തമ്മിലുള്ള ഇടപെടലുകളിലെയും കേസുകളുടെ എണ്ണത്തിലെയും വ്യത്യാസങ്ങൾ ആഗോളതലത്തിൽ പാരിസ്ഥിതിക ഘടകങ്ങളെ താരതമ്യപ്പെടുത്തുന്നതും ബുദ്ധിമുട്ടാക്കുന്നുണ്ട്. പ്രത്യേകിച്ചും ബ്രസീൽ, ഇന്ത്യ, ഇറാൻ തുടങ്ങിയ ചില രാജ്യങ്ങളിൽ ചൂടുള്ള കാലാവസ്ഥയിലും ഉയർന്ന വൈറസ് വ്യാപനമാണുണ്ടായിരുന്നത്.

    താപനിലയും ജനസാന്ദ്രതയും SARS-CoV-2 വ്യാപനത്തെ സ്വാധീനിക്കുമ്പോൾ, ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങൾ കൊറോണ നിയന്ത്രണങ്ങളും വ്യക്തിഗത പെരുമാറ്റവുമാണെന്ന് പഠനം വീണ്ടും സ്ഥിരീകരിക്കുന്നുണ്ട്. ഉദാഹരണത്തിന്, ലോക്ക്ഡൌൺ സമയത്ത്, താപനില വൈറസ് വ്യാപനത്തെ സ്വാധീനിക്കുന്നതിന് കൃത്യമായ തെളിവുകൾ ഒന്നും ഉണ്ടായിരുന്നില്ല.

    തണുപ്പുള്ള പ്രദേശങ്ങളിലേക്കാൾ മുന്നേ, കൊറോണ നിയന്ത്രണങ്ങളിൽ പ്രത്യേക അയവ് വരുത്തുമെന്ന് ചൂടുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ പ്രതീക്ഷിക്കരുതെന്നും, ചൂടുള്ള പ്രദേശങ്ങളിൽ ജനസാന്ദ്രത കൂടുതലായതിനാൽ ഇത്തരം ഇളവുകൾ സാധ്യമല്ലെന്നും ഇംപീരിയലിലെ ലൈഫ് സയൻസസ് വിഭാഗത്തിൽ നിന്നുള്ള വിൽ പിയേഴ്സ് പറഞ്ഞു.

    Keywords: Corona, Covid 19, Climate Change, കൊറോണ, കാലാവസ്ഥ, ഗവേഷണം,

    First published:

    Tags: Climate change, Corona, Covid 19